Traffic Restrictions: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ലക്ഷദീപം: ഇന്ന് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം

Traffic Restrictions in Thiruvananthapuram City: വൈകിട്ട് നാല് മണി മുതലാണ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളത്. കിഴക്കേക്കോട്ട, അട്ടകുളങ്ങര, ശ്രീകണ്ഠേശ്വരം, വാഴപ്പള്ളി, വെട്ടിമുറിച്ചകോട്ട എന്നീ സ്ഥലങ്ങളിലാണ് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

Traffic Restrictions: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ലക്ഷദീപം: ഇന്ന് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം

Sree Padmanabhaswamy Temple

Published: 

14 Jan 2026 | 06:55 AM

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന ലക്ഷദീപത്തോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം. വൈകിട്ട് നാല് മണി മുതലാണ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളത്. കിഴക്കേക്കോട്ട, അട്ടകുളങ്ങര, ശ്രീകണ്ഠേശ്വരം, വാഴപ്പള്ളി, വെട്ടിമുറിച്ചകോട്ട എന്നീ സ്ഥലങ്ങളിലാണ് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

​ഗതാ​ഗത കുരുക്ക് അനുഭവപ്പെടുകയാണെങ്കിൽ പടിഞ്ഞാറേകോട്ട, എസ്പി ഫോർട്ട്, ശ്രീകണ്ഠേശ്വരം, ഗണപതികോവിൽ, വെട്ടിമുറിച്ചകോട്ട, നോർത്ത് നട, വാഴപ്പള്ളി എന്നീ ഭാഗങ്ങളിൽ നിന്നും പത്മനാഭ ക്ഷേത്രത്തിലേക്ക് വാഹന ഗതാഗതം അനുവദിക്കില്ല. ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളിലും ഗണപതി കോവിൽ- എസ്പി ഫോർട്ട്- മിത്രാനന്ദപുരം- വാഴപ്പള്ളി- വെട്ടിമുറിച്ചകോട്ട റോഡിലും മിത്രാനന്ദപുരം- പടിഞ്ഞാറേ കോട്ട- ഈഞ്ചക്കൽ റോഡിലും, ഈഞ്ചക്കൽ – കൊത്തളം- അട്ടക്കുളങ്ങര റോഡിലും വാ​ഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് നിർദ്ദേശവും നൽകിയിട്ടുണ്ട്.

Also Read:മാനം കറുത്തു; ഇനി വരാൻ പോകുന്നത് ഇടിമിന്നലോടുകൂടിയ മഴ

ഈഞ്ചക്കൽ ഭാഗത്തുനിന്നും കിഴക്കേക്കോട്ട ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ഈഞ്ചക്കൽ- കൊത്തളം- അട്ടകുളങ്ങര വഴി പോകണം. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ എത്തുന്ന ഭക്തരുടെ വലിയ വാഹനങ്ങൾ വെട്ടിമുറിച്ചകോട്ട, ഈഞ്ചക്കൽ, വാഴപ്പള്ളി ഭാഗങ്ങളിൽ ആൾക്കാരെ ഇറക്കിയ ശേഷം വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്ര പാർക്കിങ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. ചെറിയ വാഹനങ്ങൾ ഈസ്റ്റ് ഫോർട്ട്, എസ്പി ഫോർട്ട്, ശ്രീകണ്ഠേശ്വരം ഭാഗങ്ങളിൽ ആൾക്കാരെ ഇറക്കിയ ശേഷം മാഞ്ഞാലികുളം ഗ്രൗണ്ട്, പുത്തരിക്കണ്ടം മൈതാനം, ചാല ബോയ്സ് ഹൈസ്കൂൾ, ചാല ഗേൾസ് ഹൈസ്കൂൾ, അട്ടക്കുളങ്ങര ഹൈസ്കൂൾ, ഐരാണിമുട്ടം ഹോമിയോ കോളജ്, ഐരാണിമുട്ടം റിസർച് സെന്റർ എന്നീ സ്ഥലങ്ങളിൽ പാർക്ക് ചെയ്യണം.

​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളിൽ വാഹനങ്ങൾ ഒരു കാരണവശാലും പാർക്ക് ചെയ്യാൻ പാടില്ലെന്ന നിർദ്ദേശം ഉണ്ട്. അത്തരത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും. ദൂരെ യാത്രയ്ക്ക് പോകാൻ ഒരുങ്ങുന്നവർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കണം.

പ്രിയപ്പെട്ടവർക്ക് പൊങ്കൽ ആശംസകൾ കൈമാറാം
മകരവിളക്ക് ദർശിക്കാൻ ഈ സ്ഥലങ്ങളിൽ പോകാം
മകരവിളക്കും നായാട്ടുവിളിയും, ഐതിഹ്യം അറിയാമോ?
മകരജ്യോതിയുടെ പ്രാധാന്യമെന്ത്?
രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ല കോടതിയിൽ പുറത്തേക്ക് കൊണ്ടുവരുന്നു
വയനാട്ടിൽ കൂട്ടിൽ കുടുങ്ങിയ കടുവ
മകരവിളക്കിന് മുന്നോടിയായി സന്നിധാന തിരക്ക് വർധിച്ചു
മുൻ CPM MLA ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നു