Kerala Budget 2026: ക്ഷേമപെന്‍ഷന്‍ കൂട്ടിയില്ല, സ്ത്രീസുരക്ഷയെ പാടെ മറന്നു; ബജറ്റ് പരിഗണിക്കാതെ പോയവര്‍

No Welfare Pension Hike in Kerala Budget 2026, Beneficiaries Left Disappointed: കേരളത്തിലെ 600 കിലോമീറ്റര്‍ തീരദേശം, തുറമുഖം, നദികള്‍, കായലുകള്‍ തുടങ്ങി സര്‍വ്വ മേഖലകളെയും പ്രതിപാദിച്ച് പോയ ബജറ്റില്‍ പെന്‍ഷന്‍ ഇല്ലെന്ന് പറയുന്നത് അല്‍പം ആശ്ചര്യമുണര്‍ത്തുന്ന കാര്യമാണ്. യുഡിഎഫിന്റെ പ്രകടന പത്രികയില്‍ ഉണ്ടായിരുന്ന സുപ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ക്ഷേമപെന്‍ഷന്‍ 3,000 രൂപയായി ഉയര്‍ത്തുമെന്നത്.

Kerala Budget 2026: ക്ഷേമപെന്‍ഷന്‍ കൂട്ടിയില്ല, സ്ത്രീസുരക്ഷയെ പാടെ മറന്നു; ബജറ്റ് പരിഗണിക്കാതെ പോയവര്‍

പ്രതീകാത്മക ചിത്രം

Published: 

19 Jun 2026 | 01:40 PM

യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം അവസാനിച്ചിരിക്കുന്നു. വിവിധ മേഖലകളെ പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയ്ക്ക് മുതല്‍കൂട്ടാകുന്ന ഒട്ടേറെ പ്രഖ്യാപനങ്ങള്‍ ധനമന്ത്രി വിഡി സതീശന്‍ നടത്തി. എന്നാല്‍ പൊതുജനങ്ങള്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന പല പദ്ധതികളും ബജറ്റിന് പുറത്താണ്. ക്ഷേമപെന്‍ഷന്‍ തുക ഉയര്‍ത്തല്‍, സ്ത്രീസുരക്ഷ പെന്‍ഷന്റെ ഭാവി തുടങ്ങിയ പെന്‍ഷന്‍ പദ്ധതികളുടെ കാര്യം വിഡി സതീശന്‍ ബജറ്റില്‍ പരാമര്‍ശിച്ചിട്ടില്ല.

കേരളത്തിലെ 600 കിലോമീറ്റര്‍ തീരദേശം, തുറമുഖം, നദികള്‍, കായലുകള്‍ തുടങ്ങി സര്‍വ്വ മേഖലകളെയും പ്രതിപാദിച്ച് പോയ ബജറ്റില്‍ പെന്‍ഷന്‍ ഇല്ലെന്ന് പറയുന്നത് അല്‍പം ആശ്ചര്യമുണര്‍ത്തുന്ന കാര്യമാണ്. യുഡിഎഫിന്റെ പ്രകടന പത്രികയില്‍ ഉണ്ടായിരുന്ന സുപ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ക്ഷേമപെന്‍ഷന്‍ 3,000 രൂപയായി ഉയര്‍ത്തുമെന്നത്, എന്നാല്‍ അത്തരമൊരു പ്രഖ്യാപനം ധനമന്ത്രി നടത്തിയിട്ടില്ല.

വിഡി സതീശന്‍ സര്‍ക്കാരിന്റെ കന്നി ബജറ്റ് ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഊന്നിയാകാമെന്ന് തുടക്കം മുതല്‍ക്കെ പലകോണില്‍ നിന്ന് അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുക, പെന്‍ഷന്‍ തുക ഉയര്‍ത്തുക, സ്ത്രീസുരക്ഷ പെന്‍ഷന്‍ തുക തുടര്‍ന്നും നല്‍കുക തുടങ്ങിയ പ്രഖ്യാപനങ്ങള്‍ അവയില്‍ ചിലത് മാത്രം.

ക്ഷേമപെന്‍ഷന്‍ ഇനിയെന്ന് കൂടും?

എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച 2,000 രൂപയില്‍ നിന്ന് 3,000 രൂപയിലേക്ക് പെന്‍ഷന്‍ തുക ഉയര്‍ത്തുമെന്ന വാഗ്ദാനം നല്‍കി അധികാരത്തിലെത്തിയതാണ് യുഡിഎഫ് സര്‍ക്കാര്‍. എന്നാല്‍ ആദ്യ ബജറ്റില്‍ പറഞ്ഞ വാക്ക് പാലിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. വരും ബജറ്റുകളില്ലെങ്കിലും തങ്ങള്‍ക്ക് അനുകൂലമായൊരു നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമോ എന്ന ചോദ്യമാണ് പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ഉയര്‍ത്തുന്നത്.

Also Read: Kerala Budget 2026: SC-ST വിഭാഗങ്ങള്‍ക്കായി പുതിയ ഭവന നിര്‍മാണ പദ്ധതി; മുന്നാക്ക സമുദായ ക്ഷേമത്തിനും പ്രത്യേക പരിഗണന

സ്ത്രീസുരക്ഷ പെന്‍ഷന്‍

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നിറങ്ങും മുമ്പ് പ്രഖ്യാപിച്ച പദ്ധതിയാണ് സ്ത്രീസുരക്ഷ പെന്‍ഷന്‍. സംസ്ഥാനത്തെ നിര്‍ധനരായ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് കൊണ്ടുവന്ന പദ്ധതിക്ക് വെറും രണ്ട് മാസത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്‍ഡിഎഫ് അധികാരത്തില്‍ ഇരുന്നപ്പോള്‍ അനുവദിച്ച രണ്ട് ഗഡുക്കള്‍ മാത്രമാണ് സ്ത്രീസുരക്ഷ പെന്‍ഷന്റെ ഭാഗമായി ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ഇതുവരെ എത്തിയത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അവസാന നാളില്‍ പ്രഖ്യാപിച്ച പദ്ധതിയായതിനാല്‍ തന്നെ പിന്നീട് വരുന്ന സര്‍ക്കാരിന് മേല്‍ അത് സാമ്പത്തിക ബാധ്യത തീര്‍ക്കുമെന്ന വിലയിരുത്തല്‍ പൊതുവേ ഉണ്ടായിരുന്നുള്ളൂ. എല്‍ഡിഎഫിന് വീണ്ടും അധികാരത്തിലെത്താന്‍ സാധിക്കാതെ വന്നതോടെ സ്ത്രീസുരക്ഷ പെന്‍ഷന്റെ ശോഭയും മങ്ങി. യുഡിഎഫ് സര്‍ക്കാരിന് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്ന കാര്യം ഏകദേശം വ്യക്തമാണ്. എന്നാല്‍ പദ്ധതി ഉപേക്ഷിക്കുന്ന കാര്യം ബജറ്റില്‍ പരാമര്‍ശിച്ചിട്ടില്ല, കുടിശിക അനുവദിക്കുകയും ചെയ്തിട്ടില്ല.

ജീവനക്കാര്‍ക്കും കനത്ത തിരിച്ചടി

ജീവനക്കാരുടെ ഡിഎ, പെന്‍ഷന്‍ക്കാരുടെ ഡിആര്‍ എന്നിവ മുടക്കമില്ലാതെ നല്‍കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതിയില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. അതിനാല്‍ തന്നെ പദ്ധതിയുമായി ബന്ധപ്പെട്ട് വിശദമായ പഠനം നടത്തിയതിന് ശേഷം മാത്രമേ നിലവിലുള്ള എന്‍പിഎസ് പെന്‍ഷന്‍ സംവിധാനം പരിഷ്‌കരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കൂ.

English Summary

Kerala Budget 2026 has disappointed many beneficiaries by not announcing the expected welfare pension hike. The budget also failed to address pending arrears under the women’s safety scheme, leading to criticism and concern among beneficiaries.

Follow Us
ചിലന്തിവല തൂത്ത് നടുവൊടിഞ്ഞോ? പരിഹാരമുണ്ട്!
മഴക്കാലമല്ലേ! ശർദ്ദിയും വയറിളക്കവും മാറാൻ ഇതാ നാട്ടുവിദ്യ
ഇത്രയും കോടികളോ? നെയ്മറുടെ ആസ്തി എത്ര?
പാറ്റ ശല്യമാണോ പ്രശ്നം? പരിഹാരം വീട്ടിൽ തന്നെ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?