Kerala Budget 2026 LIVE: ജനപ്രിയ പ്രഖ്യാപനങ്ങൾ എന്തൊക്കെ? സംസ്ഥാന ബജറ്റ്- Live

Kerala CM VD Satheesan Budget 2026 Live Updates in Malayalam : പ്രകടന പത്രികയിൽ പറയുന്ന പോലെ ക്ഷേമ പെൻഷൻ തുക ഉയർത്തുക, സ്ത്രീ സുരക്ഷ പെൻഷൻ നില നിർത്തുക, സൈബർ സുരക്ഷ, ഐടി മേഖല വികസനം, സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കൽ തുടങ്ങി എല്ലാത്തിലും സമഗ്രമായൊരു ഇടപെടലും ഇത്തവണത്തെ ബജറ്റിലുണ്ടായേക്കും. ഇന്ധന വില നിയന്ത്രിക്കാൻ സെസ് എടുത്തു കളയുന്നതും, പ്രിയദർശനി പദ്ധതിക്ക് പൈസ മാറ്റി വെക്കുന്നതുമടക്കം സർക്കാരിൻ്റെ മുൻപിൽ ആവശ്യങ്ങൾ നിരവധിയാണ്.

Kerala Budget 2026 LIVE: ജനപ്രിയ പ്രഖ്യാപനങ്ങൾ എന്തൊക്കെ? സംസ്ഥാന ബജറ്റ്- Live

Kerala Budget Live Updates

Edited By: 

Shiji M K | Updated On: 19 Jun 2026 | 07:33 AM

LIVE NEWS & UPDATES

  • 19 Jun 2026 08:00 AM (IST)

    ക്ഷേമപെന്‍ഷന്‍ കൂട്ടും

    യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ക്ഷേമപെന്‍ഷന്‍ 2,000 രൂപയില്‍ നിന്നും 3,000 രൂപയാക്കും ഉയര്‍ത്തുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അതിനാല്‍ പെന്‍ഷന്‍ വര്‍ധനവ് പ്രഖ്യാപനം ഇന്നുണ്ടായേക്കാം.

  • 19 Jun 2026 07:33 AM (IST)

    മെഡിസെപ്പ് പദ്ധതി പുന:പരിശോധിക്കുമോ? ബജറ്റ് നിർണായകം!

    സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടിയുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് മെഡിസെപ്. മെഡിസെപ് പദ്ധതി പുന:പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞിട്ടുണ്ടായിരുന്നു. നിലവിലെ കരാർ പരിശോധിക്കേണ്ടതുണ്ട് എന്നായിരുന്നു അദ്ദേഹം അറിയിച്ചത്. അതുകൊണ്ട് തന്നെ, ബജറ്റിൽ ഇത് സംബന്ധിച്ച് കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷ. Read more:

  • 19 Jun 2026 07:00 AM (IST)

    9 മണിക്ക് തുടങ്ങും

    രാവിലെ 9 മണിയോടെയാണ് ബജറ്റ് നടപടികള്‍ നിയമസഭയില്‍ ആരംഭിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ജൂണ്‍ 29ന് അവതരിപ്പിച്ച ബജറ്റ് പുതുക്കിയാകും വിഡി സതീശന്റെ അവതരണം.

  • 19 Jun 2026 06:35 AM (IST)

    കിഫ്ബി പൊളിച്ചെഴുതുമോ, പകരം എന്ത്?

    യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് അവതരിപ്പിക്കുമ്പോൾ കിഫ്ബിയിൽ എന്ത് തീരുമാനമാകും ഉണ്ടാകുന്നത് എന്ന കാര്യത്തിലാണ് ആകാംക്ഷ. ധവളപത്രത്തിൽ കിഫ്ബിയുടെ പോരായ്മകൾ ചൂണ്ടിക്കാട്ടിയിരുന്നു. കിഫ്ബി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും കിഫ്ബിയുടെ ധനകാര്യ മാനേജ്മെന്റിനെ പൊളിച്ചെഴുതുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും എന്നാണ് സൂചന.

  • 19 Jun 2026 06:05 AM (IST)

    ബജറ്റ് കാത്ത് കേരളം

    യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരം ഇന്ന് നടക്കും. ജനോപകാരപ്രദമാകുന്ന ഒട്ടേറെ പദ്ധതികള്‍ വിഡി സതീശന്‍ സര്‍ക്കാര്‍ മുന്നോട്ട് വെക്കുമെന്നാണ് പ്രതീക്ഷ. പെന്‍ഷന്‍ വിതരണത്തില്‍ ഉള്‍പ്പെടെ മാറ്റം വരുത്താന്‍ സാധ്യതയുണ്ട്.

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിൻ്റെ 10 വർഷത്തിന് ശേഷമുള്ള ആദ്യ ബജറ്റ് എന്നതിലുപരി മുഖ്യമന്ത്രി തന്നെ നേരിട്ട് അവതരിപ്പിക്കുന്ന ബജറ്റ് എന്നും ഇത്തവണത്തെ സംസ്ഥാന ബജറ്റിന് പ്രത്യേകതയുണ്ട്. മുൻ സർക്കാരുകൾ നടപ്പിലാക്കിയ ജനപ്രിയ പദ്ധതികൾ തുടരുന്നതിനൊപ്പം ആളുകളിലേക്ക് വേഗത്തിലിറങ്ങി ചെല്ലാൻ ഉതകുന്ന പ്രഖ്യാപനങ്ങളും ഇത്തവണ ബജറ്റിൽ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രകടന പത്രികയിൽ പറയുന്ന പോലെ ക്ഷേമ പെൻഷൻ തുക ഉയർത്തുക, സ്ത്രീ സുരക്ഷ പെൻഷൻ നില നിർത്തുക, സൈബർ സുരക്ഷ, ഐടി മേഖല വികസനം, സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കൽ തുടങ്ങി എല്ലാത്തിലും സമഗ്രമായൊരു ഇടപെടലും ഇത്തവണത്തെ ബജറ്റിലുണ്ടായേക്കും.

ഇന്ധന വില നിയന്ത്രിക്കാൻ സെസ് എടുത്തു കളയുന്നതും, പ്രിയദർശനി പദ്ധതിക്ക് പൈസ മാറ്റി വെക്കുന്നതുമടക്കം സർക്കാരിൻ്റെ മുൻപിൽ ആവശ്യങ്ങൾ നിരവധിയാണ്. സംസ്ഥാനത്തിനിത് 79-ാമത് ബജറ്റാണെങ്കിലും വിഡി സതീശനിത് കന്നി ബജറ്റാണ്. ഒരിടവേളക്ക് ശേഷം കൂടിയാണ് മുഖ്യമന്ത്രി തന്നെ ധനകാര്യം നേരിട്ട് കൈകാര്യം ചെയ്യുന്ന മന്ത്രിസഭ എത്തുന്നതും. എന്തായാലും കാത്തിരുന്ന കാണാം ആ ബജറ്റ് സർപ്രൈസ്.

English Summary

TV9 Malayalam Reporting the Live Updates of Kerala’s 79th Budget Presentation by Chief Minister VD Satheesan who is also handling the Finance Department. State is expecting more people centric projects and announcements in this Budget

Follow Us
മഴക്കാലമല്ലേ! ശർദ്ദിയും വയറിളക്കവും മാറാൻ ഇതാ നാട്ടുവിദ്യ
ഇത്രയും കോടികളോ? നെയ്മറുടെ ആസ്തി എത്ര?
പാറ്റ ശല്യമാണോ പ്രശ്നം? പരിഹാരം വീട്ടിൽ തന്നെ!
ഇക്കൂട്ടര്‍ തക്കാളി കഴിക്കാന്‍ പാടില്ല; വിഷമാകാന്‍ സെക്കന്‍ഡുകള്‍ മാത്രം
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?