Kuwait Couple Death: കുവൈത്തില്‍ നഴ്സുമാരായ മലയാളി ദമ്പതികള്‍ കുത്തേറ്റ് മരിച്ചനിലയില്‍; പരസ്പരം കുത്തിയതാകാമെന്ന് നിഗമനം

Malayali Nurse Couple Found Stabbed to Death in Kuwait: ഇരുവരും വഴക്കിനെ തുടർന്ന് പരസ്പരം കുത്തിയതാകുമെന്നാണ് പ്രാഥമിക നിഗമനം. ഇവർ തമ്മിൽ തർക്കിക്കുന്നത് അയല്പക്കത്ത് താമസിക്കുന്നവർ കേട്ടതായി പറയുന്നു.

Kuwait Couple Death: കുവൈത്തില്‍ നഴ്സുമാരായ മലയാളി ദമ്പതികള്‍ കുത്തേറ്റ് മരിച്ചനിലയില്‍; പരസ്പരം കുത്തിയതാകാമെന്ന് നിഗമനം

സൂരജ്, ബിൻസി

Updated On: 

01 May 2025 16:09 PM

കുവൈത്ത്: നഴ്സുമാരായ മലയാളി ദമ്പതിമാരെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുവൈത്തിലെ അബ്ബാസിയയിൽ താമസിക്കുന്ന എറണാകുളം സ്വദേശികളായ സൂരജ്, ഭാര്യ ബിൻസി എന്നിവരാണ് മരിച്ചത്. വഴക്കിനെ തുടർന്ന് പരസ്പരം കുത്തിയതാണെന്നാണ് പ്രാഥമിക വിവരം. വ്യാഴാഴ്ച രാവിലെയാണ് ഇവരെ അബ്ബാസിയയിലെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ജാബിർ ആശുപത്രിയിലെ നഴ്‌സാണ് കണ്ണൂർ സ്വദേശി സൂരജ്. ഡിഫൻസിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു എറണാകുളം കീഴില്ലം സ്വദേശി ഭാര്യ ബിൻസി. ഇരുവരും നൈറ്റ് ഡ്യൂട്ടിക്ക് ശേഷം രാവിലെ ഫ്ലാറ്റിൽ എത്തിയതാണെന്ന് സുഹൃത്തുക്കൾ പറയുന്നു. കുവൈത്തിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് ജോലി മാറാനുള്ള നടപടികൾ നടന്നു വരികയായിരുന്നു.

ഇരുവരും വഴക്കിനെ തുടർന്ന് പരസ്പരം കുത്തിയതാകുമെന്നാണ് പ്രാഥമിക നിഗമനം. ഇവർ തമ്മിൽ തർക്കിക്കുന്നത് അയല്പക്കത്ത് താമസിക്കുന്നവർ കേട്ടതായി പറയുന്നു. കെട്ടിട കാവൽക്കാരൻ രാവിലെ വന്ന് നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു പേരുടെയും കൈയിൽ കത്തി ഉണ്ടായിരുന്നുവെന്നാണ് വിവരം. പോലീസും ഫോറൻസിക്കും സ്ഥലത്ത് എത്തി തുടർനടപടികൾ സ്വീകരിച്ചു. ദമ്പതികളുടെ മക്കൾ നാട്ടിൽ ആണ്.

ALSO READ: ചക്ക മുറിക്കാനായി അമ്മ കത്തിയെടുത്തു; മുകളിലേക്ക് വീണ് മകന് ദാരുണാന്ത്യം

കത്തിയുടെ മുകളിലേക്ക് വീണ് എട്ട് വയസുകാരൻ മരിച്ചു

കാസര്‍കോട് നെക്രാജ പിലാങ്കട്ട വെള്ളൂറടുക്കയിൽ ചക്ക മുറിക്കുന്നതിനിടെ കത്തിയുടെ മുകളിലേക്ക് വീണ് എട്ട് വയസുകാരന് ദാരുണാന്ത്യം. സുലേഖയുടെ മകന്‍ ഹുസൈന്‍ ഷഹബാസ് ആണ് മരിച്ചത്. അമ്മ ചക്ക മുറിക്കുന്നതിനിടെ മകന്‍ ഓടിയെത്തുകയായിരുന്നു. ബുധനാഴ്ച്ച വൈകീട്ടോടെയാണ് സംഭവം. കുട്ടി കത്തിയുടെ മുകളിലേക്ക് വീണാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല. കാല്‍വഴുതി കത്തിക്ക് മുകളിലേക്ക് കുട്ടി വീഴുകയായിരുന്നു എന്നാണ് വിവരം. പലകയില്‍ ഘടിപ്പിച്ച തരത്തിലുള്ള കത്തിയായിരുന്നു. കുട്ടിയുടെ നെഞ്ചിന്റെ ഇടതുഭാഗത്താണ് മുറിവേറ്റത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ