Kerala Muharram holiday: കേരളത്തിൽ മുഹറം അവധി തീരുമാനം ആയി, ഞായറാഴ്ച ഉറപ്പിച്ചു

Muharram Holiday in Kerala: ചന്ദ്രമാസ പിറവി പ്രകാരം ഈ വർഷം മുഹറം വരുന്നത് ജൂലൈ 7 തിങ്കളാഴ്ചയാണ്. ഇതോടെ ആണ് തിങ്കളാഴ്ചയും അവധി നൽകണമെന്ന് ആവശ്യപ്പെട്ട് ടി വി ഇബ്രാഹിം എം എൽ എ ഉൾപ്പെടെ ഉള്ള പ്രമുഖർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.

Kerala Muharram holiday: കേരളത്തിൽ മുഹറം അവധി തീരുമാനം ആയി, ഞായറാഴ്ച ഉറപ്പിച്ചു

Muharram Holiday

Published: 

05 Jul 2025 19:22 PM

മലപ്പുറം: കേരളത്തിൽ മുഹറം അവധി തിങ്കളാഴ്ച ഉണ്ടായിരിക്കുമെന്ന് തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ തിങ്കളാഴ്ച അവധി ഉണ്ടായിരിക്കില്ല എന്നും കേരളത്തിൽ മുഹറം അവധി ഞായറാഴ്ച തന്നെ ആയിരിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സർക്കാർ നേരിട്ട് തയ്യാറാക്കിയ കലണ്ടർ പ്രകാരം ജൂലൈ 6 ഞായറാഴ്ച തന്നെയാണ് മുഹറം അവധിയായി പ്രഖ്യാപിച്ചിരുന്നത്.

ചന്ദ്രമാസ പിറവി പ്രകാരം ഈ വർഷം മുഹറം വരുന്നത് ജൂലൈ 7 തിങ്കളാഴ്ചയാണ്. ഇതോടെ ആണ് തിങ്കളാഴ്ചയും അവധി നൽകണമെന്ന് ആവശ്യപ്പെട്ട് ടി വി ഇബ്രാഹിം എം എൽ എ ഉൾപ്പെടെ ഉള്ള പ്രമുഖർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ടിവി ഇബ്രാഹിം എം എൽ എ ഫെയ്സ്ബുക്കിൽ കുറിച്ചിട്ടുണ്ട്.

 

ഫെയ്സ്ബുക്ക് കുറിപ്പ്

 

ചന്ദ്രമാസ പിറവിയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കുന്ന മുഹറം തിങ്കളാഴ്ചയാണ് കേരളത്തിൽ ആചരിക്കുന്നത്. സർക്കാർ കലണ്ടർ പ്രകാരം ജൂലൈ 6 ഞായറാഴ്ച ആണ് നിലവിൽ അവധിയുള്ളത്. എന്നാൽ മുഹറം ആചരിക്കുന്ന തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. ഫയൽ ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിന്റെ പരിഗണനയിലാണ്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്