5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Supplyco Onam Fair: ഓണക്കാലത്ത് സബ്സിഡി സാധനങ്ങൾക്ക് വില കൂട്ടി സപ്ലൈക്കോ; ഓണച്ചന്ത ആരംഭിച്ചു

Supplyco Hikes Prices on Subsidized Items: സപ്ലൈകോയുടെ ഓണച്ചന്തകൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് വൈകീട്ട് 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് സപ്ലൈക്കോ ഫെയർ ഉദ്ഘാടനം ചെയ്യുക.

Supplyco Onam Fair: ഓണക്കാലത്ത് സബ്സിഡി സാധനങ്ങൾക്ക് വില കൂട്ടി സപ്ലൈക്കോ; ഓണച്ചന്ത ആരംഭിച്ചു
സപ്ലൈക്കോ (Image Courtesy: Supplyco Facebook Page)
Follow Us
nandha-das
Nandha Das | Updated On: 05 Sep 2024 16:08 PM

തിരുവനന്തപുരം: ഓണക്കാലത്ത് സബ്‌സിഡി സാധനങ്ങൾക്ക് വിലകൂട്ടി സപ്ലൈക്കോ. ഓണച്ചന്തകൾ തുടങ്ങാനിരിക്കെയാണ് സപ്ലൈക്കോയുടെ വില വർദ്ധന. അരി, പരിപ്പ്, പഞ്ചസാര എന്നീ സാധനങ്ങളുടെ വിലയാണ് കൂട്ടിയത്. സർക്കാർ സഹായം ലഭിച്ചിട്ടും സപ്ലൈക്കോയിൽ സാധനങ്ങൾക്ക് വില വർധിപ്പിച്ചു. പേരിനു മാത്രം കുറച്ച് വില കൂട്ടിയെന്നാണ് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞത്.

കുറുവ അരിയുടെ വില 30 രൂപയിൽ നിന്ന് 33 രൂപയാക്കി ഉയർത്തി. മട്ട അരി കിലോയ്ക്ക് മൂന്നു രൂപ കൂട്ടി. പച്ചരി വില കിലോഗ്രാമിന് 26 രൂപയിൽ നിന്ന് 29 രൂപയാക്കി. തുവര പരിപ്പിൻറെ വില 111 രൂപയിൽ നിന്ന് 115 രൂപയായി ഉയർത്തി. പഞ്ചസാര കിലോഗ്രാമിന് 27 ൽ നിന്ന് 33 രൂപയാക്കി കൂട്ടി. അതേസമയം, ചെറുപയർ, ഉഴുന്ന്, വെളിച്ചെണ്ണ, വറ്റൽമുളക്, എന്നീ സാധനങ്ങളുടെ വില കുറച്ചിട്ടുണ്ട്.

ചെറുപയർ 93 രൂപയിൽ നിന്ന് 90 ആയി. ഉഴുന്ന് 95 രൂപയിൽ നിന്ന് 90 ആയി കുറഞ്ഞു. വറ്റൽമുളക് 82 രൂപയിൽ നിന്ന് 78 രൂപയായി കുറഞ്ഞു. വില മാറ്റത്തിന് ഭക്ഷ്യ വകുപ്പ് അംഗീകാരം നൽകി. എന്നാൽ, വില വർധനവ് നിലവിൽ വന്നിട്ടില്ല. പൊതുവിപണിയിൽ വില കൂടിയ സാഹചര്യത്തിലാണ് വില വർധിപ്പിച്ചതെന്നാണ് ഭക്ഷ്യ മന്ത്രി ജി ആർ അനിലിന്റെ വിശദീകരണം. എല്ലാ സപ്ലൈക്കോ ഔട്ലെറ്റുകളിലും ആവശ്യത്തിന് സാധനങ്ങൾ എത്തിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ALSO READ: ഓഫറുള്ള സാധനങ്ങളും വിലയും അറിയണ്ടേ…; സപ്ലൈകോയിൽ നാളെ മുതൽ ഓണം ഫെയർ

സെപ്റ്റംബർ 5 മുതൽ 14 വരെയാണ് ഓണച്ചന്തകൾ. ജില്ലാതല ചന്തകൾ നാളെ മുതൽ 14 വരെയാണ്. 13 ഇനം സബ്സിഡി സാധനങ്ങൾക്ക് പുറമെ ശബരി ഉല്പന്നങ്ങൾ, മറ്റ് എഫ്എംസിജി ഉല്പന്നങ്ങൾ, മിൽമ ഉല്പന്നങ്ങൾ, കൈത്തറി ഉല്പന്നങ്ങൾ, പഴം, ജൈവപച്ചക്കറികൾ എന്നിവ മേളയിൽ 10 മുതൽ 50 ശതമാനം വരെ വിലക്കുറവിലാണ് വില്പന നടത്തുക. ഇതിനെല്ലാം പുറമെ പ്രമുഖ ബ്രാന്റുകളുടെ 200 ൽ അധികം നിത്യോപയോഗ സാധനങ്ങൾക്ക് വൻ വിലക്കുറവ് നൽകുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. 255 രൂപയുടെ ആറ് ശബരി ഉല്പന്നങ്ങൾ 189 രൂപയ്ക്ക് നല്കുന്ന ശബരി സിഗ്നേച്ചർ കിറ്റ് ഈ ഓണത്തോടനുബന്ധിച്ച് സപ്ലൈകോ വിതരണം ചെയ്യുന്നുണ്ട്.

ഓണം ഫെയറുകളിലും സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലും വിവിധ ബ്രാൻഡുൽപ്പനങ്ങൾ നിലവിൽ നല്കിവരുന്ന വിലക്കുറവിന് പുറമെയാണ് 10 ശതമാനം വരെ അധിക വിലക്കുറവ് നല്കുന്നത്. ഡീപ് ഡിസ്ക്കൗണ്ട് അവേഴ്സ്, പ്രമുഖ ബ്രാന്റഡ് ഉല്പന്നങ്ങൾക്ക് ആകർഷകമായ കോമ്പോ ഓഫറുകൾ, ബൈ വൺ ഗെറ്റ് വൺ ഓഫറും എന്നിവയും സപൈക്കേയിൽ ലഭ്യമാക്കിയിട്ടുണ്ട്. ഹിന്ദുസ്ഥാൻ ലിവർ, ഐടിസി, ബ്രാഹ്മിൻസ്, നമ്പീശൻസ്, ഈസ്റ്റേൺ, സൺ പ്ലസ്, എന്നീ കമ്പനികളുടെ ഉല്പന്നങ്ങൾ പ്രത്യേക വിലക്കിഴിവിൽ മേളകളിൽ വിൽക്കുന്നതാണ്.

Latest News