KSRTC Bus Controversy: കെഎസ്ആര്‍ടിസി ബസിൽ ദിലീപിന്റെ സിനിമ പ്രദര്‍ശിപ്പിച്ചു; പിന്നാലെ പ്രതിഷേധവുമായി യാത്രക്കാരി; ടിവി ഓഫ് ചെയ്തു

KSRTC Bus Controversy: ഞങ്ങൾ സ്ത്രീകൾ ഈ സിനിമ കാണാൻ താൽപര്യമില്ലെന്നായിരുന്നു ബസിലിരുന്ന യുവതി പറഞ്ഞത്. ഇതോടെ ഇരുപക്ഷത്തിന്‍റേയും ബഹളം രൂക്ഷമായതോടെ സിനിമ നിര്‍ത്തിവയ്ക്കുകയായിരുന്നു.

KSRTC Bus Controversy: കെഎസ്ആര്‍ടിസി ബസിൽ ദിലീപിന്റെ സിനിമ പ്രദര്‍ശിപ്പിച്ചു; പിന്നാലെ പ്രതിഷേധവുമായി യാത്രക്കാരി; ടിവി ഓഫ് ചെയ്തു

Ksrtc Bus Controversy

Updated On: 

14 Dec 2025 | 10:01 PM

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ ദിലീപിന്റെ സിനിമ പ്രദർശിപ്പിച്ചതിനെ ചൊല്ലി തർക്കം. തിരുവനന്തപുരം – തൊട്ടിൽപാലം റൂട്ടിലോടുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്സിലാണ് വാക്കുതർക്കം ഉണ്ടായത്. യാത്രക്കാർ തമ്മിൽ അനുകൂലിച്ചും പ്രതിഷേധിച്ചും എത്തിയതോടെ കണ്ടക്ടര്‍ സിനിമ നിര്‍ത്തി.

ദിലീപ് നായകനായി എത്തിയ പറക്കുംതളികയെന്ന സിനിമയാണ് കെഎസ്ആർടിസി ബസിൽ പ്രദര്‍ശിപ്പിച്ചത്. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട പത്തനംതിട്ട സ്വദേശിയായ ലക്ഷ്മി ആർ ശേഖർ ബസ്സിനുള്ളിൽ ദിലീപിന്റെ ചിത്രം പ്രദർശിപ്പിക്കാൻ സാധിക്കില്ലെന്ന് അറിയിച്ച് ആദ്യം രം​ഗത്ത് എത്തുകയായിരുന്നു. ഇതിനു പിന്നാലെ ചില യാത്രക്കാർ യുവതിയെ അനുകൂലിച്ചു .

Also Read:വിധി ചോർന്നോ? നടിയെ ആക്രമിച്ച കേസിൽ ഡിജിപിക്ക് പരാതി

എന്നാൽ മറ്റൊരു സംഘം കോടതി വിധി പറഞ്ഞ് എതിര്‍ത്തതോടെ വാക്കേറ്റമായി. എന്നാൽ ഞങ്ങൾ സ്ത്രീകൾ ഈ സിനിമ കാണാൻ താൽപര്യമില്ലെന്നായിരുന്നു ബസിലിരുന്ന യുവതി പറഞ്ഞത്. ഇതോടെ ഇരുപക്ഷത്തിന്‍റേയും ബഹളം രൂക്ഷമായതോടെ സിനിമ നിര്‍ത്തിവയ്ക്കുകയായിരുന്നു.

ഇനിയും കോടതികളുണ്ടെന്നും താൻ എല്ലാ സ്ത്രീകളോടും ചോദിച്ചാണ് അഭിപ്രായം പറഞ്ഞതെന്നും യാത്രിക്കാരി പറഞ്ഞു. അതിജീവിതയ്ക്കും ഒപ്പം നിന്ന ടി.ബി.മിനിയ്ക്കുള്ള പിന്തുണയെന്ന് ലക്ഷ്മി ശേഖര്‍ കൂട്ടിച്ചേർത്തു.  സമാന ആരോപണം നേരിട്ട മുകേഷ്, സിദ്ദിഖ്, അലന്‍സിയര്‍ തുടങ്ങി നടന്‍മാരേയും വേടനേയും അടക്കം ബഹിഷ്കരിക്കണോ എന്ന് ചോദിച്ചപ്പോള്‍ വേണം എന്ന് ലക്ഷ്മി പറഞ്ഞു. സിനിമ നിർത്തിയില്ലെങ്കിൽ അടുത്ത് സ്റ്റോപ്പിൽ ഇറങ്ങുമായിരുന്നു എന്നും ലക്ഷ്മി പറഞ്ഞു.ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്.

Related Stories
Sabarimala Gold Scam: ‘പോറ്റിയെ വിശ്വാസമായിരുന്നു, സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല’; ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തു
Kerala Weather Update: ചൂടിൽ ഉരുകാൻ കേരളം; ഒരേയൊരു ജില്ലയിൽ മാത്രം മഴ സാധ്യത, കാലാവസ്ഥ പ്രവചനം
Pathanamthitta Murder: ബലാത്സംഗംചെയ്ത് യുവതിയെ കെട്ടിത്തൂക്കിക്കൊന്നു; നഖത്തിനടിയിൽ നിന്ന് കിട്ടിയ തൊലിയും ബീജവും തെളിവായി; നസീര്‍ കുറ്റക്കാരൻ
Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ടേക്കും; അയോഗ്യതയില്‍ തീരുമാനം ഉടന്‍
പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു
Kerala SIR: എസ്ഐആർ പുതുക്കൽ: പേരു ചേർക്കാനും ഒഴിവാക്കാനുമുള്ള സമയം ഇന്ന് അവസാനിക്കും
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
വിഷാദരോഗത്തിൻ്റെ ഒഴിവാക്കരുതാത്ത ലക്ഷണങ്ങൾ
തൈര് ഒരിക്കലും കേടാകില്ലേ? എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കാം
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ