Kerala Rain: തുലാമഴ ശരിയായില്ല; ഒക്ടോബറില്‍ കേരളത്തില്‍ പെയ്തത് കുറഞ്ഞ അളവില്‍

Kerala Rainfall October: ഒക്ടോബര്‍ മാസത്തില്‍ 297.5 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ 276 മില്ലിമീറ്റര്‍ മഴ മാത്രമേ ലഭിച്ചുള്ളൂ. കോട്ടയത്ത് 352.8 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചു. തിരുവനന്തപുരത്താകട്ടെ 341.3 മില്ലിമീറ്ററാണ് മഴയുടെ അളവ്.

Kerala Rain: തുലാമഴ ശരിയായില്ല; ഒക്ടോബറില്‍ കേരളത്തില്‍ പെയ്തത് കുറഞ്ഞ അളവില്‍

പ്രതീകാത്മക ചിത്രം

Published: 

03 Nov 2025 14:30 PM

തിരുവനന്തപുരം: നിലവില്‍ തുലാവര്‍ഷ മഴയാണ് കേരളത്തില്‍ ലഭിക്കേണ്ടത്, എന്നാല്‍ സംസ്ഥാനത്ത് ലഭിക്കുന്ന മഴയുടെ അളവില്‍ കുറവ് സംഭവിച്ചിരിക്കുകയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട കണക്കനുസരിച്ച് കേരളത്തില്‍ ഒക്ടോബര്‍ മാസത്തില്‍ പത്ത് ശതമാനം കുറവ് മഴയാണ് രേഖപ്പെടുത്തിയത്. കോട്ടയം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ കൂടുതല്‍ മഴ ലഭിച്ചു. എന്നാല്‍ വയനാട്, പാലക്കാട് ജില്ലകളില്‍ മഴ കുറഞ്ഞു.

ഒക്ടോബര്‍ മാസത്തില്‍ 297.5 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ 276 മില്ലിമീറ്റര്‍ മഴ മാത്രമേ ലഭിച്ചുള്ളൂ. കോട്ടയത്ത് 352.8 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചു. തിരുവനന്തപുരത്താകട്ടെ 341.3 മില്ലിമീറ്ററാണ് മഴയുടെ അളവ്. അറബിക്കടലിലുണ്ടായ തീവ്ര ന്യൂനമര്‍ദങ്ങളുടെ സ്വാധീനഫലമായാണ് തെക്കന്‍ കേരളത്തില്‍ അധികമഴ ലഭിച്ചത്.

വയനാട്ടില്‍ 219.6 മില്ലിമീറ്റര്‍ മഴയായിരുന്നു ലഭിക്കേണ്ടിയിരുന്നത്, എന്നാല്‍ വെറും 106.9 മില്ലിമീറ്റര്‍ മാത്രം മഴയാണ് ജില്ലയെ തേടിയെത്തിയത്. പാലക്കാട് 228 മില്ലിമീറ്റര്‍ ലഭിക്കേണ്ടിയിരുന്നിടത്ത് 225 മില്ലിമീറ്ററും ലഭിച്ചു. മറ്റ് ജില്ലകളിലുള്ള മഴയുടെ അളവ് പരിശോധിക്കുകയാണെങ്കില്‍ പാലക്കാട് കാര്യമായ മഴ ലഭിച്ചില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

അതേസമയം, ജൂണ്‍ ഒന്നിന് ആരംഭിച്ച 122 ദിവസം നീണ്ടുനിന്ന കാലവര്‍ഷം അവസാനിച്ചതും നിരാശ സമ്മാനിച്ച്. കേരളത്തില്‍ വളരെ കുറഞ്ഞ അളവിലാണ് ഇത്തവണ മഴ ലഭിച്ചത്. കാലവര്‍ഷത്തില്‍ ലഭിക്കേണ്ടിയിരുന്നത് 2018.6 മില്ലിമീറ്റര്‍ മഴയാണ്. എന്നാല്‍ 1752.7 മില്ലിമീറ്റര്‍ മാത്രമാണ് ലഭിച്ചത്. 13 ശതമാനം കുറവാണ് മഴയുടെ ലഭ്യതയില്‍ ഉണ്ടായത്.

Also Read: Kerala Weather Updates: മാനം തെളിഞ്ഞേ നിന്നാൽ… കുടയെടുക്കണ്ട കേട്ടോ; ഇന്നും മഴയില്ല

സെപ്റ്റംബര്‍ മാസത്തിലാണ് കേരളത്തില്‍ ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത്. 24 ശതമാനം മഴയുടെ കുറവാണ് സംഭവിച്ചത്. ഓഗസ്റ്റില്‍ 20 ശതമാനവും ജൂലൈ മാസത്തില്‍ 13 ശതമാനവും ജൂണില്‍ നാല് ശതമാനവും മഴ കുറഞ്ഞു.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും