Kerala Rain Alert: ഇന്ന് അതിതീവ്ര മഴ; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ശക്തമായ കാറ്റിനും സാധ്യത

Heavy Rain In Kerala: മഴ തുടര്‍ച്ചയായി ലഭിക്കുന്നതിനാല്‍ തന്നെ ജാഗ്രത പാലിക്കണം. കേരള തീരത്ത് 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുന്നു. തെക്കന്‍ കേരള തീരത്ത് കടലാക്രമണത്തിനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നു.

Kerala Rain Alert: ഇന്ന് അതിതീവ്ര മഴ; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ശക്തമായ കാറ്റിനും സാധ്യത

മഴ

Published: 

05 Aug 2025 06:56 AM

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. 204.4 മില്ലിമീറ്റര്‍ കൂടുതല്‍ മഴ ലഭിക്കുന്നതിനെയാണ് അതിതീവ്ര മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

മഴ തുടര്‍ച്ചയായി ലഭിക്കുന്നതിനാല്‍ തന്നെ ജാഗ്രത പാലിക്കണം. കേരള തീരത്ത് 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുന്നു. തെക്കന്‍ കേരള തീരത്ത് കടലാക്രമണത്തിനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നു.

കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും ചിലപ്പോള്‍ മഴ കാരണമായേക്കാം.

മഴ മുന്നറിയിപ്പ് റെഡ് അലര്‍ട്ട്

ഓഗസ്റ്റ് 5 ചൊവ്വ- എറണാകുളം, ഇടുക്കി, തൃശൂര്‍

ഓറഞ്ച് അലര്‍ട്ട്

ഓഗസ്റ്റ് 5 ചൊവ്വ- പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം

ഓഗസ്റ്റ് 6 ബുധന്‍- തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്

ഓഗസ്റ്റ് 7 വ്യാഴം- കണ്ണൂര്‍, കാസറഗോഡ്

ഓഗസ്റ്റ് 8 വെള്ളി- കണ്ണൂര്‍, കാസറഗോഡ്

Also Read: Kerala Rain Alert: വരുന്നത് കൊടുംമഴ, നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു, അതീവ ജാഗ്രത

യെല്ലോ അലര്‍ട്ട്

ഓഗസ്റ്റ് 5 ചൊവ്വ- തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്

ഓഗസ്റ്റ് 6 ബുധന്‍- പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

ഓഗസ്റ്റ് 7 വ്യാഴം- മലപ്പുറം, കോഴിക്കോട്, വയനാട്‌

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും