ഞാവല്‍പ്പഴമെന്ന് കരുതി വിഷക്കായ കഴിച്ചു; വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Student Eats Poisonous Fruit: വിഷക്കായ കഴിച്ചതിന് പിന്നാലെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വിഷക്കായ ശരീരത്തിലെത്തിയതോടെ കുട്ടിയുടെ ശരീരം തടിച്ച് വീര്‍ക്കാന്‍ തുടങ്ങി. ഇതോടെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ഞാവല്‍പ്പഴം
കോഴിക്കോട്: ഞാവല്‍പ്പഴമാണെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് താമരശേരിയിലാണ് സംഭവം. വീടിന് സമീപത്ത് നിന്ന് ഞാവല്‍പ്പഴമെന്ന് കരുതി കുട്ടി അബദ്ധത്തില്‍ വിഷക്കായ കഴിക്കുകയായിരുന്നു.
വിഷക്കായ കഴിച്ചതിന് പിന്നാലെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വിഷക്കായ ശരീരത്തിലെത്തിയതോടെ കുട്ടിയുടെ ശരീരം തടിച്ച് വീര്‍ക്കാന്‍ തുടങ്ങി. ഇതോടെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ആദ്യം താലൂക്ക് ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇതേ മരത്തിന്റെ കായ കഴിച്ച രണ്ട് കുട്ടികള്‍ ദിവസങ്ങള്‍ക്ക് മുമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് നലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. താമരശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ചുണ്ടക്കുന്ന് അഭിഷേക് (14) നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കാഴ്ചയില്‍ ഞാവല്‍പ്പഴത്തിനോട് സാമ്യമുള്ള കായയാണിത്. ഞാവല്‍പ്പഴമാണെന്ന് കുട്ടികള്‍ തെറ്റിധരിക്കാന്‍ സാധ്യതയുള്ളതിനായി രക്ഷിതാക്കള്‍ മുന്‍കരുതലുകളെടുക്കണമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.