CM Pinarayi Vijayan: ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നത്, വെടിനിർത്തൽ സ്വാഗതം ചെയ്യുന്നു; മുഖ്യമന്ത്രി പിണറായി വിജയൻ

CM Pinarayi Vijayan On India Pakistan Ceasefire: ഇരു രാജ്യങ്ങളും തമ്മിലുണ്ടായ സംഘർഷം അവസാനിപ്പിച്ച് വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും അതിനാൽ തീരുമാനം വിവേകപൂർണമാണെന്നും അദ്ദേഹം കുറിച്ചു.

CM Pinarayi Vijayan: ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നത്, വെടിനിർത്തൽ സ്വാഗതം ചെയ്യുന്നു; മുഖ്യമന്ത്രി പിണറായി വിജയൻ

Cm Pinarayi Vijayan

Updated On: 

10 May 2025 | 08:36 PM

തിരുവനന്തപുരം: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നിലനിന്നിരുന്ന സംഘർഷം അവസാനിപ്പിച്ചതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇരു രാജ്യങ്ങളും തമ്മിലുണ്ടായ സംഘർഷം അവസാനിപ്പിച്ച് വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി പറഞ്ഞു. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി പ്രതികരണം അറിയിച്ചത്. ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും അതിനാൽ തീരുമാനം വിവേകപൂർണമാണെന്നും അദ്ദേഹം കുറിച്ചു.

“ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സംഘർഷം അവസാനിപ്പിച്ച് വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ പൂർണമായും സ്വാഗതം ചെയ്യുന്നു. ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നത്. അതിർത്തിയിലെ സംഘർഷം അവസാനിപ്പിക്കാനും രാജ്യത്തിൻ്റെ സമാധാനം കൈവരിക്കാനും ഉണ്ടായ തീരുമാനം വിവേകപൂർണമാണ്. തീവ്രവാദ ശക്തികൾക്കെതിരെ ശക്തമായ നിലപാട് തുടർന്നുകൊണ്ടുതന്നെ സമാധാനത്തിനും നാടിന്റെ പുരോഗതിക്കും വേണ്ടി നിലകൊള്ളുന്നതാണ് പ്രധാനം” മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നാല് ദിവസമായി തുടർന്ന സംഘർഷത്തിന് അവസാനമായത്. ഇരു രാജ്യങ്ങളും വെടിനിർത്തലിന് സമ്മതിച്ചതോടെ എല്ലാ സൈനിക നടപടികളും പിൻവലിക്കുന്നതായി ഇന്ത്യ അറിയിച്ചു. എന്നാൽ വെടിനിർത്തൽ മാത്രമാണ് അവസാനിപ്പിച്ചതെന്നും പാകിസ്ഥാനെതിരായ നയതന്ത്ര നടപടികളിൽ ഇന്ത്യയുടെ നിലപാടിൽ യാതൊരു മാറ്റമില്ലെന്നും അധികൃതർ വ്യക്തമാക്കി.

ഇനിയൊരു ഭീകരാക്രമണം ഉണ്ടായാൽ അതിനെ യുദ്ധമായി കണക്കാക്കി ശക്തമായ തിരച്ചടി നൽകുമെന്നും ഇന്ത്യ പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ വെടിനിർത്തലിന് പാകിസ്ഥാൻ തന്നെയാണ് മുന്നോട്ടുവന്നതെന്നും മന്ത്രാലയം അറിയിച്ചു. സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ച്ചുകൊണ്ടുള്ള രാജ്യത്തിൻ്റെ നിലപാടിൽ മാറ്റമുണ്ടാകില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു.

പാകിസ്ഥാനിൽ നിന്നുള്ള ഓരോ പ്രകോപനത്തെയും ശക്തമായി നേരിടാൻ കഴിഞ്ഞിട്ടുണ്ടെന്നും ഭാവിയിൽ എന്തെങ്കിലും സംഘർഷം ഉണ്ടായാൽ ശക്തമായ രീതിയിൽ ഇന്ത്യയുടെ ഭാ​ഗത്തുനിന്ന് പ്രതികരണം ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്