National General Strike: നാളത്തെ ലോട്ടറി നറുക്കെടുപ്പ് മാറ്റി? ഇനി എന്ന് എപ്പോൾ അറിയാം

National General Strike On Kerala: ഇന്ന് അർധരാത്രി 12 മണി മുതൽ നാളെ അർധരാത്രി 12 മണിവരെ 24 മണിക്കൂറാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പൊതു​ഗതാ​ഗതത്തെ പണിമുടക്ക് കാര്യമായി ബാധിക്കും. ബസ്, ഓട്ടോ റിക്ഷ, മറ്റു ടാക്സി സർവീസുകൾ എന്നീ മേഖലയിലെ തൊഴിലാളികളും പണിമുടക്കിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

National General Strike: നാളത്തെ ലോട്ടറി നറുക്കെടുപ്പ് മാറ്റി? ഇനി എന്ന് എപ്പോൾ അറിയാം

പ്രതീകാത്മക ചിത്രം

Published: 

08 Jul 2025 12:29 PM

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ തൊഴിലാളി കർഷക വിരുദ്ധ നയങ്ങൾക്കെതിരെ വിവിധ ട്രേഡ് യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്ക് നാളെ നടക്കും. ഇതിൻ്റെ ഭാ​ഗമായി നാളെ നടക്കേണ്ട ധനലക്ഷ്മി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് മാറ്റിവച്ചു. അതിനാൽ ജൂലൈ 10 വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 1.30ന് ധനലക്ഷ്മി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിക്കുമെന്നും സംസ്ഥാന ലോട്ടറി ഡയറക്ടർ അറിയിച്ചു. കർഷകരെ പുന്തുണച്ചുകൊണ്ടുള്ള പണിമുടക്കിന് കേരളത്തിൽ നിന്ന് വലിയ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പണിമുടക്ക് ബാധിക്കുന്നത് എങ്ങനെ

നാളെ നടക്കുന്ന ദേശീയ പണിമുടക്ക് കേരളത്തിൽ ഭാഗികമായിട്ടായിരിക്കും നടക്കുക എന്നുള്ള ചില റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഐഎൻടിയുസി ഉൾപ്പെടെയുള്ള സംസ്ഥാനത്തെ ചില സംഘടനകൾ പണിമുടക്കിന് പിന്തുണ അറിയിച്ച് രം​ഗത്തെത്തിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണ് ഈ പണിമുടക്ക് സംഘടിപ്പിച്ചിട്ടുള്ളതെന്നാണ് സംഘടനാ തലവന്മാർ നേരത്തെ അറിയിച്ചിരുന്നു.

ഇന്ന് അർധരാത്രി 12 മണി മുതൽ നാളെ അർധരാത്രി 12 മണിവരെ 24 മണിക്കൂറാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ മേഖലകളിലെ തൊഴിലാളികൾ, കേന്ദ്ര – സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ, പൊതുമേഖലാ ജീവനക്കാർ, ബാങ്കിങ് – ഇൻഷുറൻസ് ജീവനക്കാർ, വാണിജ്യ- വ്യവസായ മേഖല, നിർമാണത്തൊഴിലാളികൾ, മത്സ്യബന്ധനം, റോഡ്‌ ഗതാഗതം എന്നീ മേഖലകളിലെ തൊഴിലാളികളും പണിമുടക്കിനെ പിന്തുണച്ച് രം​ഗത്തെത്തുമെന്ന് സംയുക്ത ട്രേഡ്‌ യൂണിയൻ സമിതി ജനറൽ കൺവീനർ എളമരം കരീം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

ഈ മേഖലകളിലെ തൊഴിലാളികൾ പങ്കെടുക്കുന്നത് കൊണ്ട് തന്നെ ജനജീവിതത്തെ സാരമായി പണിമുടക്ക് ബാധിച്ചേക്കും. എന്നാൽ അവശ്യ സർവീസുകൾ, പാൽ, പത്ര വിതരണം എന്നിവയെ പണിമുടക്കിൽനിന്ന്‌ ഒഴിവാക്കുമെന്നും സംയുക്ത ട്രേഡ്‌ യൂണിയൻ അറിയിച്ചിട്ടുണ്ട്. പൊതു​ഗതാ​ഗതത്തെ പണിമുടക്ക് കാര്യമായി ബാധിക്കും. ബസ്, ഓട്ടോ റിക്ഷ, മറ്റു ടാക്സി സർവീസുകൾ എന്നീ മേഖലയിലെ തൊഴിലാളികളും പണിമുടക്കിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്