AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Train route change Kerala: വാരാന്ത്യത്തിലെ യാത്രക്കാരുടെ തിരക്കിനു പരിഹാരം, ഈ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന്റെ റൂട്ട് മാറും

January Rail Traffic: മലബാർ മേഖലയിലേക്ക് വാരാന്ത്യങ്ങളിൽ അനുഭവപ്പെടുന്ന കനത്ത യാത്രാതിരക്കിന് വലിയ ആശ്വാസമാണ് പൂർണ്ണമായും ജനറൽ കോച്ചുകളുള്ള ഈ ട്രെയിൻ.

Train route change Kerala: വാരാന്ത്യത്തിലെ യാത്രക്കാരുടെ തിരക്കിനു പരിഹാരം, ഈ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന്റെ റൂട്ട് മാറും
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Aswathy Balachandran
Aswathy Balachandran | Published: 05 Jan 2026 | 02:31 PM

തിരുവനന്തപുരം: റെയിൽവേ പാതയിലെ അറ്റകുറ്റപ്പണികളെത്തുടർന്ന് തിരുവനന്തപുരം ഡിവിഷനിൽ ജനുവരി മാസത്തിൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. പ്രധാനമായും ആലപ്പുഴ പാതയിലൂടെ സർവീസ് നടത്തുന്ന അന്ത്യോദയ എക്സ്പ്രസ് നിശ്ചിത ദിവസങ്ങളിൽ കോട്ടയം വഴി തിരിച്ചുവിടുമെന്ന് റെയിൽവേ അറിയിച്ചു.

അന്ത്യോദയയുടെ റൂട്ട് മാറ്റം

 

ആലപ്പുഴ വഴി സർവീസ് നടത്തുന്ന 16355 തിരുവനന്തപുരം നോർത്ത് – മംഗലാപുരം ജംഗ്ഷൻ അന്ത്യോദയ എക്സ്പ്രസ് ആണ് കോട്ടയം വഴി തിരിച്ചുവിടുന്നത്. ജനുവരി 8, 10, 15, 17, 24 തീയതികളിലാണ് മാറ്റം. കായംകുളം പിന്നിട്ടാൽ കോട്ടയം, എറണാകുളം ടൗൺ സ്റ്റേഷനുകളിൽ മാത്രമായിരിക്കും നിലവിൽ സ്റ്റോപ്പുകൾ അനുവദിച്ചിട്ടുള്ളത്.

മലബാർ മേഖലയിലേക്ക് വാരാന്ത്യങ്ങളിൽ അനുഭവപ്പെടുന്ന കനത്ത യാത്രാതിരക്കിന് വലിയ ആശ്വാസമാണ് പൂർണ്ണമായും ജനറൽ കോച്ചുകളുള്ള ഈ ട്രെയിൻ. എന്നാൽ പാതയിലെ ‘കോറിഡോർ ബ്ലോക്ക് മെയിന്റനൻസ്’ നടക്കുന്ന സമയത്തിലൂടെയാണ് ഈ ട്രെയിൻ കടന്നുപോകുന്നത് എന്നതിനാൽ സർവീസുകൾ വർധിപ്പിക്കാൻ സാധിക്കില്ലെന്ന് റെയിൽവേ ഡിവിഷൻ വ്യക്തമാക്കി.

Also Read: Vande Bharat Sleeper Train: സീറ്റുകള്‍ക്ക് മാത്രമല്ല, വാഷ്‌റൂമുകള്‍ക്ക് പോലും മോഡേണ്‍ ലുക്ക്; വന്ദേ ഭാരത് സ്ലീപ്പര്‍ വേറെ ലെവല്‍

നിലവിൽ കോട്ടയം, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പുള്ളതെങ്കിലും ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിലും സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം യാത്രക്കാരുടെ ഭാഗത്തുനിന്ന് ശക്തമാണ്. വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 9.25-ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 9.15-ന് മംഗലാപുരം ജംഗ്ഷനിൽ എത്തും.

നിലമ്പൂർ – കോട്ടയം എക്സ്പ്രസ് ഭാഗികമായി റദ്ദാക്കി

 

അറ്റകുറ്റപ്പണികൾ കാരണം മറ്റു ചില ട്രെയിനുകൾക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. 16325 നിലമ്പൂർ – കോട്ടയം എക്സ്പ്രസ് ജനുവരി 5, 10, 20, 29 തീയതികളിൽ തൃപ്പൂണിത്തുറയിൽ സർവീസ് അവസാനിപ്പിക്കും. ഈ ദിവസങ്ങളിൽ ട്രെയിൻ തൃപ്പൂണിത്തുറയ്ക്കും കോട്ടയത്തിനുമിടയിൽ ഭാഗികമായി റദ്ദാക്കിയതായും റെയിൽവേ അധികൃതർ അറിയിച്ചു. മറ്റു ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ റെയിൽവേയുടെ ഔദ്യോഗിക വിവരങ്ങൾ പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.