Kerala Weather Update: തുലാവർഷം പിൻവാങ്ങി, ജില്ലകളിൽ ചൂട് കൂടുമോ? ഇന്നത്തെ കാലാവസ്ഥ

Kerala Weather Update Today: കേരളം ഉൾപ്പെടെയുള്ള തെക്കുകിഴക്കൻ ഉപദ്വീപീയ ഇന്ത്യയിൽ മഴ ഗണ്യമായി കുറഞ്ഞു. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.

Kerala Weather Update: തുലാവർഷം പിൻവാങ്ങി, ജില്ലകളിൽ ചൂട് കൂടുമോ? ഇന്നത്തെ കാലാവസ്ഥ

പ്രതീകാത്മക ചിത്രം

Published: 

20 Jan 2026 | 06:29 AM

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം പിൻവാങ്ങിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഫലമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴയുടെ തീവ്രത കുറഞ്ഞിരിക്കുകയാണ്. നിലവിൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ജനുവരി 23 വരെ ജില്ലകളിൽ മഴ അലർട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ശബരിമലയിലും മുന്നറിയിപ്പുകൾ ഇല്ല. പമ്പ, സന്നിധാനം, നിലക്കൽ എന്നിവിടങ്ങളിൽ ആകാശം ഭാ​ഗികമായി മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളം ഉൾപ്പെടെയുള്ള തെക്കുകിഴക്കൻ ഉപദ്വീപീയ ഇന്ത്യയിൽ മഴ ഗണ്യമായി കുറഞ്ഞു. അടുത്ത 2 ദിവസങ്ങളിൽ തെക്കുകിഴക്കൻ ഉപദ്വീപീയ ഇന്ത്യയിൽ പൊതുവെ വരണ്ട അന്തരീക്ഷ സ്ഥിതി തുടരാൻ സാധ്യതയുണ്ട്. അന്തരീക്ഷത്തിന്റെ താഴ്ന്ന ലെവലിൽ വടക്കേ ഇന്ത്യയിൽ നിന്ന് വരുന്ന വരണ്ട കാറ്റ് പ്രദേശത്ത് പ്രബലമാണ്.

ALSO READ: മഴ ഇന്നുണ്ട് നാളെയോ? ഇനി അങ്ങോട്ട് വേനൽ പോലെയാകുമോ കാലാവസ്ഥ

ഇതിന്റെ ഫലമായി 2026 ജനുവരി 19 മുതൽ തെക്കുകിഴക്കൻ ഉപദ്വീപീയ ഇന്ത്യയിൽ വടക്കുകിഴക്കൻ മൺസൂൺ മഴ അവസാനിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 16 മുതൽ ജനുവരി 19 വരെ  96 തുലാവര്‍ഷ ദിനങ്ങളാണ് ഇത്തവണ കിട്ടിയത്. 2024 ല്‍ 105 തുലാവര്‍ഷ ദിനങ്ങള്‍ ഉണ്ടായിരുന്നു ( ഒക്ടോബര്‍ 15 – ജനുവരി 27 വരെ ). അതായത് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ ലഭിച്ച തുലാവര്‍ഷ ദിനങ്ങള്‍ കുറവായിരുന്നു.

അതേസമയം, കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. എന്നാൽ ജനുവരി 23ന് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഗണപതിക്ക് തേങ്ങ ഉടയ്ക്കുന്നത് എന്തുകൊണ്ട്?
തലമുടി തിളങ്ങും, അടിപൊളി ഷാമ്പൂ വീട്ടിലുണ്ടാക്കാം
ചേന അരിയാൻ പേടിക്കണ്ട; കൈ ചൊറിയാതിരിക്കാൻ ഇതാ വഴി
ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
പുറത്തെ അടുപ്പിനുള്ളിൽ മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ