Kerala Weather Updates: കേരളത്തിൽ അതിശക്തമായ മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ട്

Kerala Weather Updates: 16ാം തീയതി അതിശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. 24 മണിക്കൂറിൽ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കനത്ത മഴയെ മുൻനിർത്തി വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്

Kerala Weather Updates: കേരളത്തിൽ അതിശക്തമായ മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ട്

പ്രതീകാത്മക ചിത്രം

Published: 

13 Jul 2025 19:45 PM

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 16ാം തീയതി അതിശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. 24 മണിക്കൂറിൽ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കനത്ത മഴയെ മുൻനിർത്തി വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

അലർട്ടുകൾ

ഓറഞ്ച് അലർട്ട്

16 – 07 – 2025: കണ്ണൂർ, കാസർഗോഡ്
17 – 07 – 2025: ഇടുക്കി, കണ്ണൂർ, കാസർഗോഡ്

മഞ്ഞ അലർട്ട്

13 – 07 – 2025: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
14 – 07 – 2025: കണ്ണൂർ, കാസർഗോഡ്
15 – 07 – 2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
16 – 07 – 2025: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
17 – 07 – 2025: ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

കൂടാതെ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ 17 – 07 – 2025 വരെയും കർണാടക തീരത്ത് നാളെ മുതൽ 17 – 07 – 2025 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. 13 – 07 – 2025 മുതൽ 17 – 07 – 2025 വരെ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ജാഗ്ര പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം