Kerala School Holidays: അവധി തുടരും; സംസ്ഥാനത്ത് നാളെയും വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല
Kerala rain update: സംസ്ഥാനത്ത് ഇത്തവണ സാധാരണയില്‍ കൂടുതലാകും കാലവര്‍ഷമെന്ന് കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ പ്രവചനത്തില്‍ പറയുന്നു. ദീര്‍ഘകാല ശരാശരിയുടെ 108 ശതമാനം മഴ പ്രതീക്ഷിക്കാം

പ്രതീകാത്മക ചിത്രം
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കനത്ത മഴയ്ക്കുള്ള സാധ്യതയുള്ളതിനാലാണ് അവധി. റെഡ് അലര്‍ട്ട് തുടരുന്നതിനാല്‍ കോഴിക്കോട് ജില്ലയില്‍ നാളെ സ്‌കൂളുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്ക് അവധിയായിരിക്കുമെന്ന് കളക്ടര്‍ സ്നേഹിൽകുമാർ സിങ് അറിയിച്ചു. വയനാട് ജില്ലയിലും നാളെ അവധിയാണെന്ന് കളക്ടര്‍ ഡി.ആര്‍. മേഘശ്രീ വ്യക്തമാക്കി. പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് റെഡ് അലര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച അവധി പ്രഖ്യാപിച്ചത്.
അതേസമയം, സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. കേരളത്തിന് മുകളിലായി അടുത്ത അഞ്ച് ദിവസം പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദവും രൂപപ്പെട്ടു. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴ പ്രതീക്ഷിക്കാമെന്നാണ് മുന്നറിയിപ്പ്. മെയ് 30 വരെ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.
കാലവര്‍ഷം ശക്തമാകും
സംസ്ഥാനത്ത് ഇത്തവണ സാധാരണയില്‍ കൂടുതലാകും കാലവര്‍ഷമെന്ന് കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ പ്രവചനത്തില്‍ പറയുന്നു. ദീര്‍ഘകാല ശരാശരിയുടെ 108 ശതമാനം മഴ പ്രതീക്ഷിക്കാം. ജൂണ്‍ മാസത്തില്‍ സാധാരണയോ അതില്‍ കൂടുതലോ മഴ പ്രതീക്ഷിക്കാമെന്നും മുന്നറിയിപ്പിലുണ്ട്.