രഞ്ജിതയെ അവഹേളിച്ച് ഫേസ്ബുക്കിൽ കമൻ്റിട്ടു; വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാറിനെ സസ്പെൻഡ് ചെയ്തു

Deputy Tahsildar in Vellarikundu Suspended: കമന്റിൽ അശ്ലീലവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ വാക്കുകളും ഉണ്ടായിരുന്നു. സംഭവം വിവാദമായതോടെ തഹസിൽദാർ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു. പിന്നാലെ ഇയാളെ ജില്ലാ കളക്ടർ ഇമ്പശേഖർ സര്‍വ്വീസില്‍ നിന്ന് സസ്പെൻ്റ് ചെയ്കുയായിരുന്നു.

രഞ്ജിതയെ അവഹേളിച്ച് ഫേസ്ബുക്കിൽ കമൻ്റിട്ടു; വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാറിനെ സസ്പെൻഡ് ചെയ്തു

Ranjitha ,pavithran

Updated On: 

13 Jun 2025 12:06 PM

കാസർ​​ഗോഡ്: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത ജി നായരെ അപമാനിച്ച് ഫേസ്ബുക്കിൽ കമന്റിട്ട സർക്കാർ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി താഹസിൽദാർ പവിത്രനെയാണ് സര്‍വ്വീസില്‍ നിന്ന് സസ്പെൻ്റ് ചെയ്തത്. ഫേസ്ബുക്കിൽ പങ്കുവച്ച അനുശോചന പോസ്റ്റിന് താഴെ അശ്ലീല കമന്റിടുകയായിരുന്നു.

അസഭ്യം നിറഞ്ഞ രീതിയിലായിരുന്നു തഹസിൽദാരുടെ പരാമർശം. പവി ആനന്ദാശ്രമം എന്ന പ്രൊഫൈലിൽ നിന്നാണ് പവിത്രൻ, ര‍ഞ്ജിതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റ് ഇട്ടത്. കമന്റിൽ അശ്ലീലവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ വാക്കുകളും ഉണ്ടായിരുന്നു. സംഭവം വിവാദമായതോടെ തഹസിൽദാർ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു.എന്നാൽ ഇതിന്റെ സ്ക്രീൻഷോട്ട് അയച്ച് നിരവധി പേർ മുഖ്യമന്ത്രിക്ക് ഓൺലൈനായി പരാതി നൽകിയിരുന്നു. പിന്നാലെയാണ് കാസർകോട് ജില്ലാ കലക്ടർ കെ.ഇമ്പശേഖരൻ ഇയാളെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.

Also Read:കാൻസർ രോഗിയായ അമ്മയും രണ്ട് കുരുന്നുകളും; രഞ്ജിത നാട്ടിലെത്തിയത് 4 ദിവസത്തെ അവധിക്ക്

സർക്കാർ ജോലിയിൽ നിന്ന് അവധിയെടുത്ത് വിദേശത്തേക്ക് പോയത് കൊണ്ടാണ് മരിക്കാനിടയായതെന്നാണ് ഒരു പോസ്റ്റിൽ അദ്ദേഹം കമന്റായി രേഖപ്പെടുത്തിയത്. മറ്റൊരു പോസ്റ്റിൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്നും കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇതിനു മുൻപും ഇയാളുടെ ഭാ​ഗത്ത് നിന്ന് ഇത്തരത്തിലുള്ള പ്രവർത്തിയുണ്ടായിരുന്നു. മുൻ മന്ത്രിയും എംഎൽഎയുമായ ചന്ദ്രശേഖരനെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ജാതീയമായി അധിക്ഷേപിച്ചതിന് 2024 സെപ്റ്റംബറിൽ ഇയാളെ സസ്പെൻ്റ് ചെയ്തിരുന്നു.സസ്പെൻഷൻ കാലാവധി കഴിഞ്ഞ് ഒരു മാസം മുൻപാണ് പവിത്രൻ ജോലിയിൽ തിരികെ പ്രവേശിച്ചത്. പിന്നാലെയാണ് വീണ്ടും ഇത്തരത്തിലുള്ള ഒരു പ്രവർത്തി ഇയാളുടെ ഭാ​ഗത്ത് നിന്നുണ്ടായത്.

അതേസമയം അപകടത്തിൽ മരിച്ച രഞ്ജിതയുടെ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് ശേഷം നാട്ടിലേയ്ക്ക് എത്തിക്കും. ഇതിനായി രജ്ഞിതയുടെ സഹോദരങ്ങളായ രഞ്ജിത്തും രതീഷും അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് തിരിച്ചു.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും