Kerala Ship Accident: തീപിടിത്തമുണ്ടായ സിങ്കപ്പൂർ കപ്പലിനെ നിയന്ത്രണത്തിലാക്കി; ഇനി ഉൾക്കടലിലേക്ക് നീക്കും

Kerala Singapore Wan Hai 503 Ship Accident: 1754 കണ്ടെയ്‌നറുകളുമായി പോയ കപ്പലിലാണ് തീപിടത്തമുണ്ടായത്. ഈ കണ്ടെയ്‌നറുകളിൽ 671 എണ്ണം ഡെക്കിലാണ്. ഇതിൽ 157 ഇനങ്ങളാണ് കൂടുതൽ അപകടകരമായി കണക്കാക്കുന്നത്. നേരത്തെ കോസ്റ്റ്ഗാർഡ് കെട്ടിയ ടൗലൈൻ കടൽ പ്രക്ഷുബ്ദയമായതോടെ പൊട്ടിപോയത് വലിയ വെല്ലുവിളിയായിരുന്നു.

Kerala Ship Accident: തീപിടിത്തമുണ്ടായ സിങ്കപ്പൂർ കപ്പലിനെ നിയന്ത്രണത്തിലാക്കി; ഇനി ഉൾക്കടലിലേക്ക് നീക്കും

Kerala Ship Accident

Published: 

14 Jun 2025 | 06:13 AM

തിരുവനന്തപുരം: അറബിക്കടലിൽ തീപിടിത്തമുണ്ടായ സിങ്കപ്പൂർ വാൻ ഹായ് 503 കപ്പലിനെ നിയന്ത്രണവിധേയമാക്കിയതായി നാവികസേന. ടൗ ലൈൻ കെട്ടിയാണ് കപ്പലിനെ ഇന്നലെ നിയന്ത്രണത്തിലാക്കിയതെന്നാണ് വിവരം. ഇന്ത്യൻ നാവികസേനയും ഇന്ത്യൻ കോസ്റ്റ് ഗാർഡും ചേർന്ന് ദിവസങ്ങളായി നടത്തിവന്ന പരിശ്രമമാണ് വിജയത്തിൽ എത്തിയിരിക്കുന്നത്. നിയന്ത്രണത്തിലാക്കിയ കപ്പലിനെ കൂടുതൽ ഉൾക്കടലിലേക്ക് നീക്കും.

നേരത്തെ കോസ്റ്റ്ഗാർഡ് കെട്ടിയ ടൗലൈൻ കടൽ പ്രക്ഷുബ്ദയമായതോടെ പൊട്ടിപോയത് വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ ഇന്നലെ വൈകിട്ട് ആറ് മണിയോടെ വീണ്ടും ടൗ ലൈൻ ബന്ധിപ്പിച്ചാണ് കപ്പലിനെ നിയന്ത്രിച്ചത്. ഇന്ത്യൻ നാവികസേനയുടെ ഹെലികോപ്റ്റർ ഉപയോ​ഗിച്ചാണ് വാൻ ഹൈ 503ലേക്ക് സാൽവേജ് ക്രൂവിനെ ഇറക്കിയത്. കപ്പലിൽ നിന്ന് ഇപ്പോഴും പുക ഉയർന്നുകൊണ്ടിരിക്കുകയാണ്. കൊച്ചി – തൃശ്ശൂർ തീരത്തിന് 40 നോട്ടിക്കൽ മൈൽ അടുത്തേക്ക് വരെ കപ്പൽ എത്തിയിരുന്നു. എന്നാൽ ഇത് നിയന്ത്രണത്തിലാക്കിയതോടെ കേരള തീരത്തിന് വലിയ ആശങ്കയാണ് ഒഴിവായത്.

തീപിടിത്തമുണ്ടായ ‘വാൻഹായ് 503’ കപ്പലിലെ കണ്ടെയ്‌നറുകൾ കേരള തീരത്തടിയാൻ സാധ്യത കുറവാണെന്ന് നേരത്തെ കേന്ദ്ര അധികൃതർ വിലയിരുത്തിയിരുന്നു. എന്നാൽ സാധ്യത തീർത്തും തള്ളിക്കളയാനാകില്ലെന്നും, തമിഴ്‌നാട്, ശ്രീലങ്ക തീരങ്ങളിലാണ് കണ്ടെയ്‌നറുകൾ കൂടുതലായും അടിയാൻ സാധ്യതയെന്നും അവർ പറഞ്ഞിരുന്നു.

1754 കണ്ടെയ്‌നറുകളുമായി പോയ കപ്പലിലാണ് തീപിടത്തമുണ്ടായത്. ഈ കണ്ടെയ്‌നറുകളിൽ 671 എണ്ണം ഡെക്കിലാണ്. ഇതിൽ 157 ഇനങ്ങളാണ് കൂടുതൽ അപകടകരമായി കണക്കാക്കുന്നത്. പെട്ടെന്ന് തീ പിടിക്കാവുന്ന വസ്തുക്കളടക്കം കപ്പലിലുണ്ടായിരുന്നു. നൈട്രോസെല്ലുലോസ് അടക്കമുള്ളവയാണ് കപ്പലിലുണ്ടായിരുന്നത്. നാഫ്ത്തലിൻ, കളനാശിനികൾ, ആസിഡുകൾ, ആൽക്കഹോൾ മിശ്രിതങ്ങൾ തുടങ്ങിയവയും കപ്പലിലുണ്ടെന്ന് കണ്ടെത്തിയിരുന്നു.

Related Stories
Malappuram Highway Toll: തുടങ്ങി മലപ്പുറത്തും ടോൾ പിരിവ്, ഫാസ്റ്റ്‌ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് നിരക്കിന്റെ 125 മടങ്ങ് നൽകണം
RRTS Project: ആർആർടിഎസ് മണ്ടൻ പദ്ധതി, കേരളത്തിൽ പ്രായോഗികമല്ല; ഇലക്ഷൻ മുന്നിൽ കണ്ടുള്ള നീക്കമെന്ന് ഇ ശ്രീധരൻ
Actress Assault Case: ‘മൊബൈല്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല, ശിക്ഷ റദ്ദാക്കണം’; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയില്‍ അപ്പീലുമായി പൾ‌സർ‌ സുനി
Viral Video: ‘സ്‌കൂളിൽ കഞ്ഞിവയ്‌ക്കുന്ന കമലേച്ചിക്ക് കുട്ടികൾ നൽകിയ സമ്മാനം കണ്ടോ? വീഡിയോ വൈറൽ
Sabarimala Gold Scam: ‘പോറ്റിയെ വിശ്വാസമായിരുന്നു, സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല’; ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തു
Kerala Weather Update: ചൂടിൽ ഉരുകാൻ കേരളം; ഒരേയൊരു ജില്ലയിൽ മാത്രം മഴ സാധ്യത, കാലാവസ്ഥ പ്രവചനം
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ