Kiran Naryanankutty Death: കിരൺ നാരായണൻകുട്ടിയുടെ മരണം ? നാട്ടാനകൾക്ക് സംഭവിക്കുന്നതെന്ത്

Kiran Narayanankutty Death : ഒരുവർഷത്തിനിടയിൽ 31 ആനകൾ കേരളത്തിൽ ചരിഞ്ഞിട്ടുണ്ട്. നിലവിലെ കണക്ക് പ്രകാരം 446 ആനകളാണ് ഇനി സംസ്ഥാനത്തുള്ളത്.

Kiran Naryanankutty Death: കിരൺ നാരായണൻകുട്ടിയുടെ മരണം ? നാട്ടാനകൾക്ക് സംഭവിക്കുന്നതെന്ത്

Kerala Elephant's Deaths

Updated On: 

22 Aug 2025 20:15 PM

സഹ്യൻ്റെ മകൻ എന്ന് ആനയെ വിശേഷിപ്പിച്ചത് കവി വചനമാണ്. മകനായും, മകളായും, മക്കളായും ഒന്നിലധികം ആനകളെ പോറ്റി വളർത്തിയ സംസ്കാരം മലയാളിക്ക് മാത്രം സ്വന്തമാണെന്നത് വസ്തുതയാണ്. ആനകൾ ചെരിയുമ്പോൾ തങ്ങളുടെ വീട്ടിലെ അംഗം പോയെന്ന് പറഞ്ഞ് സങ്കടപ്പെടുന്ന മനുഷ്യരുടെ മനസ്സിന് പകരം വെയ്ക്കാൻ മറ്റെന്തുണ്ട്? ഗുരുവായൂർ കേശവൻ ചരിഞ്ഞപ്പോൾ അന്നത്തെ പത്രങ്ങൾ ഗുരുവായൂർ കേശവൻ മരിച്ചു എന്ന് വാർത്ത നൽകിയത് മനുഷ്യരെ പോലെ തന്നെ ആനകളെയും പരിഗണിക്കുന്ന മലയാളികളുടെ മനോഭാവം തന്നെ. ഏറ്റവുമൊടുവിൽ കേരളത്തിൽ നിന്നും യാത്രയാകുന്നത് കിരൺ നാരായണൻകുട്ടി എന്ന കൊമ്പനാണ്. കാര്യമായ മറ്റ് പ്രശ്നങ്ങളൊന്നുമില്ലാതിരുന്നിരുന്ന ഒരാന പെട്ടെന്ന് ചരിഞ്ഞതിന് പിന്നിൽ എന്തായിരിക്കും കാരണം എന്ന് ആശ്ചര്യപ്പെട്ടതിൽ ആനപ്രേമികൾ അല്ലാത്തവർ പോലുമുണ്ട്.

……………………………………………………………………………….

കർക്കിടകം, ചിങ്ങം മാസങ്ങളിൽ നടക്കുന്ന ആനയൂട്ടുകളിൽ പലതിലും കിരൺ നാരായണൻ കുട്ടിയുണ്ടായിരുന്നു. ഇടയിൽ ആനക്ക് ചില ദഹന പ്രശ്നങ്ങളും കടന്നു കൂടിയിരുന്നെന്നും ആന പ്രേമികൾ പറയുന്നു. ഒരുവർഷത്തിനിടയിൽ 31 ആനകൾ കേരളത്തിൽ ചരിഞ്ഞിട്ടുണ്ട്. നിലവിലെ കണക്ക് പ്രകാരം 446 ആനകളാണ് ഇനി സംസ്ഥാനത്തുള്ളത്. കേരളത്തിലെ നാട്ടാനകളുടെ ജീവൻ എടുക്കുന്ന പ്രധാന കാര്യങ്ങൾ എന്തൊക്കെയാണ്, ഇതിന് കാരണമാകുന്നത് എന്തൊക്കെയാണ് എന്ന് പരിശോധിക്കാം.

ALSO READ: ഗജവീരൻ കിരൺ നാരായണൻകുട്ടി ചെരിഞ്ഞു, മറ്റൊരു ആനതാരത്തിന് കൂടി വിട

എരണ്ടക്കെട്ട്

ഒറ്റവാക്കിൽ പറഞ്ഞാൽ മലബന്ധമാണിത്. എരണ്ടമെന്നാൽ ആന പിണ്ടമാണ്. ആനയുടെ ശരീരത്തിൽ ദഹനം കൃത്യമാവാതെ വരികയും.അതുവഴി എരണ്ടം ( ആന പിണ്ടം ) പുറത്തു പോവാതെ കെട്ടിക്കിടക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. ദിവസം തോറും 150 മുതൽ 250 കിലോ വരെ ഭക്ഷണവും, 250 ലിറ്ററോളം വെള്ളവും കുടിക്കുന്ന ആന എരണ്ടക്കെട്ട് വന്നാൽ ഭക്ഷണമോ വെള്ളമോ പിന്നെ കഴിക്കില്ല.ഇതുവഴി ആന തളർന്ന് വീഴുകയും. ഇത് മരണത്തിലേക്ക് നയിക്കുകയും ചെയ്യാം. പലപ്പോഴും തുടർച്ചയായി ഉത്സവങ്ങളിലും

പാദരോഗം

മിക്കവാറും നാട്ടാനകളുടെയും ജീവനെടുത്ത മാരകമായൊരു രോഗാവസ്ഥയാണിത്. പരന്ന പാദങ്ങളുള്ള ആനകൾക്ക് കാലിൽ ചെറിയൊരു മുറിവ് പറ്റുകയോ അത് ശ്രദ്ധിക്കപ്പെടാതെ പോവുകയോ ചെയ്താൽ മുറിവിൻ്റെ ഇൻഫക്ഷൻ ശരീരത്തിൽ ആകെ പടരുകയും ആന്തരികാവയവയങ്ങളെ തകരാറിലാക്കുകയും ചെയ്യും. ഇതും ആനയുടെ മരണത്തിന് കാരണമാകാറുണ്ട്. മഴക്കാലത്തും മറ്റും തുടർച്ചയായി ആന ഒരേ കെട്ടും തറികളിൽ നിൽക്കുമ്പോൾ കാലുകളുടെ രക്തചംക്രമണം ശരിയാവാതെ
വരികയും ഇത് കാലുകളിൽ അണുബാധയിലേക്കും എത്തിക്കാം. ആനകൾ കാലുകൾ തറയിൽ ഉരക്കുകയും അതിൽ ചെളിയോ, മണ്ണോ കയറിപ്പറ്റുകയോ ചെയ്താലും അത് അണുബാധയിലേക്ക് എത്തും. ഇതിനായി പലപ്പോഴും ആനകളുടെ കെട്ടും തറികളിൽ റബർ ഷീറ്റുകൾ വിരിക്കാറുണ്ട്.

ഹാർട്ട് അറ്റാക്കും, ടിബിയും

എരണ്ടക്കെട്ടും, പാദരോഗവുമാണ് ആനകളുടെ വില്ലനാവുന്ന പ്രധാന രോഗങ്ങളെങ്കിലും ഹാർട്ട് അറ്റാക്കും, ടിബിയും വരെ കേരളത്തിൽ ആനകളുടെ ജീവനെടുക്കാറുണ്ട്. എന്നാൽ എണ്ണത്തിൽ കുറവാണെന്ന് മാത്രം.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും