Kerala Weather Update: മഴ തോരില്ല! സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഈ ജില്ലകാർ കരുതുക

Kerala Weather Update Today: മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സമീപ മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിൽ ശക്തി കൂടിയ ന്യൂനമർദം സ്ഥിതി ചെയ്യുന്നതാണ് നിലവിൽ കേരളത്തിൽ മഴ ലഭിക്കാൻ കാരണം. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Kerala Weather Update: മഴ തോരില്ല! സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഈ ജില്ലകാർ കരുതുക

പ്രതീകാത്മക ചിത്രം

Published: 

22 Sep 2026 | 06:08 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സമീപ മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിൽ ശക്തി കൂടിയ ന്യൂനമർദം സ്ഥിതി ചെയ്യുന്നതാണ് നിലവിൽ കേരളത്തിൽ മഴ ലഭിക്കാൻ കാരണം. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ALSO READ: മഴ കനത്തേക്കും; മധ്യ-തെക്കൻ കേരളത്തിൽ മുന്നറിയിപ്പ്

വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്

22 (ഇന്ന്-ചൊവ്വ): ഇന്ന് ഒരു ജില്ലയിലും നിലവിൽ യെല്ലെ അലർട്ട് നൽകിയിട്ടില്ല. എങ്കിലും വരും മണിക്കൂറിൽ ഈ അവസ്ഥയ്ക്ക് മാറ്രമുണ്ടായേക്കാം.
23 (ബുധൻ): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട്.
24 (വ്യാഴം): മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്.
25 (വെള്ളി): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്.

അതിതീവ്ര ന്യൂനമർദ സാധ്യത

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സമീപ പ്രദേശങ്ങളിലും രൂപപ്പെട്ട ശക്തി കൂടിയ ന്യൂനമർദം കൂടുതൽ ശക്തമാകുന്നതായാണ് കാലാവസ്ഥ റിപ്പോർട്ട്. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായും, തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂനമർദമായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സെപ്റ്റംബർ 23 ന് (നാളെ) രാവിലെയോടെ ഇത് വടക്കൻ ആന്ധ്രപ്രദേശ് – തെക്കൻ ഒഡിഷ തീരങ്ങൾക്ക് സമീപത്തേക്ക് നീങ്ങുമെന്നാണ് പ്രവചനം. ഇതിന്റെ ഫലമായി കേരളത്തിൽ സെപ്റ്റംബർ 25 വരെ നേരിയതോ മിതമായതോ ആയ മഴ തുടരാൻ സാധ്യതയുണ്ട്.

മധ്യ തമിഴ്‌നാടിനും സമീപ പ്രദേശങ്ങൾക്കും മുകളിൽ സമുദ്രനിരപ്പിൽ നിന്ന് 4.5 മുതൽ 7.6 കിലോമീറ്റർ വരെ ഉയരത്തിൽ ശക്തമായ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. തെക്കുകിഴക്കൻ അറബിക്കടലിൽ നിന്ന് തമിഴ്‌നാടിന് മുകളിലുള്ള ചക്രവാതച്ചുഴി വഴി കേരളം ഉൾപ്പെടെയുള്ള മേഖലകളിലൂടെ 5.8 മുതൽ 7.6 കി.മീ ഉയരത്തിൽ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. ഇത് സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ സജീവമായി നിലനിർത്തും. ഇതുകൂടാതെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടി മിന്നലിനും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലുള്ള സമയത്ത് പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കേണ്ടതാണ്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

English Summary:

Kerala Weather Update Today, September 22, IMD predicts heavy rainfall across several districts as the low-pressure area strengthens into a deep depression. Check alerts and district warnings.

Loading...
Unable to load recommendations.
Follow Us
Related Stories
Nadapuram School Holiday: അജ്ഞാത ജീവിയുടെ ആക്രമണം; നാദാപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Masappadi Case: മാസപ്പടി കേസ്; ഇഡി കത്തിന്മേൽ സംസ്ഥാന സർക്കാർ നിലപാട് ഇന്ന് അറിയാം
സാരി ഇല്ല കേട്ടോ! പ്രിയദർശിനി നൂറാംദിനം: ഡിപ്പോകളിൽ സാരി വിതരണമെന്നത് വ്യാജ പ്രചാരണമെന്ന് കെഎസ്ആർടിസി
ഒരു രൂപ പോലും വകയിരുത്തിയിട്ടില്ല, ലോക കേരളസഭ തുടരില്ലെന്നത് യുഡിഎഫിൻറെ രാഷ്ട്രീയ തീരുമാനം: മുഖ്യമന്ത്രി
എന്റെ വയസ് 37 ആണ്, തന്ത​വൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ല, യാത്ര വിവാദമാക്കേണ്ട: മന്ത്രി ജനീഷ്
Kerala Rain Alert: ഉച്ചയ്ക്ക് ശേഷം മഴ കനത്തേക്കും; മധ്യ-തെക്കൻ കേരളത്തിൽ മുന്നറിയിപ്പ്; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌
ഒരു ദിവസം 5000 മുതൽ 1 ലക്ഷം വരെ, ബിഗ് ബോസ് താരങ്ങളുടെ പ്രതിഫലം
6510mAh ബാറ്ററി, നാല് 50MP ക്യാമറകൾ, 6.36 ഇഞ്ച് ഡിസ്പ്ലേ!
ഈ സ്നാക്സ് വെറുതെ കൊറിച്ചാൽ മതി; പ്രോട്ടീൻ ഗോൾ കംപ്ലീറ്റ് ചെയ്യാം!
പ്രമേഹമുള്ളവർക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ