AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Local Body Election: തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആൻ്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ് രൂപീകരിക്കും

Kerala Local Body Elections 2025: കമ്മീഷൻ പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചായിരിക്കണം നോട്ടീസും ലഘുലേഖയും പ്രസിദ്ധീകരിക്കുന്നതും കമാനങ്ങൾ സ്ഥാപിക്കുന്നതും. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

Kerala Local Body Election: തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആൻ്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ് രൂപീകരിക്കും
കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻImage Credit source: PTI
neethu-vijayan
Neethu Vijayan | Updated On: 13 Nov 2025 21:55 PM

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ് രൂപീകരിക്കും. പ്രചാരണ പ്രവർത്തനങ്ങൾ നിയമപരമായാണോ നടക്കുന്നതെന്ന് പരിശോധിക്കാനാണ് സ്ക്വാഡ് രൂപീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഓരോ ജില്ലകളിലും തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. സ്ക്വാഡിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.

ജില്ലാ തലത്തിൽ വരണാധികാരിയുടെ ചുമതലയില്ലാത്ത അസിസ്റ്റന്റ് കളക്ടർ/ സബ് കളക്ടർ/ ഡെപ്യൂട്ടി കളക്ടറുടെയോ നേതൃത്വത്തിലാകണം സ്ക്വാഡ് രൂപീകരിക്കേണ്ടത്. തഹസിൽദാർ/ ഗസറ്റഡ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാകണം താലൂക്ക് തലത്തിലുള്ള ഒരു സ്ക്വാഡും രൂപീകരിക്കേണ്ടത്. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട നോട്ടീസുകൾ, ബാനറുകൾ, ബോർഡുകൾ, പോസ്റ്ററുകൾ, ചുവരെഴുത്തുകൾ, മൈക്ക് അനൗൺസ്മെന്റ്, പൊതുയോഗങ്ങൾ, യോഗങ്ങൾ, സാമൂഹ്യ മാധ്യമങ്ങൾ മുഖേനയുള്ള പ്രചാരണ പരിപാടികൾ എന്നിവയുടെ നിയമസാധുതയും ഈ സ്ക്വാഡ് പരിശോധിക്കുന്നതാണ്.

Also Read: പിഎം ശ്രീ പദ്ധതി മരവിപ്പിക്കണം; കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് കേരളം

കമ്മീഷൻ പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചായിരിക്കണം നോട്ടീസും ലഘുലേഖയും പ്രസിദ്ധീകരിക്കുന്നതും കമാനങ്ങൾ സ്ഥാപിക്കുന്നതും. ഇവ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കും. പ്ലാസ്റ്റിക്, ഫ്ലക്സ് മുതലായവയുടെ ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയ കമ്മീഷന്റെ ഉത്തരവ് പാലിക്കുന്നുണ്ടോയെന്നും പരിശോധിക്കും. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

നിയമപരമല്ലാത്ത തരത്തിൽ ഏതെങ്കിലും പ്രചാരണപരിപാടികൾ കണ്ടെത്തിയാൽ ഉടൻ നിർത്തി വയ്പ്പിക്കും. അനധികൃതമായോ നിയമപരമല്ലാതയോ സ്ഥാപിച്ചിട്ടുള്ള നോട്ടീസുകൾ, ബാനറുകൾ, ചുവരെഴുത്തുകൾ, പോസ്റ്ററുകൾ, ബോർഡുകൾ എന്നിവ നീക്കം ചെയ്യാനും ഇവർ അധികാരം നൽകിയിട്ടുണ്ട്. അനധികൃതമായ അനുവദനീയമല്ലാത്ത തരത്തിലുള്ള മൈക്ക് അനൗൺസ്മെന്റുകളും നിർത്തിവയ്പ്പിക്കും.