Kochi: കൊച്ചിക്കാർ ഇനി ഗതാ​ഗത കുരുക്കിൽ വലയേണ്ട; ഫ്ലൈ ഓവറുകളും എലിവേറ്റഡ് റോഡുകളും ഉടൻ!

നിലവിലുള്ള എടപ്പള്ളി ഫ്ലൈഓവറിൽ നിന്ന് ഏതാനും നൂറ് മീറ്റർ മാറിയാണ് 650 മീറ്റർ നീളമുള്ള ഈ ഫ്ലൈഓവറുകൾ നിലവിൽ വരുന്നത്. ഒന്ന് ഓബറോൺ മാളിനടുത്തും മറ്റൊന്ന് ലുലു മാളിന്റെ പ്രവേശന കവാടത്തിനടുത്തുമായിരിക്കും ഉണ്ടാവുക.

Kochi: കൊച്ചിക്കാർ ഇനി ഗതാ​ഗത കുരുക്കിൽ വലയേണ്ട; ഫ്ലൈ ഓവറുകളും എലിവേറ്റഡ് റോഡുകളും ഉടൻ!

Kochi Traffic

Published: 

15 Dec 2025 21:42 PM

കൊച്ചി ന​ഗരം നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ​ഗതാ​ഗത കുരുക്ക്. എന്നാൽ അവയെ മറിക്കടക്കാനുള്ള വമ്പൻ പദ്ധതികൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. അതിന് മുന്നോടിയായി രണ്ട് ഫ്ലൈഓവറുകളുടെ നിർമ്മാണം അടുത്ത വർഷം മെയ് മാസത്തോടെ പൂർത്തിയാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്‌ക അറിയിച്ചിട്ടുണ്ട്.

എറണാകുളം-എടപ്പള്ളി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ നിർദ്ദേശിച്ചിട്ടുള്ള രണ്ട് ഫ്ലൈഓവറുകളുടെ നിർമ്മാണമാണ് അടുത്ത വർഷം പൂർത്തിയാകുന്നത്. എറണാകുളം എംപി ഹൈബി ഈഡന്റെ ചോദ്യങ്ങൾക്ക് സഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി.

ദേശീയപാതകളായ എൻഎച്ച് 66-ഉം 544ഉം സംഗമിക്കുന്ന പ്രധാന ജംഗ്ഷനായ എടപ്പള്ളിയിൽ കടുത്ത ഗതാഗതക്കുരുക്ക് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എൻഎച്ച് 66 വീതികൂട്ടുന്നതിന്റെ ഭാഗമായി 50 മീറ്റർ വീതിയുള്ള രണ്ട് ഫ്ലൈഓവർ-കം-അണ്ടർപാസുകൾ ഇവിടെ നിർമിക്കും. ഫ്ലൈഓവറുകളുടെ ഘടനാപരമായ ജോലികൾ പൂർത്തിയായിട്ടുണ്ട്. നിലവിൽ അവയിലേക്കുള്ള അപ്രോച്ച് റോഡുകളുടെ നിർമ്മാണം പുരോഗമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

നിലവിലുള്ള എടപ്പള്ളി ഫ്ലൈഓവറിൽ നിന്ന് ഏതാനും നൂറ് മീറ്റർ മാറിയാണ് 650 മീറ്റർ നീളമുള്ള ഈ ഫ്ലൈഓവറുകൾ നിലവിൽ വരുന്നത്. ഒന്ന് ഓബറോൺ മാളിനടുത്തും മറ്റൊന്ന് ലുലു മാളിന്റെ പ്രവേശന കവാടത്തിനടുത്തുമായിരിക്കും ഉണ്ടാവുക. പ്രധാന ജംഗ്ഷനുകളിൽ ഗതാഗതം തത്സമയം നിരീക്ഷിക്കാനും നിയന്ത്രിക്കാനുമായി ഒരു ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്‌റ്റം സ്ഥാപിക്കുമെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.

ഫ്ലൈ ഓവറുകൾ കൂടാതെ, ​ഗതാ​ഗത സൗകര്യങ്ങൾക്കായി മറ്റ് പദ്ധതികളും ഒരുങ്ങുന്നുണ്ട്. കുമ്പളം-തേവര പാലം, പിഴല-കടമക്കുടി പാലം, വടുതല റെയിൽവേ മേൽപ്പാലം എന്നിവയുടെ നിർമ്മാണം അടുത്ത ഏതാനും ആഴ്‌ചകൾക്കുള്ളിൽ തന്നെ ആരംഭിച്ചേക്കുമെന്നാണ് സൂചന. അങ്കമാലി-കുണ്ടന്നൂർ ബൈപാസ് എട്ട് വരിയാക്കുന്നതുമായുള്ള ചർച്ചകൾ നടക്കുന്നുണ്ട്.

വിശപ്പകറ്റാൻ മാത്രമല്ല, ഉപ്പ്മാവ് ആരോഗ്യത്തിനും ഗുണകരം
മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
വയനാട്ടിൽ കണ്ട മുതല
നാലു കാലുള്ള കോഴിക്കുഞ്ഞ്
ദിലീപ് ശബരിമലയിൽ
ഇതാണ് കൂറ്റൻ മുട്ടനാട്