KK Shailaja: ‘പാർട്ടിയിൽ വനിതാ പ്രാതിനിധ്യം വർധിച്ചു വരുന്നു, ഭാവിയിൽ കേരളത്തിന്‌ വനിതാ മുഖ്യമന്ത്രി വരും’; കെ.കെ ശൈലജ

K K Shailaja on Kerala Having a Female CM in Future: വനിതകൾക്ക് എന്നും പരിഗണന നൽകുന്ന പാർട്ടിയാണ് സിപിഐഎം എന്നും വനിതകൾ മുഖ്യമന്ത്രി ആകുന്നതിനന് സിപിഐഎം എതിരല്ലായെന്നും കെ കെ ശൈലജ പറഞ്ഞു.

KK Shailaja: പാർട്ടിയിൽ വനിതാ പ്രാതിനിധ്യം വർധിച്ചു വരുന്നു, ഭാവിയിൽ കേരളത്തിന്‌ വനിതാ മുഖ്യമന്ത്രി വരും; കെ.കെ ശൈലജ

കെ കെ ശൈലജ

Updated On: 

08 Mar 2025 | 10:31 AM

ഭാവിയിൽ കേരളത്തിന്‌ വനിതാ മുഖ്യമന്ത്രി വരുമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ. സ്ത്രീ പ്രാതിനിധ്യം എല്ലാ മേഖലയിലും വർധിക്കണം. ലോകത്ത് 50 ശതമാനം സ്ത്രീകളുണ്ട്. പാർട്ടിയിലും വനിതാ പ്രാതിനിധ്യം വർധിച്ചു വരികയാണ്. വനിതകൾ ബ്രാഞ്ച് സെക്രട്ടറി മുതൽ ഏരിയ സെക്രട്ടറി വരെയുള്ള ചുമതലകൾ വഹിക്കുന്നുവെന്നും അവർ പറയുന്നു. ട്വന്റിഫോറിനോട് സംസാരിക്കുകയായിരുന്നു ശൈലജ.

വനിതകൾക്ക് എന്നും പരിഗണന നൽകുന്ന പാർട്ടിയാണ് സിപിഐഎം എന്നും വനിതകൾ മുഖ്യമന്ത്രി ആകുന്നതിന് സിപിഐഎം എതിരല്ല എന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു. കേരളത്തിൽ കുറെ കൂടി സ്ത്രീ പ്രാതിനിധ്യം വർധിക്കണം. സ്ത്രീകൾ സമ്പാദിക്കാൻ തുടങ്ങണം. അതുവഴി സാമ്പത്തിക ശാക്തീകരണം സാധിക്കും എന്നും അവർ പറഞ്ഞു.

ALSO READ: മുംബൈയില്‍ നിന്ന് കണ്ടെത്തിയ പെണ്‍കുട്ടികളെ ഇന്ന് താനൂരിലെത്തിക്കും; ഇന്‍സ്റ്റഗ്രാം സുഹൃത്തിനെ കസ്റ്റഡിയിലെടുത്തേക്കും

കാര്യഗൗരവമുള്ള, കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന ധാരാളം പെൺകുട്ടികൾ വളർന്നു വരുന്നുണ്ട്. ഭാവിയിൽ എപ്പോഴെങ്കിലും സ്ത്രീകൾക്ക് മുഖ്യമന്ത്രിയാകാനുള്ള ഒരു അവസരം കൈവരാം. അത് ഒരു സാധ്യതയായി അല്ലെങ്കിൽ ആവശ്യകതയായി ഭാവിയിൽ ഉയർന്നു വരാം എന്നും കെ കെ ശൈലജ പറഞ്ഞു.

അതേസമയം, വനിതകൾക്ക് പാർട്ടിയിൽ കൂടുതൽ അവസരം നൽകുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണനും പറഞ്ഞു. ഭാവിയിൽ ജില്ലാ സെക്രട്ടറി ചുമതലയും വനിതകൾ വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വനിതകൾക്ക് പാർട്ടിയിൽ പരിഗണന ഉണ്ടെന്ന് മന്ത്രി കെ എൻ ബാലഗോപാലും വ്യക്തമാക്കി.

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്