Wild Elephant: കാട്ടാന 25 അടി താഴ്ചയുള്ള കിണറ്റിൽ വീണു; മലപ്പുറത്ത് രക്ഷാപ്രവർത്തനം തുടരുന്നു

Malappuram Wild Elephant Accident: വനംവകുപ്പും പോലീസും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. വന്യജീവി ആക്രമണം നിരന്തരം നേരിടുന്ന പ്രദേശമാണ് ഊർങ്ങാട്ടിര. ഇന്നലെ രാത്രി അതിലൂടെ പോയ ആനക്കൂട്ടത്തിലെ ഒരാന കിണറ്റിൽ വീണതാകാമെന്നാണ് നിഗമനം. കിണറിന് ഏകദേശം 25 അടി താഴ്ചയുണ്ടെന്നാണ് സ്ഥലം ഉടമ പറയുന്നത്.

Wild Elephant: കാട്ടാന 25 അടി താഴ്ചയുള്ള കിണറ്റിൽ വീണു; മലപ്പുറത്ത് രക്ഷാപ്രവർത്തനം തുടരുന്നു

Represental Image

Published: 

23 Jan 2025 07:39 AM

മലപ്പുറം: മലപ്പുറം ഊർങ്ങാട്ടിരിയിൽ കാട്ടാന (Wild Elephant) കിണറ്റിൽ വീണു. കൂരങ്കല്ല് സ്വദേശിയായ സണ്ണിയുടെ കൃഷിയിടത്തിലെ 25 അടി താഴ്ച്ചയുള്ള കിണറ്റിലാണ് ആന വീണത്. ആനയെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്.

വനംവകുപ്പും പോലീസും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. വന്യജീവി ആക്രമണം നിരന്തരം നേരിടുന്ന പ്രദേശമാണ് ഊർങ്ങാട്ടിര. ഇന്നലെ രാത്രി അതിലൂടെ പോയ ആനക്കൂട്ടത്തിലെ ഒരാന കിണറ്റിൽ വീണതാകാമെന്നാണ് നിഗമനം. കിണറിന് ഏകദേശം 25 അടി താഴ്ചയുണ്ടെന്നാണ് സ്ഥലം ഉടമ പറയുന്നത്.

കൃഷി ആവശ്യത്തിന് മാത്രമായി ഉപയോഗിക്കുന്ന കിണറാണിത്. അതിനാൽ ഇതിന് ആൾമറയുണ്ടായിരുന്നില്ല. കിണറ്റിൽ അധികം വെള്ളവും ഇല്ലെന്നാണ് റിപ്പോർട്ട്.

തുരയിൽ കാട്ടാന ആക്രമണം; യുവാവിന് ഗുരുതര പരിക്ക്

തിരുവനന്തപുരം വിതുരയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ​ഗുരുതരമായി പരിക്കേറ്റു. 46 കാരനായ ശിവാനന്ദൻ കാണിയ്ക്കാണ് കാര്യമായ പരിക്കേറ്റത്. കഴിഞ്ഞ ദിവസം പുലർച്ചെ നാല് മണിയോടെയാണ് സംഭവം. ആറ്റിൽ ചൂണ്ടയിട്ടു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു ശിവാനന്ദന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത്. ആന ശിവാനന്ദനെ ചുഴറ്റി സമീപത്തെ തോട്ടത്തിലേക്ക് എറിയുകയായിരുന്നു. പുലർച്ചെ റബർ ടാപ്പിങ്ങിന് എത്തിയ തൊഴിലാളികളാണ് പരിക്കേറ്റ നിലയിൽ ഇയാളെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും