PV Anwar: 12 മണിക്കൂർ ചോദ്യം ചെയ്യൽ പിന്നെ വിട്ടയക്കൽ… പിന്നാലെ ഫേസ്ബുക്ക് ലൈവ്, പിണറായിസത്തിനെതിരേ എന്ന് പി വി അൻവർ

PV Anwar responds to ED questioning : പിണറായിസത്തെ അവസാനിപ്പിക്കാൻ യുഡിഎഫിനൊപ്പം ചേർന്ന് പോരാടുമെന്നും, ജീവനുണ്ടെങ്കിൽ താൻ അതിന് മുന്നിലുണ്ടാകുമെന്നും അൻവർ പ്രഖ്യാപിച്ചു.

PV Anwar: 12 മണിക്കൂർ ചോദ്യം ചെയ്യൽ പിന്നെ വിട്ടയക്കൽ... പിന്നാലെ ഫേസ്ബുക്ക് ലൈവ്, പിണറായിസത്തിനെതിരേ എന്ന് പി വി അൻവർ

Pv Anwar (1)

Updated On: 

09 Jan 2026 | 06:09 AM

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് 12 മണിക്കൂർ നീണ്ട ചോദ്യംചെയ്യലിന് ശേഷം മുൻ എംഎൽഎ പി.വി. അൻവറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിട്ടയച്ചു. കൊച്ചിയിലെ ഇഡി ഓഫീസിൽ നടന്ന മാരത്തൺ ചോദ്യംചെയ്യലിന് പിന്നാലെ ഫേസ്ബുക്ക് ലൈവിലെത്തിയ അൻവർ, മുഖ്യമന്ത്രി പിണറായി വിജയനും ‘പിണറായിസത്തിനും’ എതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്.

 

പ്രധാന ആരോപണങ്ങളും ഇഡി നടപടിയും

 

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിലെ (കെഎഫ്‌സി) വായ്പാ തട്ടിപ്പ്, ആലുവയിലെ 11 ഏക്കർ ഭൂമി അനധികൃതമായി കൈവശം വെക്കൽ തുടങ്ങിയ പരാതികളിന്മേലായിരുന്നു ചോദ്യംചെയ്യൽ. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഒരേ ഭൂമിയിൽ രണ്ട് വായ്പകൾ എടുത്ത് കെഎഫ്‌സിക്ക് 22.3 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് പ്രധാന കണ്ടെത്തൽ. ഇതിന്റെ ഭാഗമായി നേരത്തെ അൻവറിന്റെ വീടുകളിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയിരുന്നു.

 

അൻവറിന്റെ പ്രതികരണം

 

ചോദ്യംചെയ്യലിന് ശേഷം പുറത്തിറങ്ങിയ അൻവർ ഫേസ്ബുക്ക് ലൈവിലൂടെ തന്റെ നിലപാട് വ്യക്തമാക്കി. തനിക്കെതിരെയുള്ള വിജിലൻസ് കേസുകൾ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിർദേശപ്രകാരമാണെന്ന് അൻവർ ആരോപിച്ചു. പിണറായിസത്തിനും മരുമോനിസത്തിനും എതിരെ ശബ്ദമുയർത്തിയതാണ് ഈ വേട്ടയാടലിന് കാരണം.

ഒൻപത് കോടി രൂപ വായ്പയെടുത്തിരുന്നുവെന്നും അതിൽ അഞ്ച് കോടിയിലധികം രൂപ തിരിച്ചടച്ചുവെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചടവ് മുടങ്ങിയതിനെ ‘തട്ടിപ്പായി’ ചിത്രീകരിച്ച് വിജിലൻസ് എഫ്.ഐ.ആർ ഇട്ടതാണ് ഇഡി അന്വേഷണത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Also Read: Reji Lukose : ഒടുവിൽ ഇടത് സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ

പിണറായിസത്തെ അവസാനിപ്പിക്കാൻ യുഡിഎഫിനൊപ്പം ചേർന്ന് പോരാടുമെന്നും, ജീവനുണ്ടെങ്കിൽ താൻ അതിന് മുന്നിലുണ്ടാകുമെന്നും അൻവർ പ്രഖ്യാപിച്ചു. നീതിന്യായ വ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ടെന്നും സർക്കാർ കെട്ടിച്ചമയ്ക്കുന്ന കേസുകളെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇഡിയുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയിട്ടുണ്ടെന്നും തന്റെ വിശദീകരണങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണെന്നും അൻവർ കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ ഈ കേസിൽ കൂടുതൽ നിയമനടപടികൾ ഉണ്ടാകാനാണ് സാധ്യത.

Follow Us
റംബൂട്ടാൻ കണ്ടാൽ വാങ്ങിക്കോളൂ, ഇവർ മാത്രം കഴിക്കരുത്
ആര്‍ത്തവ സമയത്ത് ജിം വര്‍ക്ക് ഔട്ടുകള്‍ ചെയ്യാന്‍ പറ്റുമോ?
മണിപ്ലാന്റ് മുറിയിലാണോ അടുക്കളയിലാണോ വയ്ക്കേണ്ടത്?
വ്യാജ വെളുത്തുള്ളി എങ്ങനെ തിരിച്ചറിയാം?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി