Pooja Bumper 2025: നികുതിയുണ്ട് ഇമ്മിണി; പൂജ ബമ്പര്‍ 12 കോടിയില്‍ നിന്ന് എത്ര രൂപ പോകും?

Pooja Bumper Lottery Tax and Agent Commission: 300 രൂപയാണ് പൂജ ബമ്പര്‍ ഭാഗ്യക്കുറിയുടെ വില. 300 രൂപ കൊടുത്തെടുക്കുന്ന ടിക്കറ്റ് 12 കോടി രൂപയാണ് നിങ്ങള്‍ക്ക് സമ്മാനമായി നല്‍കുന്നത്. എന്നാല്‍ ഈ 12 കോടി രൂപ മുഴവനായി ഭാഗ്യശാലിയ്ക്ക് ലഭിക്കുകയില്ല.

Pooja Bumper 2025: നികുതിയുണ്ട് ഇമ്മിണി; പൂജ ബമ്പര്‍ 12 കോടിയില്‍ നിന്ന് എത്ര രൂപ പോകും?

പൂജ ബമ്പര്‍

Published: 

26 Oct 2025 11:13 AM

പൂജ ബമ്പര്‍ ലോട്ടറി നറുക്കെടുപ്പിനായുള്ള കാത്തിരിപ്പിലാണ് മലയാളികള്‍. ലോട്ടറി ടിക്കറ്റെടുത്തില്ലെങ്കിലും ആരെ തേടിയാണ് ഭാഗ്യമെത്തിയതെന്ന് അറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷയുണ്ട്. 300 രൂപയാണ് പൂജ ബമ്പര്‍ ഭാഗ്യക്കുറിയുടെ വില. 300 രൂപ കൊടുത്തെടുക്കുന്ന ടിക്കറ്റ് 12 കോടി രൂപയാണ് നിങ്ങള്‍ക്ക് സമ്മാനമായി നല്‍കുന്നത്. എന്നാല്‍ ഈ 12 കോടി രൂപ മുഴുവനായി ഭാഗ്യശാലിയ്ക്ക് ലഭിക്കുകയില്ല. എത്ര രൂപയാണ് നികുതിയെന്നും ഏജന്റ് കമ്മീഷനെന്നും പരിശോധിക്കാം.

ഏജന്റ് കമ്മീഷന്‍

സംസ്ഥാനത്തെ ഭാഗ്യക്കുറികള്‍ക്ക് പത്ത് ശതമാനമാണ് ഏജന്റ് കമ്മീഷന്‍. 12 കോടി രൂപയില്‍ നിന്ന് പത്ത് ശതമാനം ഏജന്റ് കമ്മീഷന്‍ എന്ന് പറഞ്ഞാല്‍ 1.2 കോടി രൂപയാണ്. ഇതിന് ശേഷം ബാക്കിയാകുന്നത് 10.8 കോടി രൂപ.

നികുതികള്‍

സമ്മാനനികുതിയായി കേന്ദ്രം ഈടാക്കുന്നത് 30 ശതമാനമാണ്. 3.24 കോടി രൂപയാണ് ടിഡിഎസ്. ഈ നികുതിയ്ക്ക് പുറമെ നിങ്ങള്‍ സര്‍ചാര്‍ജും നല്‍കണം. 50 ലക്ഷം രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളവര്‍ക്ക് 37 ശതമാനമാണ് സര്‍ചാര്‍ജ് നല്‍കേണ്ടത്. 37 ശതമാനം എന്നത് 1.19 കോടി രൂപയാണ്.

Also Read: Pooja Bumper 2025: പൂജ നേടാനാഗ്രഹമില്ലേ? പിന്നെന്തിനിത്ര മടി, ഇന്നുതന്നെ ഒരു ടിക്കറ്റെടുക്ക്

ഇവ കൂടാതെ സെസും നല്‍കേണ്ടതാണ്. വിദ്യാഭ്യാസ, ആരോഗ്യ സെസുകള്‍ സമ്മാനത്തുകയില്‍ നിന്ന് ഈടാക്കും. 4 ശതമാനമാണ് സെസായി ഈടാക്കുക. ഏകദേശം 14,40,000 രൂപയുണ്ടാകുമിത്. ഇവയ്‌ക്കെല്ലാം ശേഷം ഭാഗ്യവാന് ലഭിക്കുന്ന ആകെ തുക 6,22,60,000 കോടി രൂപ.

(Disclaimer: ഇത്‌ വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ഭാഗ്യക്കുറി പോലെയുള്ളവയെ ടിവി 9 ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധി മാറ്റാന്‍ ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും