Onam Bumper 2025: 125 കോടി സമ്മാനം നല്‍കും! എങ്കില്‍ ഓണം ബമ്പറില്‍ സര്‍ക്കാരിനെന്ത് ലാഭം?
Onam Bumper 2025 Government Profit: ഒന്നാം സമ്മാനം നേടുന്നയാള്‍ക്ക് മാത്രമല്ല കോടികള്‍ ലഭിക്കുന്നത്. 20 പേര്‍ക്ക് 1 കോടി രൂപ വീതം നല്‍കുന്നതാണ് രണ്ടാം സമ്മാനം. അങ്ങനെ ആകെ 5.34 ലക്ഷം ആളുകള്‍ക്കായി സമ്മാനത്തുകയായി സര്‍ക്കാര്‍ ചെലവഴിക്കുന്നത് 125.54 കോടി രൂപയാണ്.

ഓണം ബമ്പര്‍
2024 ലെ അതേ സമ്മാനഘടനയുമായാണ് ഇത്തവണയും ഓണം ബമ്പര്‍ എത്തിയത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. ഒന്നാം സമ്മാനം നേടുന്നയാള്‍ക്ക് മാത്രമല്ല കോടികള്‍ ലഭിക്കുന്നത്. 20 പേര്‍ക്ക് 1 കോടി രൂപ വീതം നല്‍കുന്നതാണ് രണ്ടാം സമ്മാനം. അങ്ങനെ ആകെ 5.34 ലക്ഷം ആളുകള്‍ക്കായി സമ്മാനത്തുകയായി സര്‍ക്കാര്‍ ചെലവഴിക്കുന്നത് 125.54 കോടി രൂപയാണ്.
ഇത്രയും വലിയ തുക സമ്മാനങ്ങള്‍ക്കായി ചെലവഴിക്കുമ്പോള്‍ ലോട്ടറി വഴി സര്‍ക്കാരിന് എത്രയായിരിക്കും ലഭിക്കുന്നത്? 500 രൂപ നിരക്കിലാണ് ടിക്കറ്റ് വില്‍പന. അതായത് 390.63 രൂപയാണ് ടിക്കറ്റിന്റെ വില. ബാക്കിയുള്ള 28 ശതമാനം ജിഎസ്ടിയാണ്.
ഓണം ബമ്പറായി 90 ലക്ഷം ടിക്കറ്റുകളാണ് സര്‍ക്കാരിന് അച്ചടിക്കാന്‍ സാധിക്കുന്നത്. 30 ലക്ഷത്തിന്റെ മൂന്ന് തവണകളായാണ് ടിക്കറ്റ് അച്ചടിക്കല്‍. 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കുകയാണെങ്കില്‍ സര്‍ക്കാരിലേക്ക് എത്തുക 351.56 കോടി രൂപ. കഴിഞ്ഞ വര്‍ഷം വില്‍പന നടന്നത് 71.5 ലക്ഷം ടിക്കറ്റുകളുടേതാണ്.
ടിഎ, ടിബി, ടിസി, ടിഡി, ടിഇ, ടിജി, ടിഎച്ച്, ടിജെ, ടികെ, ടിഎല്‍ എന്നീ സീരിസുകളിലാണ് ടിക്കറ്റുള്ളത്. സെപ്റ്റംബര്‍ 27നാണ് നറുക്കെടുപ്പ്.
Also Read: Onam Bumper 2025: 500 രൂപയുണ്ടെങ്കില്‍ കോടീശ്വരനാകാം; 125 കോടിയുടെ സമ്മാനങ്ങളുമായി ഓണം ബമ്പറെത്തി
സമ്മാനഘടന ഇങ്ങനെ
ഒന്നാം സമ്മാനം 25 കോടി രൂപ
രണ്ടാം സമ്മാനം ഓരോ സീരിസിലും രണ്ടുപേര്‍ക്ക് വീതം 1 കോടി രൂപ. അങ്ങനെ 20 പേര്‍ക്ക് രണ്ടാം സമ്മാനം
മൂന്നാം സമ്മാനം ഓരോ സീരിസിലും 2 പേര്‍ക്ക് വീതം 50 ലക്ഷം രൂപ. ഇവിടെയും ആകെ 20 പേര്‍ക്ക് മൂന്നാം സമ്മാനം
നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതം 10 പേര്‍ക്ക്
അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം 10 പേര്‍ക്ക്
ആറാം സമ്മാനം 5,000 രൂപ
ഏഴാം സമ്മാനം 2,000 രൂപ
എട്ടാം സമ്മാനം 1,000 രൂപ
ഒന്‍പതാം സമ്മാനം 500 രൂപ
(Disclaimer: ഇത് വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാന്‍ ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക)