Pappanamcode fire accident: പാപ്പനംകോട് ഇൻഷുറൻസ് ഓഫീസിൽ വൻ തീപിടിത്തം; രണ്ടുപേർ മരിച്ചു

Fire accident at the insurance office : സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ രണ്ട് സ്ത്രീകളെയും ഉടൻ തന്നെ പുറത്തെത്തിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

Pappanamcode fire accident: പാപ്പനംകോട് ഇൻഷുറൻസ് ഓഫീസിൽ വൻ തീപിടിത്തം; രണ്ടുപേർ മരിച്ചു

Fire accident ( പ്രതീകാത്മക ചിത്രം: Pinterest)

Updated On: 

03 Sep 2024 | 03:07 PM

തിരുവനന്തപുരം: തിരുവനന്തപുരത്ത് പാപ്പനംകോടുള്ള ഇൻഷുറൻസ് ഓഫിസിൽ വൻ തീപ്പിടുത്തം. സംഭവത്തിൽ രണ്ടു സ്ത്രീകൾ വെന്തു മരിച്ചതായി റിപ്പോർട്ട്. ഓഫിസിലെ ജീവനക്കാരി വൈഷ്ണവ (35)യാണ് മരിച്ചവരിൽ ഒരാൾ. മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.

പാപ്പനംകോട് പ്രവർത്തിക്കുന്ന ന്യൂ ഇന്ത്യ ഇൻഷുറൻസ് ഓഫിസിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിനു കാരണം എന്താണെന്നു ഇതുവരെ വ്യക്തമായിട്ടില്ല.

സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ രണ്ട് സ്ത്രീകളെയും ഉടൻ തന്നെ പുറത്തെത്തിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. ഓഫിസ് പൂർണമായി കത്തി നശിച്ച നിലയിലാണ് നിലവിലുള്ളത്. നഗരമധ്യത്തിലെ കടകൾക്കു മുകൾ നിലയിലുള്ള കെട്ടിടത്തിലാണ് ഈ ഓഫിസ് പ്രവർത്തിക്കുന്നത്.

ALSO READ – ലഡാക്കിലേക്ക് സോളോ ട്രിപ് … ഓക്സിജൻ കുറവ് ചതിച്ചു, ആ യാത്ര അയാളുടെ അന്ത്യയായി

ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ ഫ്രാഞ്ചൈസി ഏറ്റെടുത്തു നടത്തുകയായിരുന്നു മരിച്ച വൈഷ്ണ എന്നാണ് വിവരം. മരിച്ച രണ്ടാമത്തെ സ്ത്രീ ഇൻഷുറൻസ് ഇടപാടുകൾക്കായി വന്നതാണോ എന്നാണ് ഇപ്പോൾ സംശയിക്കുന്നത്. തീ പടരുന്നതു കണ്ടു ഇരുവരും പിന്നിലെ വാതിലിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇതിനു കഴിയാതെ മരണത്തിനു കീഴടങ്ങുകയായിരുന്നു.

 

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ