KSRTC: കെഎസ്ആര്‍ടിസിയില്‍ ഭ്രാന്തന്‍ പരിഷ്‌കാരങ്ങള്‍; വിമര്‍ശിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍

TP Ramakrishnan About KSRTC: കെഎസ്ആര്‍ടിസിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഇടപെടല്‍ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. മാനേജ്‌മെന്റ് നിലപാടില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ സമരം ശക്തമാകുമെന്നും കണ്‍വീനര്‍ മധ്യമങ്ങളോട് പറഞ്ഞു.

KSRTC: കെഎസ്ആര്‍ടിസിയില്‍ ഭ്രാന്തന്‍ പരിഷ്‌കാരങ്ങള്‍; വിമര്‍ശിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍

കെഎസ്ആര്‍ടിസി, ടിപി രാമകൃഷ്ണന്‍

Published: 

29 Oct 2025 | 02:26 PM

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കുന്നത് ഭ്രാന്തന്‍ പരിഷ്‌കാരങ്ങളെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. നിതീകരണേ ഇല്ലാത്ത തരത്തിലുള്ള പരിഷ്‌കാരങ്ങളാണ് കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കുന്നത്. കെഎസ്ആര്‍ടിസി മെച്ചപ്പെടണമെങ്കില്‍ ആദ്യ തൊഴിലാളികളെ പരിഗണിക്കണമെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

കെഎസ്ആര്‍ടിസിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഇടപെടല്‍ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. മാനേജ്‌മെന്റ് നിലപാടില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ സമരം ശക്തമാകുമെന്നും കണ്‍വീനര്‍ മധ്യമങ്ങളോട് പറഞ്ഞു. ഏകപക്ഷീയമായ സമീപനമാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തൊഴിലാളികളെയോ, സംഘടനകളെയോ പരിഗണിച്ചല്ല മാനേജ്‌മെന്റ് മുന്നോട്ടുപോകുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമമുണ്ടാകുന്നില്ല. എന്തുകൊണ്ടാണ് മാനേജ്‌മെന്റ് സംഘടനകളുമായി ചര്‍ച്ച ചെയ്യാത്തത്. സമരം ഒഴിവാക്കുന്നതിനായി എല്ലാ ശ്രമങ്ങളും നടത്തി. എന്നാല്‍ ബദല്‍ ജീവനക്കാരെ മാനേജ്‌മെന്റ് മാറ്റിനിര്‍ത്തിയെന്നും രാമകൃഷ്ണന്‍ പറയുന്നു.

സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരെ മാനേജ്‌മെന്റ് വിശ്വാസത്തിലെടുക്കണം. യാതൊരുവിധത്തിലുള്ള നീതീകരണവും ഇല്ലാത്ത പരിഷ്‌കാരങ്ങളാണ് നിലവില്‍ നടക്കുന്നത്. ഭരണപരിഷ്‌കാരം കൊണ്ടുമാത്രം കെഎസ്ആര്‍ടിസി രക്ഷപ്പെടില്ല. ആദ്യം തൊഴിലാളികളെ വിശ്വാസത്തിലെടുക്കണം. 125 ബദല്‍ ജീവനക്കാരെ മാറ്റി നിര്‍ത്തിയതിന് എതിരെയാണ് സമരം. അടിയന്തരമായി മാനേജ്‌മെന്റ് തൊഴിലാളികളുമായി ചര്‍ച്ച നടത്തണം. സ്ഥാപനത്തിന്റെ നിലനില്‍പ്പ് മുന്നില്‍ കണ്ടാണ് തൊഴിലാളികള്‍ സഹകരിക്കുന്നതെന്നും കണ്‍വീനര്‍ ഓര്‍മ്മപ്പെടുത്തി.

തൊഴിലാളികള്‍ എന്തുകൊണ്ടാണ് കൂടെ നില്‍ക്കുന്നതെന്ന് മനസിലാക്കാന്‍ എംഡിയ്ക്ക് സാധിക്കണം. എന്നാല്‍ തെറ്റായ കാര്യങ്ങളാണ് നടപ്പാക്കുന്നത്. തൊഴിലാളികളെ ചേര്‍ത്ത് നിര്‍ത്തുകയാണ് വേണ്ടത്. രണ്ടറകള്‍ തീര്‍ക്കുന്നത് കൊണ്ട് മാത്രം സ്ഥാപനം വളരില്ല. മാനേജ്‌മെന്റ് നിലപാടില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ കേരളമൊന്നാകെ സമരം തുടരുമെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

Also Read: PM Shri Controversy: പിഎം ശ്രീ തുടര്‍നടപടികള്‍ മരവിപ്പിച്ചു; സിപിഐയുടെ സമ്മര്‍ദ്ദത്തിന് മുന്നില്‍ വഴങ്ങി സിപിഎം?

അതേസമയം, മാറ്റിനിര്‍ത്തപ്പെട്ട മുഴുവന്‍ ബദല്‍ ജീവനക്കാരെയും തിരിച്ചെടുക്കണമെന്നാണ് സിഐടിയുവിന്റെ ആവശ്യം. സൂപ്പര്‍ക്ലാസ് സര്‍വീസുകളിലെ ഡ്യൂട്ടികള്‍ വെട്ടിക്കുറച്ച നടപടി പിന്‍വലിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു. മാറ്റിനിര്‍ത്തപ്പെട്ട ജീവനക്കാരില്‍ ഭൂരിഭാഗവും 50 വയസിന് മുകളില്‍ പ്രായമുള്ളവരാണെന്നും വര്‍ഷങ്ങളായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ജോ ചെയ്യുന്നവരാണെന്നും സിഐടിയു പറഞ്ഞു.

 

 

Related Stories
Medisep Phase 2: അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ, മെഡിസെപിന്റെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്ന് മുതൽ
Crime News: വിവാഹത്തെ എതിർത്തു; ടെക്സ്റ്റൈൽസ് ജീവനക്കാരിയെ കുത്തി പരിക്കേൽപ്പിച്ച് മകന്റെ കാമുകി
Christmas New Year Bumper 2026: 20 കോടിയിലേക്ക് ഇനി 3 ദിവസം മാത്രം, റെക്കോഡ് വില്പനയിൽ ക്രിസ്തുമസ്- പുതുവത്സര ബമ്പർ
Kerala Driving License: ടെസ്റ്റ് പാസായാൽ ലൈസൻസ് ഉടനടി, പുതിയ നടപടി ഉടനെ എത്തുമോ?
Japanese Encephalitis: ലക്ഷണങ്ങളില്ല, അമീബിക് ഭീതി വരും മുമ്പേ ഉള്ളത്, ജപ്പാൻ മസ്തിഷ്കജ്വരത്തെപ്പറ്റി കേട്ടിട്ടുണ്ടോ?
Kozhikode Deepak Death: ഷിംജിതയെ പോലീസ് വാഹനത്തിൽ കയറ്റാതെ സ്വകാര്യ വാഹനത്തിൽ കയറ്റിയത് എന്തിന്? കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ