Ivin Murder Case: ഐവിന്റെ ഫോൺ പരിശോനയ്ക്ക് അയയ്ക്കും; പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

Ivin Murder Case Updates: കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് തുറവൂര്‍ ആരിശ്ശേരില്‍ ഐവിന്‍ ജിജോയെ (24) പ്രതികള്‍ മനപ്പൂര്‍വം കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്. ചോദ്യം ചെയ്യലില്‍ പ്രതികൾ കുറ്റം സമ്മതിച്ചതായി നെടുമ്പാശ്ശേരി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Ivin Murder Case: ഐവിന്റെ ഫോൺ പരിശോനയ്ക്ക് അയയ്ക്കും; പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്
Published: 

18 May 2025 | 09:40 AM

എറണാകുളം: ഐവിൻ ജിജോയെ കൊലപ്പെടുത്തിയ കേസിൽ സിഐഎസ്എഫ് ഉദ്യോ​ഗസ്ഥരെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും. പ്രതികളായ സിഐഎസ്എഫ് എസ്ഐ വിനയകുമാര്‍ ദാസ് (38), കോണ്‍സ്റ്റബിള്‍ മോഹന്‍കുമാര്‍ (31) എന്നിവരെ കസ്റ്റഡിയിലെടുക്കാൻ അടുത്ത ദിവസം തന്നെ നെടുമ്പാശ്ശേരി പൊലീസ് അങ്കമാലി കോടതി‌യിൽ അപേക്ഷ നൽകും.

പ്രതിഷേധങ്ങളെ കണക്കിലെടുത്ത് പ്രതികളെ സംഭവസ്ഥലത്ത് കൊണ്ട് പോയി തെളിവെടുപ്പ് നടത്തിയിരുന്നില്ല. അതിനാൽ കസ്റ്റജിയിൽ വാങ്ങിയ ശേഷം തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ തീരുമാനം. കൂടാതെ ഐവിന്റെ ഫോൺ പരിശോധനയ്ക്ക് അയയ്ക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

അതേസമയം, വിനയകുമാര്‍ ദാസിനെ നാട്ടുകാര്‍ തടഞ്ഞപ്പോള്‍ കാറിലുണ്ടായിരുന്ന മോഹന്‍കുമാര്‍ സംഭവ സ്ഥലത്ത് നിന്ന് എങ്ങനെ രക്ഷപ്പെട്ടു എന്നതിൽ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. താൻ ഓടി രക്ഷപ്പെട്ടു എന്നാണ് മോഹന്‍കുമാര്‍ പറയുന്നത്. എന്നാല്‍ ഇയാളെ ഏതെങ്കിലും സിഐഎസ്എഫ് ഉദ്യോഗസ്ഥൻ സഹായിച്ചിട്ടുണ്ടോ എന്ന സംശയം അന്വേഷണസംഘത്തിനുണ്ട്. സംഭവദിവസത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ALSO READ: കാറിനടിയിൽപ്പെട്ട ഐവിനെ 37 മീറ്റർ വലിച്ചിഴച്ചു, നിലവിളിച്ചിട്ടും കാർ നിർത്തിയില്ല; റിമാൻഡ് റിപ്പോർട്ട് പുറത്ത്

കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് തുറവൂര്‍ ആരിശ്ശേരില്‍ ഐവിന്‍ ജിജോയെ (24) പ്രതികള്‍ മനപ്പൂര്‍വം കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്. ചോദ്യം ചെയ്യലില്‍ പ്രതികൾ കുറ്റം സമ്മതിച്ചതായി നെടുമ്പാശ്ശേരി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബിഹാര്‍ സ്വദേശികളായ പ്രതികൾ കൊച്ചി വിമാനത്താവളത്തിലെ ഉദ്യോ​ഗസ്ഥരാണ്.

ഐവിന്‍ നെടുമ്പാശ്ശേരിയിലെ കാസിനോ എയര്‍ കാറ്ററേഴ്‌സ് ആന്‍ഡ് ഫ്‌ളൈറ്റ് സര്‍വീസസിലെ ഷെഫായി ജോലി ചെയ്യുകയായിരുന്നു. തുറവൂരിലെ വീട്ടില്‍ നിന്ന് ജോലിസ്ഥലത്തേക്ക് കാറില്‍ വരുന്നതിനിടെയാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി തര്‍ക്കമുണ്ടായത്. ‍

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്