Kerala Election 2026 Voting Live : ആദ്യ മണിക്കൂറിൽ വോട്ട് രേഖപ്പെടുത്തി താരങ്ങൾ, പോളിംഗ് ആരംഭിച്ചു,- Live

Kerala Assembly Elections 2026 Live Updates in Malayalam: പോളിംഗ് ശതമാനത്തിലെ ഏറ്റക്കുറച്ചിലുകളിൽ നിന്നും സംസ്ഥാനത്തെ ആകെയുള്ള ട്രെൻഡ് മനസ്സിലാകുമോ എന്ന് വിദഗ്ധർ പോലും കാത്തിരിക്കുകയാണ്. 74.06 എന്ന പോളിംഗ് ശതമാനത്തിലാണ് എൽഡിഎഫ് 2021-ൽ തുടർഭരണം ഉറപ്പിച്ചത്. ഇത്തവണ അത് കൂടുമോ ഇല്ലയോ എന്ന് കണ്ടറിയാം എന്തായാലും തിരഞ്ഞെടുപ്പ് മഹോത്സവത്തിൻ്റെ യഥാർത്ഥ ഫലം അറിയാൻ മെയ്-04-ന് വോട്ടെണ്ണൽ വരെ കാത്തിരിക്കേണ്ടി വരും.

Kerala Election 2026 Voting  Live : ആദ്യ മണിക്കൂറിൽ വോട്ട് രേഖപ്പെടുത്തി താരങ്ങൾ,  പോളിംഗ് ആരംഭിച്ചു,- Live

Kerala Assembly Election 2026 Live Updates Voting Day

Updated On: 

09 Apr 2026 | 08:49 AM

LIVE NEWS & UPDATES

  • 09 Apr 2026 08:49 AM (IST)

    Kerala Voting Live Updates Video: വോട്ടെടുപ്പിൽ എന്ത് നടക്കുന്നു, കാണാം

  • 09 Apr 2026 08:42 AM (IST)

    Veena George: വോട്ട് ചെയ്യാനെത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌

    വോട്ട് രേഖപ്പെടുത്താൻ ആരോഗ്യ മന്ത്രി വീണ ജോർജ് പത്തനംതിട്ടയിലെ ആനപ്പാറ സർക്കാർ സ്കൂളിൽ എത്തി.

  • 09 Apr 2026 08:24 AM (IST)

    VD Satheesan: പ്രതിപക്ഷ നേതാവ് വോട്ട് രേഖപ്പെടുത്ത്

  • 09 Apr 2026 08:20 AM (IST)

    എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരും; മുഹമ്മദ് റിയാസ്

    എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ എത്തുമെന്ന് എൽഡിഎഫ് സ്ഥാനാർഥി പി എ മുഹമ്മദ് റിയാസ്. അത് ജനങ്ങളുടെ ആഗ്രഹം ആണെന്നും അദ്ദേഹം പ്രതികരിച്ചു. ലോക്സഭാ തദ്ദേശ തെരഞ്ഞെടുപ്പിൽ ചിന്തിക്കും പോലെയല്ല ജനം ചിന്തിക്കുക എന്നും കൂട്ടിച്ചേർത്തു

  • 09 Apr 2026 08:15 AM (IST)

    CM Pinarayi Vijayan Voting: മുഖ്യമന്ത്രി വോട്ട് ചെയ്യാനെത്തിയപ്പോൾ

  • 09 Apr 2026 08:12 AM (IST)

    2021-ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍; ഇന്ന് ഇവര്‍ നമ്മളോടൊപ്പമില്ല

    2021-ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും, എന്നാല്‍ ഇന്ന് ജീവിച്ചിരിപ്പില്ലാത്തവരുമായ സ്ഥാനാര്‍ത്ഥികള്‍ Read More

  • 09 Apr 2026 08:11 AM (IST)

    Kerala Voting: വോട്ട് രേഖപ്പെടുത്തി പിഷാരടി

    പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥിയും, നടനുമായ രമേഷ് പിഷാരടി തൃപ്പൂണിത്തുറയിൽ വോട്ട് രേഖപ്പെടുത്തിയപ്പോൾ

     

  • 09 Apr 2026 08:03 AM (IST)

    Best Voting Time Today: എപ്പോൾ വോട്ട് ചെയ്യാൻ പോകുന്നതാണ് നല്ലത്?

    ശക്തമായ ചൂടും, കാലാവസ്ഥാ മാറ്റവും വളരെ അധികം ബുദ്ധിമുട്ട് വോട്ടർമാർക്കുണ്ടാക്കുന്നതിനാൽ, ഏപ്പോൾ വോട്ട് ചെയ്യാൻ പോകുന്നതാണ് നല്ലത് എന്നറിയാമോ? അതിന് ഇന്നത്തെ കാലാവസ്ഥ കൂടി വായിക്കാം… ALSO READ

  • 09 Apr 2026 08:00 AM (IST)

    വോട്ട് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തി

    മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വോട്ട് ചെയ്യാൻ എത്തി. പിണറായി ടൗണിൽ ഉള്ള ആർസി അമല യുപി സ്കൂളിലാണ് മുഖ്യമന്ത്രിക്ക് വോട്ട്. 194ാം ബൂത്തിൽ 241 ആണ് ക്രമനമ്പർ. ഭാര്യ കമല വിജയൻ, മകൾ വീണാ വിജയൻ, പാർട്ടി ജില്ല സെക്രട്ടറി കെകെ രാഗേഷ്, മറ്റ് സിപിഎം നേതാക്കൾക്കൊപ്പമാണ് അദ്ദേഹം വോട്ട് ചെയ്യാൻ എത്തിയത്.

  • 09 Apr 2026 07:56 AM (IST)

    Kerala Voting Live: തിരഞ്ഞെടുപ്പ് വാർത്തകൾ തത്സമയം അറിയാം

  • 09 Apr 2026 07:53 AM (IST)

    Polling Percentage:മുന്‍ തിരഞ്ഞെടുപ്പുകളിലെ പോളിങ് ശതമാനം എത്ര?

    മുന്‍ തിരഞ്ഞെടുപ്പുകളിലെ പോളിങ് ശതമാനം എത്രയാണെന്ന് പരിശോധിക്കാം. Read More

  • 09 Apr 2026 07:52 AM (IST)

    Rajeev Chandrasekhar: വോട്ട് ചെയ്യാന്‍ ക്യൂവില്‍ നിന്ന് രാജീവ് ചന്ദ്രശേഖര്‍

    ബിജെപി സംസ്ഥാന അധ്യക്ഷനും, നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്തെ ഒരു പോളിംഗ് സ്റ്റേഷനിൽ വോട്ട് ചെയ്യാൻ തന്റെ ഊഴം കാത്തു ക്യൂവിൽ നിൽക്കുന്നു.

  • 09 Apr 2026 07:35 AM (IST)

    വോട്ടിങ് യന്ത്രങ്ങളിൽ തകരാർ, ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര

    വോട്ടെടുപ്പ് തുടങ്ങി ഒരു മണിക്കൂർ പിന്നിടുമ്പോൾ വോട്ടർമാരുടെ നീണ്ട നിരയാണ് പല ബൂത്തുകളിലും. ചിലയിടങ്ങളിൽ വോട്ടിങ് യന്ത്രങ്ങളിൽ തകരാറുണ്ടായതായും വിവരം. തകരാറിലായ മെഷീനുകൾ മാറ്റിസ്ഥാപിച്ചു. വൈദ്യുതി മുടങ്ങിയതോടെ പേരാമ്പ്രയിൽ 90,91ബൂത്തുകളിൽ പോളിങ് തടസ്സപ്പെട്ടു. തൃത്താല മണ്ഡലം 178-ാം നമ്പർ ബൂത്ത് പെരിങ്ങോട് ഹൈസ്കൂളിൽ ഇ.വി.എം. പ്രവർത്തനം നിലച്ചു.

  • 09 Apr 2026 07:32 AM (IST)

    സുരേഷ് ഗോപിയും വി ഡി സതീശനും വോട്ട് ചെയ്തു

    പതിനാറാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ഏഴുമണിയോടെയാണ് പോളിങ് ആരംഭിച്ചത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ വോട്ട് രേഖപ്പെടുത്തി.

  • 09 Apr 2026 07:30 AM (IST)

    Kerala Polling : പാലക്കാട്ട് ബിജെപി പ്രവർത്തകർക്കെതിരെ കേസ്

    പാലക്കാട്ട് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ ബിജെപി പ്രവർത്തകർക്കെതിരെ കേസ് : ALSO READ

  • 09 Apr 2026 07:23 AM (IST)

    Mohanlal: വോട്ട് ചെയ്യാനെത്തി മോഹന്‍ലാല്‍, കൂടെ ശിവന്‍കുട്ടിയും

    മന്ത്രിയും നേമത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയുമായ വി ശിവൻകുട്ടിയും നടൻ മോഹൻലാലും തിരുവനന്തപുരത്തെ മുടവൻമുകളിലെ പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്താൻ എത്തി.

  • 09 Apr 2026 07:18 AM (IST)

    മട്ടന്നൂരില്‍ ബൂത്ത് ഏജന്റിനെതിരെ ആക്രമണം

    മട്ടന്നൂര്‍ മാലൂരില്‍ ബിജെപിയുടെ ബൂത്ത് ഏജന്റിനെതിരെ കല്ലെറിഞ്ഞതായി ആരോപണം. സിപിഎമ്മുകാര്‍ കല്ലെറിഞ്ഞെന്നാണ് ബിജെപിയുടെ ആരോപണം. മനോളി ഷൈജുവിനാണ് പരിക്കേറ്റത്.

  • 09 Apr 2026 06:46 AM (IST)

    Mock Polling: മോക് പോളിങ് ആരംഭിച്ചു

    മോക് പോളിങ് ആരംഭിച്ചു. പോളിങ് രാവിലെ ഏഴിന് തുടങ്ങും. വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.

  • 09 Apr 2026 06:27 AM (IST)

    Kerala Election: വോട്ടെടുപ്പ് രാവിലെ ഏഴ് മുതല്‍

    രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും. ആകെ 2,71,96936 വോട്ടര്‍മാരാണുള്ളത്. Read More

തിരുവനന്തപുരം: “ബുള്ളറ്റിനേക്കാൾ ശക്തമാണ് ബാലറ്റ് ” മുൻ അമേരിക്കൻ പ്രസിഡൻ്റായിരുന്ന എബ്രഹാം ലിങ്കൺ തിരഞ്ഞെടുപ്പിനെ പറ്റി പറഞ്ഞ വാചകങ്ങളാണ്. അത്രയും ശക്തമായ സൂപ്പർ പവർ ജനങ്ങൾക്ക് വിനിയോഗിക്കാനുള്ള ആ സുദിനം വന്നിരിക്കുകയാണ്. ഇതുവരെയുള്ള തിരക്കുകളെല്ലാം മാറ്റി വെച്ച് കേരളം ഒന്നാകെ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് എത്തുകയാണ്. തുടർ ഭരണം ആവർത്തിക്കാൻ എൽഡിഎഫും, ഭരണം തിരികെ പിടിക്കാൻ യുഡിഎഫും മത്സരിക്കുമ്പോൾ സംസ്ഥാനത്ത് ഒന്നാകെ മുന്നേറ്റത്തിന് കളമൊരുക്കാൻ ശ്രമിക്കുകയാണ് എൻഡിഎ.

ഇതുവരെയുള്ള എല്ലാ പ്രീ-പോൾ സർവ്വേകളും വ്യക്തമായ ചിത്രം നൽകാത്തൊരു തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. അതുകൊണ്ട് തന്നെ പോളിംഗ് ശതമാനത്തിലെ ഏറ്റക്കുറച്ചിലുകളിൽ നിന്നും സംസ്ഥാനത്തെ ആകെയുള്ള ട്രെൻഡ് എന്ത് എന്ന സൂചനയുണ്ടാകുമോ എന്ന പരിശോധനയിലാണ് വിദഗ്ധർ പോലും. 74.06 എന്ന പോളിംഗ് ശതമാനത്തിലാണ് എൽഡിഎഫ് 2021-ൽ തുടർഭരണം ഉറപ്പിച്ചത്. ഇത്തവണ അത് കൂടുമോ ഇല്ലയോ എന്ന് കണ്ടറിയണം. എന്തായാലും തിരഞ്ഞെടുപ്പ് മഹോത്സവത്തിൻ്റെ യഥാർത്ഥ ഫലം അറിയാൻ മെയ്-04-ന് വോട്ടെണ്ണൽ വരെ കാത്തിരിക്കേണ്ടി വരും. പോളിംഗ് ദിനത്തിൽ നിങ്ങളറിയേണ്ട എല്ലാ വാർത്തകളും, വീഡിയോകളും, വിശേഷങ്ങളും, ടീവി-9 മലയാളത്തിൻ്റെ ഈ ലൈവ് ബ്ലോഗിൽ നിങ്ങൾക്ക് വായിക്കാം.

Follow Us
ആദ്യ മണിക്കൂറുകളിൽ വോട്ട് ചെയ്യാനെത്തിയ പ്രമുഖർ
പോളിങ് ശതമാനം കുതിക്കുമോ? മുന്‍ ട്രെന്‍ഡുകള്‍
വോട്ട് ചെയ്തത് ആർക്കെന്ന് പറയാമോ? കയ്യിൽ ഇവയും പാടില്ല
വോട്ട് ചെയ്യേണ്ടത് എങ്ങനെ? എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം
ആ മരത്തിൻ്റെ മുകളിൽ ഇരിക്കുന്നത് ആരാണെന്ന് കണ്ടോ?
Viral Video: പിറന്നാൾ ദിനത്തിൽ അല്ലു
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ അടി പൊട്ടി
കൊട്ടിക്കലാശത്തിൽ പുതിയ സ്റ്റെപ്പുമായി ബി ഗോപാലകൃഷ്ണൻ