KSRTC: ഡീസൽ ബസ് പുത്തൻ ഇ-ബസാക്കും, ഇരുപത് മിനിറ്റിൽ ചാർജിങും; മാറ്റത്തിനൊരുങ്ങി കെഎസ്ആർടിസി

KSRTC diesel buses into Electronic bus: തിരുവനന്തപുരം - കൊട്ടാരക്കര , തിരുവനന്തപുരം - എറണാകുളം റൂട്ടിലായിരിക്കും പുതിയ ഇലക്ട്രിക് ബസുകൾ സർവീസ്‌ നടത്തുക. കായംകുളം, എറണാകുളം, കൊട്ടാരക്കര എന്നിവിടങ്ങളിൽ 400 കിലോവാട്ടിൻ്റെ പാൻ്റോഗ്രാഫിക്‌ ചാർജിങ്‌ സംവിധാനമൊരുക്കും.

KSRTC: ഡീസൽ ബസ് പുത്തൻ ഇ-ബസാക്കും, ഇരുപത് മിനിറ്റിൽ ചാർജിങും; മാറ്റത്തിനൊരുങ്ങി കെഎസ്ആർടിസി

Ksrtc E Bus

Published: 

23 Jun 2025 13:32 PM

അഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഉപയോഗശൂന്യമായ കെഎസ്‌ആർടിസി ഡീസൽ ബസുകളെ ഇലക്ട്രിക്കിലേക്ക് മാറ്റാനൊരുങ്ങി കെഎസ്‌ആർടിസി. അനെർട്ടും കെഎസ്ആർടിസിയും തോഷിബ കമ്പനിയും സംയുക്തമായാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.

എൻജിൻ, ഗിയർ ബോക്‌സ്‌, ട്രാൻസ്‌മിഷൻ സിസ്‌റ്റം എന്നിവ മാറ്റി ഇലക്‌ട്രിക്‌ മോട്ടോർ, ബാറ്ററി, ബാറ്ററി മാനേജ്‌മെൻ്റ് സിസ്‌റ്റം, മോട്ടോർ കൺട്രോൾ യൂണിറ്റ്‌ എന്നിവ സ്ഥാപിക്കും. ബസിൻ്റെ മുകൾ ഭാഗത്താണ് ചാർജിങ് സംവിധാനവും (പാൻ്റോഗ്രാഫിക് ചാർജിങ്) ഉണ്ടായിരിക്കും.

കൂടാതെ 10- 20 മിനിട്ടിൽ ചാർജ്‌ ചെയ്യാനുള്ള ബാറ്ററിയും 400 കിലോവാട്ട്‌ പാന്റോഗ്രാഫ്‌ ചാർജിങ്‌ സംവിധാനവും ഉണ്ടാകും. ആദ്യഘട്ടത്തിൽ മൂന്ന്‌ ഇലക്‌ട്രിക്‌ ബസുകളാണ്‌ ഇത്തരത്തിൽ പുറത്തിറക്കുന്നത്. 200 കിലോവാട്ടിന്റെ പിഎംഎസ്‌എം മോട്ടോറും 100 – 150 കിലോവാട്ടിൻ്റെ എൽടിഒ ബാറ്ററിയുമടക്കം പവർ ട്രെയിൻ സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം – കൊട്ടാരക്കര , തിരുവനന്തപുരം – എറണാകുളം റൂട്ടിലായിരിക്കും പുതിയ ഇലക്ട്രിക് ബസുകൾ സർവീസ്‌ നടത്തുക. കായംകുളം, എറണാകുളം, കൊട്ടാരക്കര എന്നിവിടങ്ങളിൽ 400 കിലോവാട്ടിൻ്റെ പാൻ്റോഗ്രാഫിക്‌ ചാർജിങ്‌ സംവിധാനമൊരുക്കും. ഡീസൽ ബസുകളെ ഇലക്‌ട്രിക്‌ ബസുകളാക്കി മാറ്റാനുള്ള പരിശീലനം കെഎസ്‌ആർടിസി മെക്കാനിക്കൽ ജീവനക്കാർക്ക്‌ നൽകുന്നതായിരിക്കും. കെഎസ്‌ആർടിസി വർക്ക്‌ഷോപ്പുകളിൽ നിന്ന് തന്നെയാകും ഇലക്‌ട്രിക്‌ ബസുക്കളാക്കി മാറ്റുന്നത്.

Related Stories
MM Mani: ‘തെറ്റ് പറ്റി, പറഞ്ഞുപോയതാണ്, വേണ്ടിയിരുന്നില്ല’: അധിക്ഷേപ പരാമര്‍ശത്തിൽ നിലപാട് തിരുത്തി എംഎം മണി
Railway Update: ക്രിസ്തുമസ്, പുതുവത്സര സ്പെഷ്യൽ ട്രെയിനുകളുമുണ്ട്; പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ
Arya Rajendran: എത്ര വേട്ടയാടപെട്ടാലും രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിക്കും; സ്വയം തിരിച്ചറിവ് നൽകിയ കാലമാണ് കഴിഞ്ഞുപോയത്”; ആര്യ രാജേന്ദ്രൻ
MV Govindan: ‘തിരുവനന്തപുരത്ത് കോൺഗ്രസുമായി സഖ്യമില്ല’; ബിജെപിയ്ക്ക് കാര്യമായ നേട്ടമുണ്ടായില്ലെന്ന് എംവി ഗോവിന്ദൻ
CM Pinarayi Vijayan: ‘പ്രതീക്ഷിച്ച ഫലം ഉണ്ടായില്ല, തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകും’; പ്രതികരിച്ച് മുഖ്യമന്ത്രി
Kerala Rain Alert: മഴ പൂർണമായും ശമിച്ചോ? സംസ്ഥാനത്തെ ഇന്നത്തെ കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ