Child Assaulting Case: കണ്ണൂര്‍ ചെറുപുഴയില്‍ എട്ടുവയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം;പിതാവ് അറസ്റ്റിൽ
Father Arrested For Torturing Daughter: എട്ടും പന്ത്രണ്ടും വയസുള്ള രണ്ട് മക്കളാണ് ആ വീട്ടിലുള്ളത്. ഇതിൽ എട്ട് വയസുള്ള മകളെ മർദിക്കുന്നതിൻറെ ദൃശ്യങ്ങൾ പന്ത്രണ്ടുവയസുകാരനായ മകനാണ് മൊബൈലിൽ പകർത്തിയത്.

കണ്ണൂർ: ചെറുപുഴയിൽ എട്ടുവയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. മാമച്ചൻ എന്ന ജോസിനെയാണ് ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. പ്രതിയെ ഇന്ന് പയ്യന്നൂര്‍ കോടതിയിൽ ഹാജരാക്കും. കേസിൽ രണ്ട് മക്കളുടെയും ഇയാളുടെ ഭാര്യയുടെയും മൊഴി പോലീസ് രേഖപ്പെടുത്തി.
കുട്ടികളെ ഏറ്റെടുക്കുമെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു. ഇവർക്ക് കൗൺസിലിങ് നൽകാനും നിർദേശം നൽകിയിട്ടുണ്ട്. മന്ത്രി വീണാ ജോര്‍ജ് വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് തീരുമാനം.
മകളെ മാമച്ചൻ അതിക്രൂരമായി മർദിക്കുന്നതിന്റെയും അരിവാളിന് വെട്ടാനോങ്ങുന്നതിന്റെയും വീഡിയോ പ്രചരിച്ചിരുന്നു. എട്ടും പന്ത്രണ്ടും വയസുള്ള രണ്ട് മക്കളാണ് ആ വീട്ടിലുള്ളത്. ഇതിൽ എട്ട് വയസുള്ള മകളെ മർദിക്കുന്നതിൻറെ ദൃശ്യങ്ങൾ പന്ത്രണ്ടുവയസുകാരനായ മകനാണ് മൊബൈലിൽ പകർത്തിയത്. ഇത് പിന്നീട് വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് ഇടപ്പെട്ടത്.
Also Read:നാലു വയസ്സുകാരിലെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പീഡോഫൈലാണോ എന്ന് പരിശോധിക്കുമെന്ന് പോലീസ്
എന്നാൽ ഇത് പ്രാങ്ക് വീഡിയോ ആണെന്ന് കുട്ടികൾ പോലീസിനോട് മൊഴി നൽകി. മാമച്ചനും ഭാര്യയും ഏറെക്കാലമായി അകന്നു കഴിയുകയാണ്. വീഡിയോ കണ്ട് ഭാര്യ വീട്ടിലേക്ക് തിരിച്ചു വരാൻ വേണ്ടിയാണ് പ്രാങ്ക് വീഡിയോ ചെയ്തതെന്നാണ് കുട്ടികളുടെ മൊഴിയിൽ പറഞ്ഞത്. എന്നാൽ പോലീസ് ഇത് വിശ്വസിച്ചില്ല.
എന്നാൽ ഇത് പ്രാങ്ക് വീഡിയോ അല്ലെന്നാണ് കുട്ടികളുടെ മാതാവിന്റെ സഹോദരി പറയുന്നത്. ഇയാൾ മദ്യപിച്ചെത്തി കുട്ടികളെ മർദിക്കാറുണ്ടെന്നും ഇത് പതിവായിരുന്നുവെന്നുമാണ് മാതൃ സഹോദരി മാതൃഭൂമി ന്യൂസിനോട് പറഞ്ഞത്. കുട്ടികളെയും ഇവരുടെ അമ്മയെയും പതിവാണ് ഉപദ്രവിക്കാറുണ്ട്. ഇത് സഹിക്കാൻവയ്യാതെയാണ് ഭാര്യ ഇയാളെ വിട്ട് മാറി താമസിക്കുന്നതെന്നും ഇവർ കൂട്ടിച്ചേർത്തു. അതേസമയം സംഭവത്തിൽ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.