5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kerala Rain Alert: തിരുവോണം വെള്ളത്തിൽ മുങ്ങുമോ? സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥ വകുപ്പ്

അതിതീവ്ര മഴയ്ക്കുള്ള സാധ്യത കുറവാണെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അതേസമയം, രാജസ്ഥാന് മുകളിൽ സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം ചക്രവാത ചുഴിയായി ശക്തി കുറഞ്ഞു.

Kerala Rain Alert: തിരുവോണം വെള്ളത്തിൽ മുങ്ങുമോ? സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥ വകുപ്പ്
മഴ (image credits: PTI)
Follow Us
sarika-kp
Sarika KP | Published: 05 Sep 2024 15:37 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ​ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കൻ കേരളത്തിലാണ് കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ആന്ധ്ര-ഒഡിഷ തീരത്തിനു സമീപം പുതിയ ന്യൂന മർദ്ദം രൂപപ്പെട്ടു. ഇതിന്റെ ഫലമായി ശനി, ഞായറാഴ്ച ദിവസങ്ങൾക്ക് ശേഷം കൂടുതൽ പ്രദേശങ്ങളിൽ മഴ പെയ്തേക്കും. അതേസമയം കേരളത്തിൽ നിലവിലെ ഒറ്റപ്പെട്ട മഴ തുടരും.

എന്നാൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യത കുറവാണെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അതേസമയം, രാജസ്ഥാന് മുകളിൽ സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം ചക്രവാത ചുഴിയായി ശക്തി കുറഞ്ഞു. മധ്യ പടിഞ്ഞാറൻ അറബിക്കടൽ ന്യൂനമർദ്ദം ഒമാൻ തീരത്തിന് സമീപം ചക്രവാത ചുഴിയായി ശക്തി കുറഞ്ഞു.വരും ദിവസങ്ങളിൽ ഏത് ജില്ലയിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ സെപ്റ്റംബർ 8 ഞായറാഴ്ചയും സെപ്റ്റംബർ 9 തിങ്കളാഴ്ചയും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ 8 ന് കണ്ണൂർ, കാസർകോട് ജില്ലകളിലും സെപ്റ്റംബർ 9ന് വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ / ഇടത്തരം മഴക്ക് സാധ്യതയെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 8 ന് ശക്തമായ മഴക്ക് സാധ്യതയെന്നുമാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

Also read-Kerala Rain Alert : സംസ്ഥാനത്ത് മഴ തുടരും; അടുത്ത ഏഴ് ദിവസം നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെങ്കിലും മത്സ്യത്തൊഴിലാളികളും അപകട മേഖലകളിൽ താമസിക്കുന്നവരും പ്രത്യേക ജാ​ഗ്രത പാലിക്കണം. മത്സ്യബന്ധനോപാധികൾ സുരക്ഷിതമായ സ്ഥലങ്ങളിൽ കെട്ടിയിട്ട് സംരക്ഷിക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കാൻ തയ്യാറാവണം. സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കണം. ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമർജൻസി കിറ്റ് അടിയന്തരമായി തയാറാക്കി വെക്കണം എന്നിങ്ങനെയാണ് ജാഗ്രതാ നിർദ്ദേശങ്ങൾ.

Latest News