Malappuram Lok Sabha Election Result 2024: പാണക്കാട് തങ്ങളുടെ നേതൃത്വത്തെ വെല്ലുവിളിക്കാന്‍ ആരും ആയിട്ടില്ല: പി കെ കുഞ്ഞാലിക്കുട്ടി

Malappuram Lok Sabha Election Result 2024 Today: കോഴിക്കോട്, വടകര, വയനാട് മണ്ഡലങ്ങളിലെല്ലാം ലീഗിന്റെ പ്രഭാവമാണ് കാണുന്നത്. പൊന്നാനിയെ കുറിച്ച് ഒരുപാട് കഥകള്‍ വന്നിരുന്നു. എന്നാല്‍ അവിടെ യുഡിഎഫിന്റെ ചരിത്ര ഭൂരിപക്ഷമാണ് നേടാന്‍ പോകുന്നത്.

Malappuram Lok Sabha Election Result 2024: പാണക്കാട് തങ്ങളുടെ നേതൃത്വത്തെ വെല്ലുവിളിക്കാന്‍ ആരും ആയിട്ടില്ല: പി കെ കുഞ്ഞാലിക്കുട്ടി

PK Kunjalikutty

Published: 

04 Jun 2024 | 03:41 PM

മലപ്പുറം: പാണക്കാട് തങ്ങളുടെ നേതൃത്വത്തെ വെല്ലുവിളിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. അതിന്റെ തെളിവാണ് ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തിനും പൊന്നാനിക്കും പുറമെ ലീഗിന് സ്വാധീനമുള്ള മണ്ഡലങ്ങളിലെല്ലാം യുഡിഎഫിന് വന്‍ വിജയമാണ് ഉണ്ടായിരുക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട്, വടകര, വയനാട് മണ്ഡലങ്ങളിലെല്ലാം ലീഗിന്റെ പ്രഭാവമാണ് കാണുന്നത്. പൊന്നാനിയെ കുറിച്ച് ഒരുപാട് കഥകള്‍ വന്നിരുന്നു. എന്നാല്‍ അവിടെ യുഡിഎഫിന്റെ ചരിത്ര ഭൂരിപക്ഷമാണ് നേടാന്‍ പോകുന്നത്. സമസ്തയിലെ ലീഗ് വിരുദ്ധരായ ഒരുവിഭാഗം ആളുകളാണ് പൊന്നാനിയിലും മലപ്പുറത്തും എല്‍ഡിഎഫ് അനുകൂല പ്രചാരണം നടത്തിയിരുന്നത്.

വാഫി വിഷയത്തിലടക്കം സമസ്തയുടെ നിലപാടിന് എതിരായി പ്രവര്‍ത്തിക്കുന്ന സാദിഖലി തങ്ങളെയും ലീഗിനെയും ഒരു പാഠം പഠിപ്പിക്കാന്‍ വോട്ട് മാറ്റി കുത്തണം എന്നായിരുന്നു അവര്‍ പ്രചാരണം നടത്തിയിരുന്നത്. സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം ഉള്‍പ്പെടെയുള്ള ആളുകള്‍ ഹൈദരലി തങ്ങളെ ഇ ഡി ചോദ്യം ചെയ്തത് അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിക്കുകയും ചെയ്തു.

ഇതിനെയെല്ലാം കാറ്റില്‍ പറത്തികൊണ്ടുള്ള ഒരു വിജയമാണ് ലീഗ് ഇപ്പോള്‍ നേടിയിരിക്കുന്നത്. മലപ്പുറത്തും പൊന്നാനിയിലുമുള്ള ലീഗ് സ്ഥാനാര്‍ഥികള്‍ ചരിത്ര ഭൂരിപക്ഷമാണ് നേടുന്നത്. അത് തന്നെയാണ് ലീഗിന്റെ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്