Earthquake In Kozhikode: കോഴിക്കോട് കായക്കൊടിയിലുണ്ടായത് ഭൂചലനം തന്നെയെന്ന് ജിയോളജി വകുപ്പ്
Kozhikode Earthquake Updates: കോഴിക്കോട് കായക്കൊടി പഞ്ചായത്ത് 4,5 വാര്‍ഡുകളിലാണ് ഭൂചലനം ഉണ്ടായത്. വെള്ളിയാഴ്ച (മെയ് 16) രാവിലെ ഏഴരയോടെ നേരിയ ശബ്ദം കേട്ടതായും രാത്രി എട്ട് മണിയോടെ സെക്കന്റുകള്‍ നീണ്ടുനിന്ന ശബ്ദത്തിനോടൊപ്പം കുലുക്കം അനുഭവപ്പെട്ടിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു.
കോഴിക്കോട്: കായക്കൊടിയില്‍ ഉണ്ടായത് ഭൂചലനം തന്നെയെന്ന് സ്ഥിരീകരിച്ച് ജിയോളജി വകുപ്പ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഭൂമിക്കടിയില്‍ ഉണ്ടായത് നേരിയ ഭൂചലനമാണെന്നും ജിയോളജി വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ദുരന്ത നിവാരണ അതോറിറ്റി പ്രദേശത്ത് പഠനം നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
കോഴിക്കോട് കായക്കൊടി പഞ്ചായത്ത് 4,5 വാര്‍ഡുകളിലാണ് ഭൂചലനം ഉണ്ടായത്. വെള്ളിയാഴ്ച (മെയ് 16) രാവിലെ ഏഴരയോടെ നേരിയ ശബ്ദം കേട്ടതായും രാത്രി എട്ട് മണിയോടെ സെക്കന്റുകള്‍ നീണ്ടുനിന്ന ശബ്ദത്തിനോടൊപ്പം കുലുക്കം അനുഭവപ്പെട്ടിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു.
എള്ളിക്കാംപാറ, പുന്നത്തോട്ടം, കരിമ്പാലക്കണ്ടി, പാലോളി തുടങ്ങി ഒന്നര കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ ഭൂചലനം ഉണ്ടായതിന് പിന്നാലെ നാട്ടുകാര്‍ അധികൃതരെ അറിയിക്കുകയായിരുന്നു. ശേഷം പഞ്ചായത് അധികൃതരും പോലീസും സ്ഥലത്തെത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.




Also Read: Kozhikode Earthquake : കോഴിക്കോട് ഭൂചലനം? ശബ്ദം കേട്ടെന്ന് പ്രദേശവാസികൾ
ശബ്ദം കേട്ടതോടെ തങ്ങള്‍ വീടുകളില്‍ നിന്നും ഇറങ്ങിയോടിയെന്നും വീടിന് മുകളില്‍ ഭാരമുള്ള എന്തോ വന്ന് വീഴുന്നത് പോലെ തോന്നിയെന്നും നാട്ടുകാര്‍ പറഞ്ഞു. രണ്ട് ദിവസം മുമ്പും ഇത്തരത്തില്‍ ഭൂചലനം അനുഭവപ്പെട്ടതായാണ് അവര്‍ പറയുന്നത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പിന്നീട് ഭൂചലനമൊന്നും ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.