H Venkatesh: എച്ച് വെങ്കിടേഷ് ക്രമസമാധാന ചുമതലയുള്ള എഡിജിപി; ഉത്തരവിറക്കി സർക്കാർ

H Venkatesh Appointed as New ADGP for Law and Order: മനോജ് എബ്രഹാമിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്ന് വന്ന ഒഴിവിലേക്കാണ് എച്ച് വെങ്കിടേഷ് എത്തുന്നത്. നിലവില്‍ ക്രൈംബ്രാഞ്ച് - സൈബർ ഓപ്പറേഷൻസ് മേധാവിയാണ് വെങ്കിടേഷ്.

H Venkatesh: എച്ച് വെങ്കിടേഷ് ക്രമസമാധാന ചുമതലയുള്ള എഡിജിപി; ഉത്തരവിറക്കി സർക്കാർ

എച്ച് വെങ്കിടേഷ്

Published: 

30 Apr 2025 16:43 PM

തിരുവനന്തപുരം: എച്ച് വെങ്കിടേഷിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. മനോജ് എബ്രഹാമിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്ന് വന്ന ഒഴിവിലേക്കാണ് എച്ച് വെങ്കിടേഷ് എത്തുന്നത്. നിലവില്‍ ക്രൈംബ്രാഞ്ച് – സൈബർ ഓപ്പറേഷൻസ് മേധാവിയാണ് വെങ്കിടേഷ്.

എഡിജിപി എം ആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയായിരുന്നു ഇന്റലിജന്‍സ് മേധാവിയായിരുന്ന മനോജ് എബ്രഹാമിന് ചുമതല നല്‍കിയത്. കഴിഞ്ഞ ദിവസം മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി ഡിജിപി റാങ്കിലേയ്ക്ക് സ്ഥാനക്കയറ്റം നൽകി. അഗ്നിശമന സേനാ മേധാവിയായാണ് അദ്ദേഹത്തെ നിയമിച്ചത്. ഡിജിപി കെ. പദ്മകുമാർ വിരമിക്കുന്ന ഒഴിവിലേക്കാണ് സ്ഥാനക്കയറ്റം.

ALSO READ: തിരുവനന്തപുരം പോത്തൻകോട് സുധീഷ് വധക്കേസ്; 11 പ്രതികൾക്കും ജീവപര്യന്തം

ക്രമസമാധാന ചുമതലയിലേക്ക് അടുത്തത് ആരെന്നതായിരുന്നു കഴിഞ്ഞ നാളുകളിലെ പ്രധാന ചര്‍ച്ച. ക്രമസമാധാന ചുമതലയുള്ള എഡിജിപി പദവി ഒഴിച്ചിടാനും ആലോചിച്ചിരുന്നു. 2021ല്‍ ലോക്നാഥ് ബെഹ്റ ഡിജിപിയായിരിക്കെ മാത്രം രൂപീകരിച്ച പദവിയാണ് ഇത്. അതിനാൽ ഒഴിച്ചിട്ടാലും കുഴപ്പമില്ല എന്നായിരുന്നു സർക്കാരിൻ്റെ ആലോചന. കൂടാതെ, പുതിയ പൊലീസ് മേധാവി ചുമതലയെടുക്കുന്ന ഓഗസ്റ്റ് 1ന് തലപ്പത്ത് വീണ്ടും അഴിച്ചുപണി വേണ്ടിവരുമെന്നതും പരിഗണിച്ചിരുന്നു. ഒടുവിൽ ചർച്ചകൾക്ക് ശേഷം എച്ച് വെങ്കിടേഷിന് ചുമതല നൽകുകയായിരുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ