Accident Death: കെഎസ്ആർടിസി ബസ് സ്‌കൂട്ടിയിൽ ഇടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം

Couple Dies in Road Accident in Kallambalam:മുൻപിൽ പോയ വാഹനം മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് എതിരെയെത്തിയ ബസ് ഇടിച്ചത്. കൊല്ലം ഭാഗത്തേക്ക് പോയ കെഎസ്‌ആർടിസി ബസും എതിർദിശയിൽ വന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്.

Accident Death: കെഎസ്ആർടിസി ബസ് സ്‌കൂട്ടിയിൽ ഇടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം

Ksrtc Bus Accident

Updated On: 

01 Jul 2025 19:57 PM

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഇടിച്ച് ഇരുചക്ര വാഹന യാത്രികരായ ദമ്പതികൾക്ക് ദാരുണാന്ത്യം. കൊല്ലം പരവൂർ കൂനയിൽ സുലോചനാഭവനിൽ ശ്യാം ശശിധരൻ(58), ഭാര്യ ഷീന(51) എന്നിവരാണ് മരിച്ചത്. ദേശീയ പാതയിൽ കല്ലമ്പലത്തിന് സമീപം കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.

മുൻപിൽ പോയ വാഹനം മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് എതിരെയെത്തിയ ബസ് ഇടിച്ചത്. കൊല്ലം ഭാഗത്തേക്ക് പോയ കെഎസ്‌ആർടിസി ബസും എതിർദിശയിൽ വന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ​ഗുരുതര പരിക്കേറ്റ് ഇരുവരെയും കല്ലമ്പലത്തെ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read:ചെങ്ങന്നൂരിൽ റെയിൽവെ വൈദ്യുതി ലൈനിന് മുകളിൽ മരം വീണു; ട്രെയിനുകൾ വൈകുന്നു

ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകളെ കാണാൻ പോകുകയായിരുന്നു അപകടം നടന്നതെന്ന് ബന്ധുക്കൾ അറിയിച്ചു. പ്രവാസി ആയിരുന്നു ശ്യാം ശശിധരൻ തിരിച്ചെത്തി നാട്ടിൽ കാറ്ററിങ് സർവീസ് നടത്തിവരുകയായിരുന്നു. ഷീനയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലും ശ്യാമിന്റേത് പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്. മക്കൾ: ലോപ, ലിയ. മരുമകൻ: അച്ചു സുരേഷ്

വിശപ്പകറ്റാൻ മാത്രമല്ല, ഉപ്പ്മാവ് ആരോഗ്യത്തിനും ഗുണകരം
മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
വയനാട്ടിൽ കണ്ട മുതല
നാലു കാലുള്ള കോഴിക്കുഞ്ഞ്
ദിലീപ് ശബരിമലയിൽ
ഇതാണ് കൂറ്റൻ മുട്ടനാട്