AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vande bharat: ബെംഗളൂരു– എറണാകുളം വന്ദേഭാരത് റിസർവേഷൻ തുടങ്ങി, റിട്ടേൺ ടിക്കറ്റ് തീർന്നത് റെക്കോഡ് വേ​ഗത്തിൽ

KSR Bengaluru–Ernakulam Vande Bharat Reservation: ഭക്ഷണത്തിന്റെ കേറ്ററിങ് നിരക്കിലെ വ്യത്യാസമാണ് ഈ നിരക്ക് മാറ്റത്തിന് പ്രധാന കാരണം. ഭക്ഷണം വേണ്ടാത്ത യാത്രക്കാർക്ക് കേറ്ററിങ് നിരക്കിൽ ഇളവ് ലഭിക്കുന്നതാണ്.

Vande bharat: ബെംഗളൂരു– എറണാകുളം വന്ദേഭാരത് റിസർവേഷൻ തുടങ്ങി, റിട്ടേൺ ടിക്കറ്റ് തീർന്നത് റെക്കോഡ് വേ​ഗത്തിൽ
Vande BharatImage Credit source: PTI
aswathy-balachandran
Aswathy Balachandran | Updated On: 09 Nov 2025 07:54 AM

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ശ്രദ്ധേയമായ പാതകളിലൊന്നായ കെഎസ്ആർ ബെംഗളൂരു – എറണാകുളം വന്ദേഭാരത് എക്സ്പ്രസിന്റെ റിസർവേഷൻ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഫ്ലാഗ് ഓഫ് ചെയ്ത ട്രെയിനിന്റെ പതിവ് സർവീസ് നവംബർ 11, തിങ്കളാഴ്ച, ആരംഭിക്കും. എന്നാൽ, റിസർവേഷൻ തുടങ്ങി മണിക്കൂറുകൾക്കകം തന്നെ എറണാകുളത്ത് നിന്നുള്ള മടക്ക സർവീസിന്റെ ടിക്കറ്റുകൾ അതിവേഗം തീർന്നു.

 

സർവീസ് വിവരങ്ങൾ

 

ബുധൻ ഒഴികെയുള്ള ദിവസങ്ങളിൽ ആഴ്ചയിൽ ആറ് ദിവസമാണ് വന്ദേഭാരത് സർവീസ് നടത്തുക. ട്രെയിനിൽ 600 പേർക്ക് യാത്ര ചെയ്യാം. ഇതിൽ ഏഴ് ചെയർകാറുകളും (CC) ഒരു എക്സിക്യൂട്ടീവ് ചെയർകാറും ഉൾപ്പെടുന്നു. കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് ട്രെയിൻ രാവിലെ 5:10-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1:50-ന് എറണാകുളം ജംങ്ഷനിൽ എത്തിച്ചേരും.

Also Read:മുടിയിൽ ആണി ചുറ്റി തടിയിൽ തറച്ചു, ശരീരം പൊള്ളിച്ചു, മദ്യം കുടിപ്പിച്ചു ; കോട്ടയത്ത് ആഭിചാരത്തിനിരയായ യുവതിയുടെ വെളിപ്പെടുത്തൽ

മടക്കയാത്ര എറണാകുളം ജംങ്ഷനിൽ നിന്ന് ഉച്ചകഴിഞ്ഞ് 2:20-ന് പുറപ്പെട്ട് രാത്രി 11:00-ന് ബെംഗളൂരുവിൽ തിരിച്ചെത്തും. കെആർ പുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിവയാണ് പ്രധാന സ്റ്റോപ്പുകൾ.

ടിക്കറ്റ് നിരക്കിലെ വ്യത്യാസം

ഇരുവശത്തേക്കുമുള്ള ടിക്കറ്റ് നിരക്കുകളിൽ വ്യത്യാസമുണ്ട്. ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് ചെയർകാറിൽ ഭക്ഷണമുൾപ്പെടെ 1655 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിൽ 3015 രൂപയുമാണ് നിരക്ക്. എന്നാൽ, എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള ചെയർകാറിൽ 1615 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിൽ 2980 രൂപയുമാണ് നിരക്ക്. ഭക്ഷണത്തിന്റെ കേറ്ററിങ് നിരക്കിലെ വ്യത്യാസമാണ് ഈ നിരക്ക് മാറ്റത്തിന് പ്രധാന കാരണം. ഭക്ഷണം വേണ്ടാത്ത യാത്രക്കാർക്ക് കേറ്ററിങ് നിരക്കിൽ ഇളവ് ലഭിക്കുന്നതാണ്.

ഉദാഹരണത്തിന്, ബെംഗളൂരുവിൽ നിന്ന് എറണാകുളം വരെയുള്ള ചെയർകാർ ടിക്കറ്റിൽ അടിസ്ഥാന നിരക്കായ 1144 രൂപ കൂടാതെ റിസർവേഷൻ, സൂപ്പർഫാസ്റ്റ്, ജിഎസ്ടി നിരക്കുകൾക്കൊപ്പം 364 രൂപ കേറ്ററിങ് ചാർജ് ഉൾപ്പെടുന്നു.