Kozhikode Medical College : ‘ഒരാള്‍ കൊണ്ടുവന്നപ്പോഴേ മരണപ്പെട്ടിരുന്നു’; ശ്വാസംകിട്ടാതെ മരിച്ചെന്ന ആരോപണം തള്ളി മെഡിക്കൽ കോളേജ്

Kozhikode Medical College Fire: മരിച്ച അഞ്ചുപേരിൽ ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോഴേ മരണപ്പെട്ടിരുന്നുവെന്നും മറ്റുള്ളവർ അതീവഗുരുതരാവസ്ഥയിലായിരുന്നുവെന്നും അധികൃതര്‍ പറയുന്നു.

Kozhikode Medical College : ഒരാള്‍ കൊണ്ടുവന്നപ്പോഴേ മരണപ്പെട്ടിരുന്നു; ശ്വാസംകിട്ടാതെ മരിച്ചെന്ന ആരോപണം തള്ളി മെഡിക്കൽ കോളേജ്

Kozhikode Medical College

Published: 

03 May 2025 06:21 AM

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലുണ്ടായ പുക കാരണമല്ല മരണങ്ങൾ സംവിച്ചതെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ. മരിച്ച അഞ്ചുപേരിൽ ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോഴേ മരണപ്പെട്ടിരുന്നുവെന്നും മറ്റുള്ളവർ അതീവഗുരുതരാവസ്ഥയിലായിരുന്നുവെന്നും അധികൃതര്‍ പറയുന്നു.

മൂന്ന് മരണങ്ങൾ സംഭവിച്ചത് അപകടം നടക്കുന്നതിനു മുൻപായിരുന്നുവെന്നും പ്രിൻസിപ്പൽ പറഞ്ഞു. ഇതിൽ ഒരു സ്ത്രീ വിഷം ഉള്ളിൽ ചെന്ന് ​ഗുരുതരാവസ്ഥയിലായിരുന്നു. രണ്ടാമത്തെയാൾ ക്യാൻസർ രോഗിയും മൂന്നാമത്തെയാൾക്ക് കരൾ രോഗവും മറ്റ് പ്രശ്നങ്ങളുമുണ്ടായിരുന്നുവെന്ന് പ്രിൻസിപ്പൽ വിശദീകരിച്ചു. ന്യൂമോണിയ ബാധിച്ച ഒരാളാണ് പിന്നെ മരിച്ചതെന്നും പ്രിൻസിപ്പൽ പറഞ്ഞു.

വെസ്റ്റ് ഹിൽ സ്വദേശിയായ ഗോപാലൻ, വടകര സ്വദേശിയായ സുരേന്ദ്രൻ, മേപ്പയൂർ സ്വദേശിയായ ഗംഗാധരൻ, വയനാട് സ്വദേശി നസീറ എന്നിവരാണ് മരിച്ചവർ. മരിച്ച ഒരാളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇതിൽ ​ഗോപാലന്റെ ആരോ​ഗ്യസ്ഥിതി വളരെ ഗുരുതരമായിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഗോപാലൻ്റെ കാര്യത്തിൽ ബന്ധുക്കൾ ആരോപണം ഉന്നയിച്ചിട്ടില്ല. ഇതിൽ രണ്ട് പേരെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. മറ്റുള്ളവരെ ബന്ധുക്കളുമായി സംസാരിച്ചതിന് ശേഷം മറ്റു നടപടികള്‍ സ്വീകരിക്കും- മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു.

Also Read:കോഴിക്കോട് മെഡിക്കൽ കോളജിൽ പുകപടർന്ന സംഭവം; നാല് പേര് മരിച്ചതായി റിപ്പോർട്ട്

കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിനോട് ചേർന്ന് യുപിഎസ് റൂമിൽ നിന്നും പുക ഉയർന്നത്. യുപിഎസ് റൂമിലുണ്ടായ ഷോർട് സർക്യുട്ട് കാരണമാണ് പുക ഉയരാൻ കാരണമെന്ന് ജില്ല കളക്ടർ വ്യക്തമാക്കിയിരുന്നു. ഇതോടെ രോ​ഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. അത്യാഹിത വിഭാഗം ബ്ലോക്ക്‌ മുഴുവനും ഒഴിപ്പിച്ചു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്