Kadakampally Surendran: ‘അയ്യപ്പന്റെ സ്വര്‍ണം കട്ടവനെന്ന് വിളിക്കരുത്, ഉറങ്ങാൻ കഴിയുന്നില്ല’; പ്രതിപക്ഷ നേതാവിനോട് കടകംപള്ളി സുരേന്ദ്രന്‍

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളിക്ക് പങ്കുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആരോപണത്തില്‍ നല്‍കിയ മാനനഷ്ടക്കേസ് കോടതി പരി​ഗണിച്ചപ്പോഴാണ് കടകംപള്ളിയുള്ള ഈ ആവശ്യം.

Kadakampally Surendran: അയ്യപ്പന്റെ സ്വര്‍ണം കട്ടവനെന്ന് വിളിക്കരുത്, ഉറങ്ങാൻ കഴിയുന്നില്ല’; പ്രതിപക്ഷ നേതാവിനോട് കടകംപള്ളി സുരേന്ദ്രന്‍

Kadakampally Surendran

Published: 

17 Dec 2025 06:58 AM

തിരുവനന്തപുരം: ശബരിമല സ്വർണ മോഷണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടത്തിയ പരാമർശം ആവർത്തിക്കാതിരിക്കാൻ കഴിയുമോ എന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനോടു മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളിക്ക് പങ്കുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആരോപണത്തില്‍ നല്‍കിയ മാനനഷ്ടക്കേസ് കോടതി പരി​ഗണിച്ചപ്പോഴാണ് കടകംപള്ളിയുള്ള ഈ ആവശ്യം.

കടകംപള്ളിയുടെ ആവശ്യം പരി​ഗണനയിൽ എടുത്ത കോടതി കോടതി പ്രതിപക്ഷ നേതാവിന്റെ മറുപടി എന്താണ് എന്ന് അഭിഭാഷകനോട് ചോദിച്ചു. തന്റെ കക്ഷിയോട് ചോദിച്ച ശേഷം മറുപടി നല്‍കാം എന്ന് പ്രതിപക്ഷ നേതാവിന്റെ അഭിഭാഷകന്‍ മൃദുല്‍ ജോണ്‍ മാത്യു മറുപടി നല്‍കി. ഇതേ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് 18 ലേക്ക് മാറ്റി.

Also Read:മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ സുപ്രീം കോടതിയിൽ; സ്വർണ്ണം പൊതിഞ്ഞതിന് രേഖകളുണ്ടോയെന്ന് ഹൈക്കോടതി

കേസുമായി ബന്ധപ്പെട്ട് ജീവനക്കാരെയോ രാഷ്ട്രീയനേതാക്കളെയോ വിമർശിക്കുന്നതിന് താൻ എതിരല്ലെന്നും തന്നെ സ്വർണം കട്ടവൻ എന്ന് വിളിക്കരുതെന്നുമായിരുന്നു കടകംപള്ളിയുടെ അപേക്ഷ. പ്രതിപക്ഷ നേതാവിന്റെ ഇത്തരം പരാമർശം കാരണം സ്വസ്ഥമായി ഉറങ്ങാൻ കഴിയുന്നില്ലെന്നും കടകംപള്ളി പറഞ്ഞു.

അതേസമയം മാനഹാനി വരുത്തുന്ന പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് മാപ്പ് പറയണമെന്നും സമാന പ്രസ്താവന നടത്തില്ലെന്ന് ഉറപ്പ് വരുത്തണമെന്നും 10 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടാണ് കടകംപളളി സുരേന്ദ്രന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നത്. എന്നാൽ ഇതുവരെ പറഞ്ഞ കാര്യങ്ങൾ ഒന്നും മാനനഷ്ടത്തിന്റെ പരിധിയിൽ വരുന്നതല്ലെന്നും വി.ഡി.സതീശന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. കടകംപള്ളി നൽകിയ മാനനഷ്ട കേസിനെതിരെ വി.ഡി.സതീശന്‍ തടസഹര്‍ജി നല്‍കിയിരുന്നു.

എല്ലിനും പല്ലിനും ഒരുപോലെ ​ഗുണം; മീൻ മുട്ട കഴിച്ചാൽ
അരിപ്പൊടിൽ ഇതൊന്ന് ചേർത്ത് നോക്കൂ; പുട്ട് സോഫ്റ്റാകും
മുടി ഡൈ ചെയ്താൽ നര കൂടുമോ?
തണുപ്പുകാലത്തും വെള്ളംകുടിയില്‍ വിട്ടുവീഴ്ച വേണ്ട
ആറു വീലുള്ളൊരു കിടിലൻ സൈക്കിൾ
ശർക്കര ഉണ്ടാക്കാൻ എളുപ്പമോ
സ്റ്റ്യാച്ച്യു ഓഫ്‌ ലിബർട്ടി താഴേക്ക്, അമേരിക്കയിലെ അല്ല
വയനാട്ടിൽ കണ്ട മുതല