AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

V. K. Ebrahimkunju Death: മുൻമന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, ക്യാൻസർ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം

V. K. Ebrahimkunju Death: മുൻമന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു
വികെ ഇബ്രാഹിം കുഞ്ഞ്Image Credit source: social media
Arun Nair
Arun Nair | Updated On: 06 Jan 2026 | 04:34 PM

കൊച്ചി: മുൻമന്ത്രിയും, മുതിർന്ന മുസ്ലിംലീഗ് നേതാവുമായിരുന്ന വികെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു.  നാലു തവണ എംഎൽഎയും, രണ്ടു തവണ മന്ത്രിയുമായിരുന്നു അദ്ദേഹം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1952 ൽ ആലുവ ജികൊങ്കോരപ്പള്ളിയിൽ യു.വി ഖാദറിന്റെയും ചിതുമ്മയുടെയും മകനായി ജനിച്ചു. മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷൻ (എംഎസ്എഫ്), മുസ്ലിം യൂത്ത് ലീഗ് എന്നിവയിലൂടെ അദ്ദേഹം പൊതുജീവിതത്തിലേക്ക് പ്രവേശിച്ചു.

2001 ൽ മട്ടാഞ്ചേരി നിയോജകമണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2006 ൽ അതേ സീറ്റിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2011 ലും 2016 ലും കളമശ്ശേരി നിയോജകമണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു.

2005ലാണ് പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടര് ന്ന് ഇബ്രാഹിംകുഞ്ഞ് ആദ്യമായി മന്ത്രിയായത്. പിന്നീട് 2011-ൽ ഉമ്മൻ ചാണ്ടി സർക്കാരിൽ പൊതുമരാമത്ത് മന്ത്രിയായി. പാലാരിവട്ടം മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ  അഴിമതിക്കുറ്റം രജിസ്റ്റർ ചെയ്തിരുന്നു.

ഭാര്യ: നദീറ, അഡ്വ.വി.ഇ.അബ്ദുൾ ഗഫൂർ, അബ്ബാസ്, അനൂപ് എന്നിവർ മക്കൾ.  മകൻ വി.ഇ അബ്ദുൾ ഗഫൂർ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കളമശ്ശേരിയിൽ നിന്നുള്ള യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു.