Money Fraud Case: വ്യാജനാണ് പെട്ടു പോകല്ലെ… നിയമം തെറ്റിച്ചതിന് പിഴ അടയ്ക്കാൻ സന്ദേശം; ലിങ്ക് തുറന്നാൽ പണം നഷ്ടമാകും

Kerala MVD Warning About Money Fraud Case: ഗതാഗത നിയമം തെറ്റിച്ചതിന് എന്ന പേരിൽ പലരുടെയും വാട്സ് ആപ്പ് നമ്പരിലേക്ക് ഒരു മെസേജും ഇ-ചലാൻ റിപ്പോർട്ട് ആർഡിഒ എന്ന ഒരു എപികെ ഫയലും വരുന്നതായി പരാതി ഉയരുന്നുണ്ട്. ഇത് വ്യാജനാണ് ആരും വിശ്വസിക്കരുത്. നിങ്ങൾ ആ ഫയൽ ഓപ്പൺ ചെയ്താൽ നിങ്ങളുടെ ഫോണിലുള്ള പ്രധാനപ്പെട്ട വിവരങ്ങൾ ഹാക്കർമാർ കൈക്കലാക്കും.

Money Fraud Case: വ്യാജനാണ് പെട്ടു പോകല്ലെ... നിയമം തെറ്റിച്ചതിന് പിഴ അടയ്ക്കാൻ സന്ദേശം; ലിങ്ക് തുറന്നാൽ പണം നഷ്ടമാകും

പ്രതീകാത്മക ചിത്രം

Published: 

17 Mar 2025 06:49 AM

തിരുവനന്തപുരം: ഫോണുകളിൽ വരുന്ന വ്യാജ സന്ദേശങ്ങളിൽ മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. ഗതാഗത നിയമം തെറ്റിച്ചതിന് പിഴ അടയ്ക്കണമെന്ന രീതിയിൽ എത്തുന്ന സന്ദേശങ്ങളിലാണ് മുന്നറിയിപ്പ്. ഇ-ചലാൻ റിപ്പോർട്ട് ആർഡിഒ എന്ന പേരിൽ എത്തുന്ന എപികെ ഫയൽ ലിങ്ക് തുറന്നാൽ പണം നഷ്ടമാകുമെന്നുമാണ് മുന്നറിയിപ്പിൽ പറയുന്നത്. കേരള മോട്ടാർ വാഹന വകുപ്പിൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പൊതുജനങ്ങൾക്ക് ജാ​ഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്.

ഗതാഗത നിയമം തെറ്റിച്ചതിന് എന്ന പേരിൽ പലരുടെയും വാട്സ് ആപ്പ് നമ്പരിലേക്ക് ഒരു മെസേജും ഇ-ചലാൻ റിപ്പോർട്ട് ആർഡിഒ എന്ന ഒരു എപികെ ഫയലും വരുന്നതായി പരാതി ഉയരുന്നുണ്ട്. ഇത് വ്യാജനാണ് ആരും വിശ്വസിക്കരുത്. നിങ്ങൾ ആ ഫയൽ ഓപ്പൺ ചെയ്താൽ നിങ്ങളുടെ ഫോണിലുള്ള പ്രധാനപ്പെട്ട വിവരങ്ങൾ, ബാങ്ക് വിവരങ്ങൾ, പാസ് വേർഡുകൾ തുടങ്ങിയവ ഹാക്കർമാർ കൈക്കലാക്കും. ആയതിനാൽ ഒരു കാരണവശാലും എപികെ ഫയൽ നിങ്ങൾ തുറക്കരുത്.

നിലവിൽ മോട്ടോർ വാഹന വകുപ്പോ, പോലീസോ വാട്ട്സ് അപ്പ് നമ്പറിലേക്ക് ചലാൻ വിവരങ്ങൾ അയക്കാറില്ല. അത്തരം വിവരങ്ങൾ നിങ്ങളുടെ ആർസിയിൽ നിലവിലുള്ള മൊബൈൽ നമ്പറിലേക്ക് ടെക്സ്റ്റ് മെസേജ് ആയി അയയ്ക്കുന്നതാണ് പതിവ്. ഇ ചലാൻ സൈറ്റ് വഴിയാണ് അയക്കാറുള്ളത്.

ഏതെങ്കിലും സാഹചര്യത്തിൽ ഇത്തരം മെസേജുകൾ വന്നാൽ https://echallan.parivahan.gov.in എന്ന സൈറ്റിൽ കയറി ചെക്ക് പെൻഡിങ് ട്രാൻസാക്ഷൻ എന്ന മെനുവിൽ ക്ലിക്ക് ചെയ്ത്, നിങ്ങളുടെ വാഹന നമ്പറോ, ചലാൻ നമ്പറോ നൽകുക. ശേഷം നിങ്ങളുടെ വാഹനത്തിന് ഏതെങ്കിലും ചലാൻ പെൻ്റിങ്ങ് ഉണ്ടോ എന്ന് അതിലൂടെ അറിയാൻ സാധിക്കും. ഇത്തരത്തിലുള്ള തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടാൽ ഉടനടി 1930 എന്ന നമ്പറിലേക്ക് ബന്ധപ്പെടണമെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.

Related Stories
MM Mani: ‘തെറ്റ് പറ്റി, പറഞ്ഞുപോയതാണ്, വേണ്ടിയിരുന്നില്ല’: അധിക്ഷേപ പരാമര്‍ശത്തിൽ നിലപാട് തിരുത്തി എംഎം മണി
Railway Update: ക്രിസ്തുമസ്, പുതുവത്സര സ്പെഷ്യൽ ട്രെയിനുകളുമുണ്ട്; പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ
Arya Rajendran: എത്ര വേട്ടയാടപെട്ടാലും രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിക്കും; സ്വയം തിരിച്ചറിവ് നൽകിയ കാലമാണ് കഴിഞ്ഞുപോയത്”; ആര്യ രാജേന്ദ്രൻ
MV Govindan: ‘തിരുവനന്തപുരത്ത് കോൺഗ്രസുമായി സഖ്യമില്ല’; ബിജെപിയ്ക്ക് കാര്യമായ നേട്ടമുണ്ടായില്ലെന്ന് എംവി ഗോവിന്ദൻ
CM Pinarayi Vijayan: ‘പ്രതീക്ഷിച്ച ഫലം ഉണ്ടായില്ല, തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകും’; പ്രതികരിച്ച് മുഖ്യമന്ത്രി
Kerala Rain Alert: മഴ പൂർണമായും ശമിച്ചോ? സംസ്ഥാനത്തെ ഇന്നത്തെ കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ