Special train: മകരവിളക്കിന് ഭക്തർക്കായി സ്പെഷ്യൽ ട്രെയിൻ, കൊല്ലത്തു നിന്ന് മാത്രം 4 എണ്ണം, സമയവും സ്റ്റോപ്പുകളും ഇതാ
Makaravilakku special train from Thiruvananthapuram and Kollam : ഈ സ്പെഷ്യൽ ട്രെയിനുകളിൽ 2 എസി ത്രീ ടയർ കോച്ചുകൾ, 18 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, 2 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, ഭിന്നശേഷിക്കാർക്കുള്ള 2 സെക്കൻഡ് ക്ലാസ് കോച്ചുകൾ എന്നിവ ഉണ്ടായിരിക്കും.

Makaravilakku Special Train
കൊല്ലം: മകരവിളക്ക് മഹോത്സവം കഴിഞ്ഞ് മടങ്ങുന്ന അയ്യപ്പഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി റെയിൽവേ അഞ്ച് പ്രത്യേക ട്രെയിനുകൾ കൂടി അനുവദിച്ചു. കൊല്ലത്തുനിന്ന് നാലും തിരുവനന്തപുരത്തുനിന്ന് ഒന്നും ട്രെയിനുകളാണ് സർവീസ് നടത്തുക. വിശാഖപട്ടണം, ബെംഗളുരു, ഹൈദരാബാദ്, കാക്കിനട, ചർളപ്പള്ളി എന്നിവിടങ്ങളിലേക്കാണ് ഈ സർവീസുകൾ.
കൊല്ലത്തുനിന്നുള്ള പ്രത്യേക ട്രെയിനുകൾ
കൊല്ലത്തുനിന്നുള്ള സ്പെഷ്യൽ ട്രെയിനുകൾ ഇന്ന് വൈകിട്ട് മുതൽ സർവീസ് ആരംഭിക്കും.
- കൊല്ലം – വിശാഖപട്ടണം: ഇന്ന് വൈകിട്ട് 05.00-ന് പുറപ്പെടും.
- കൊല്ലം – ബെംഗളുരു: ഇന്ന് വൈകിട്ട് 06.30-ന് പുറപ്പെടും.
- കൊല്ലം – ഹൈദരാബാദ്: നാളെ (ജനുവരി 15) പുലർച്ചെ 02.30-ന് പുറപ്പെടും.
- കൊല്ലം – കാക്കിനട ടൗൺ : നാളെ (ജനുവരി 15) പുലർച്ചെ 03.30-ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 12.00-ന് കാക്കിനടയിൽ എത്തും.
Also Read:ചെന്നൈ മെട്രോ അതിവേഗമെത്തുന്നു… പുതിയ റൂട്ടുകൾ ഉടൻ തുറക്കും… യാത്രാ സമയം പകുതിയാകും
തിരുവനന്തപുരത്തുനിന്നുള്ള സർവീസ്
- തിരുവനന്തപുരം സെൻട്രൽ – ചർളപ്പള്ളി: നാളെ (ജനുവരി 15) പുലർച്ചെ 04.10-ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 03.00-ന് ചർളപ്പള്ളിയിൽ എത്തും.
- തിരികെ : ജനുവരി 16-ന് രാത്രി 09.45-ന് ചർളപ്പള്ളിയിൽ നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം രാവിലെ 08.00-ന് തിരുവനന്തപുരത്ത് എത്തും.
ഈ സ്പെഷ്യൽ ട്രെയിനുകളിൽ 2 എസി ത്രീ ടയർ കോച്ചുകൾ, 18 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, 2 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, ഭിന്നശേഷിക്കാർക്കുള്ള 2 സെക്കൻഡ് ക്ലാസ് കോച്ചുകൾ എന്നിവ ഉണ്ടായിരിക്കും.
പ്രധാന സ്റ്റോപ്പുകൾ
കേരളത്തിലെ പ്രധാന സ്റ്റേഷനുകളായ കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം (ജങ്ഷൻ & ടൗൺ), ആലുവ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ ഈ ട്രെയിനുകൾക്ക് സ്റ്റോപ്പുണ്ടാകും. കൂടാതെ തമിഴ്നാട്ടിലെയും ആന്ധ്രയിലെയും പ്രധാന സ്റ്റേഷനുകളിലും സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.
ടിക്കറ്റ് ബുക്കിങ് ജനുവരി 13 മുതൽ ആരംഭിച്ചിട്ടുണ്ട്. തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് സുരക്ഷാ ക്രമീകരണങ്ങളും റെയിൽവേ വർദ്ധിപ്പിച്ചിട്ടുണ്ട്.