Doctors Strike: മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ ഇന്ന് പണിമുടക്കും; 10 മണിക്ക് പ്രതിഷേധ യോഗം

Doctors Strike Today: സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ ഇന്ന് പണിമുടക്കി പ്രതിഷേധിക്കും. ഒപി അടക്കമുള്ളവ ബഹിഷ്കരിച്ചാണ് പ്രതിഷേധം.

Doctors Strike: മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ ഇന്ന് പണിമുടക്കും; 10 മണിക്ക് പ്രതിഷേധ യോഗം

പ്രതീകാത്മക ചിത്രം

Published: 

13 Nov 2025 | 06:28 AM

സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ ഇന്ന് പണിമുടക്കും. ശമ്പള കുടിശ്ശിക അനുവദിക്കുന്നതിൽ ആരോഗ്യമന്ത്രി വീണാ ജോർജിൽ നിന്ന് ഉറപ്പ് ലഭിക്കാത്ത സാഹചര്യത്തിലാണ് കെജിഎംഒ പണിമുടക്കാൻ തീരുമാനിച്ചത്. ഇന്ന് രാവിലെ 10 മണിക്ക് എല്ലാ മെഡിക്കൽ കോളജുകളിലും പ്രതിഷേധ യോഗം സംഘടിപ്പിക്കും. പണിമുടക്കിൻ്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് മെഡിക്കൽ കോളജിൽ കെജിഎംസിടിഎ ജനറല്‍ സെക്രട്ടറി ഡോ. സിഎസ് അരവിന്ദ് നിർവഹിക്കും.

Also Read: Alappuzha Pickup Van: ആലപ്പുഴയിൽ പിക്കപ്പ് വാനിന് മുകളിലേക്ക് ഗർഡർ വീണു; ഡ്രൈവർക്ക് ദാരുണാന്ത്യം

ഒപി ബഹിഷ്കരിച്ചുള്ള പൂർണമായ പണിമുടക്കാണ് ഇന്നുണ്ടാവുക. അത്യാവശ്യ സേവനനങ്ങളൊഴികെ മറ്റെല്ലാ പ്രവർത്തനങ്ങളിൽ നിന്നും ഡോക്ടർമാർ വിട്ടുനിൽക്കും. ഒപി സേവനങ്ങൾ, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ, വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ എന്നിവയൊക്കെ ബഹിഷ്കരിച്ചുകൊണ്ടാണ് പ്രതിഷേധം നടക്കുക.

ശമ്പള കുടിശ്ശിക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കെജിഎംഒ ആരോഗ്യമന്ത്രി വീണാ ജോർജുമായി ചർച്ച നടത്തിയിരുന്നു. ഈ മാസം 10ന് നടത്തിയ ചർച്ചയിൽ ഉറപ്പുകളൊന്നും ലഭിച്ചില്ല. ഇതിന് പിന്നാലെയാണ് പണിമുടക്കാൻ സംഘടന തീരുമാനിച്ചത്. അടുത്ത രണ്ട് ആഴ്ചകളിൽ, ഈ മാസം 21നും 29നും ഒപി ബഹിഷ്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

 

കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
Viral Video: പൊറോട്ട ഗ്രേവിക്ക് 20 രൂപ, ഒടുവിൽ കുത്ത്, മർദ്ദനം
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്