Karthika Pradeep: വിദേശ ജോലി തട്ടിപ്പുക്കേസ്; കാര്‍ത്തിക പ്രദീപിന് ഡോക്ടര്‍ ലൈസന്‍സ് ഇല്ലെന്ന് പോലീസ്

Karthika Pradeep Job Scam Case: തട്ടിപ്പ് നടത്തുന്നതിനായി ടേക്ക് ഓഫ് ഓവര്‍സീസ് എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി എന്ന പേരില്‍ കാര്‍ത്തിക ഒരു സ്ഥാപനം നടത്തിയിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ക്കെതിരെ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു.

Karthika Pradeep: വിദേശ ജോലി തട്ടിപ്പുക്കേസ്; കാര്‍ത്തിക പ്രദീപിന് ഡോക്ടര്‍ ലൈസന്‍സ് ഇല്ലെന്ന് പോലീസ്

കാര്‍ത്തിക പ്രദീപ്‌

Published: 

11 May 2025 06:36 AM

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതി കാര്‍ത്തിക പ്രദീപിന് ഡോക്ടര്‍ ലൈസന്‍സ് ഇല്ലെന്ന് പോലീസ്. കാര്‍ത്തിക യുക്രെയ്‌നില്‍ പഠനം നടത്തിയിരുന്നു. എന്നാല്‍ ഇത് പൂര്‍ത്തിയായതായോ കേരളത്തില്‍ രജിസ്‌ട്രേഷന്‍ എടുത്തതായോ പോലീസിന് കണ്ടെത്താനായില്ല.

തട്ടിപ്പ് നടത്തുന്നതിനായി ടേക്ക് ഓഫ് ഓവര്‍സീസ് എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി എന്ന പേരില്‍ കാര്‍ത്തിക ഒരു സ്ഥാപനം നടത്തിയിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ക്കെതിരെ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു.

മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചത്. കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കിയ കാര്‍ത്തികയെ വീണ്ടും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് പോലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് വരികയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് സാധ്യത.

നിലവില്‍ തൃശൂര്‍ സ്വദേശി സമര്‍പ്പിച്ച പരാതിയില്‍ വിശ്വാസവഞ്ചനയ്ക്കാണ് കാര്‍ത്തികയെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. യുകെയില്‍ സോഷ്യല്‍ വര്‍ക്കറായി ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഇവരില്‍ നിന്ന് 5.23 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്.

Also Read: Nipah virus: നിപ; ഹൈറിസ്‌ക് പട്ടികയിൽ 4 ജില്ലക്കാർ, 37 പേർ പുതുതായി സമ്പർക്ക പട്ടികയിൽ

തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട് ജില്ലകളിലും ഇവര്‍ക്കെതിരെ പരാതിയുണ്ട്. കാര്‍ത്തിക നടത്തിയിരുന്ന ടേക്ക് ഓഫ് ഓവര്‍സീസ് എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സിക്ക് ലൈസന്‍സ് ഇല്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും