Kerala Heavy Rain : കേരള തീരത്ത് ചക്രവാതച്ചുഴി; സംസ്ഥാനത്ത് വീണ്ടും മഴ കനക്കും

Kerala rain alert : അടുത്ത 7 ദിവസം സംസ്ഥാനത്ത് വ്യാപകമായി ഇടി/മിന്നൽ/കാറ്റ് എന്നിവ ഉണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Kerala Heavy Rain : കേരള തീരത്ത് ചക്രവാതച്ചുഴി; സംസ്ഥാനത്ത് വീണ്ടും മഴ കനക്കും
Updated On: 

05 Jun 2024 13:50 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയെത്തുമെന്ന് വിദ​ഗ്ധർ. തെക്ക് – കിഴക്കൻ അറബിക്കടലിൽ കേരളം തീരത്തിൻ്റെ അരികിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനേത്തുടർന്നാണ് മുന്നറിയിപ്പെത്തിയത്. കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റുള്ളതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അടുത്ത 7 ദിവസം സംസ്ഥാനത്ത് വ്യാപകമായി ഇടി/മിന്നൽ/കാറ്റ് എന്നിവ ഉണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മിതമായതോ അല്ലെങ്കിൽ ഇടത്തരം മഴയ്ക്കാണ് സാധ്യതയുള്ളതായി മുന്നറിയിപ്പുള്ളത്. ഇതിനെ തുടർന്ന് ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ALSO READ – കാലവർഷം എത്തി; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്

കോട്ടയം മുതൽ കാസര്‍കോട് വരെ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. മെയ്‌ 31 മുതൽ ജൂൺ 2 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. മുന്നറിയിപ്പ് എത്തിയതിനേ തുടർന്ന് തെക്കൻ കേരള തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കർണാടക തീരങ്ങളിൽ മത്സ്യബന്ധനം നടത്താവുന്നതാണെന്നും കേന്ദ്ര കാലാവസ്ഥാ വിഭാ​ഗം അറിയിച്ചു.

കേരളത്തിലും രാജ്യത്തെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമാണ് കാലവര്‍ഷം എത്തിയിരുന്നു. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നതാണ്.

ഈ ആഴ്ചയിലെ എല്ലാ ദിവസവും മഴ മുന്നറിയിപ്പുണ്ട്. മിക്ക ജില്ലകളിലും മഴ പെയ്യുമെന്നും മുന്നറിയിപ്പിൽ പറയുന്നു. സാധാരണ നിലയില്‍ ജൂണ്‍ 1 നാണ് കാലവര്‍ഷം എത്തുന്നത്. എന്നാൽ ഇത്തവണ രണ്ട് ദിവസം മുമ്പേ ആരംഭിച്ചു. ജൂണ്‍ 5 ആകുമ്പോഴേക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും മണ്‍സൂന്‍ വ്യാപിക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പിലുള്ളത്. റിമാല്‍ ചുഴലിക്കാറ്റിന്റെ സ്വാധീനവും മഴക്കാലം വേ​ഗമെത്താൻ കാരണമാണ് എന്ന് വിദ​ഗ്ധർ പറയുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ