Nava Kerala Survey: ജനമനസ്സറിയാൻ വീടുകളിലേക്ക്..! നവകേരള പഠനവുമായി സര്‍ക്കാരിന്‍റെ സന്നദ്ധ പ്രവര്‍ത്തകര്‍
Nava Kerala Survey: ജന മനസ്സറിയാനുള്ള സർവ്വേ എന്ന വിമർശനം ഉയരുന്നതിനിടയാണ് പഠനം എന്ന പേരിൽ വളണ്ടിയർമാർ വീടുകളിൽ വിവരങ്ങൾ ആരാഞ്ഞുകൊണ്ട് എത്തുന്നത്....

Pinarayi Vijayan (11)
ജനമനസറിയാൻ പുതുവർഷത്തിലെ ആദ്യദിനം മുതൽ വളണ്ടിയർമാർ വീട്ടിലേക്ക്. ജനങ്ങളുടെ വികസന കാഴ്ചപ്പാട് അറിയുന്നതിന് വേണ്ടിയാണ് നവ കേരള പഠനത്തിന്റെ(Nava Kerala Survey) ഭാഗമായി സർക്കാരിന്റെ സന്നദ്ധ പ്രവർത്തകർ വീടുകളിൽ എത്തുന്നത്. ഇതിനുള്ള വളണ്ടിയർമാർ ഇതിനോടകം തന്നെ സജ്ജമായി കഴിഞ്ഞു. ജന മനസ്സറിയാനുള്ള സർവ്വേ എന്ന വിമർശനം ഉയരുന്നതിനിടയാണ് പഠനം എന്ന പേരിൽ വളണ്ടിയർമാർ വീടുകളിൽ വിവരങ്ങൾ ആരാഞ്ഞുകൊണ്ട് എത്തുന്നത്.
ഏകദേശം 8400 സന്നദ്ധ പ്രവർത്തകരാണ് ഇതിനുവേണ്ടി പ്രവർത്തിക്കുന്നത്. വിവിധ വാർഡുകൾ കേന്ദ്രീകരിച്ച് ആണ് പഠനം നടത്തുക. ഓരോ വാർഡുകളിലും എത്തുന്ന സന്നദ്ധ പ്രവർത്തകർ നാല് ചോദ്യമാണ് ചോദിക്കുക. ഈ ഉത്തരങ്ങൾ നോട്ടുബുക്കിൽ രേഖപ്പെടുത്തി മൊബൈൽ ആപ്ലിക്കേഷനിലേക്ക് അപ്‌ലോഡ് ചെയ്യും. കേരളത്തിന്റെ ഭാവി വികസനത്തിനുള്ള നിർദ്ദേശങ്ങൾ എന്തെല്ലാം, നടപ്പാക്കി വരുന്ന വികസന പദ്ധതികളിൽ എന്തെല്ലാം തരത്തിലുള്ള മാറ്റങ്ങൾ വേണം, എന്തെല്ലാം പുതിയ ക്ഷേമ പദ്ധതികൾ കൊണ്ടുവരണം, നിലവിലെ ക്ഷേമ പദ്ധതികളിൽ എന്തെങ്കിലും മാറ്റങ്ങൾ നിർദ്ദേശിക്കാൻ ഉണ്ടോ എന്നിവയാണ് വളണ്ടിയർമാർ വീടുകളിലെത്തി ചോദിക്കുന്ന നാല് ചോദ്യങ്ങൾ.
ഒപ്പം പിണറായി സർക്കാരിന്റെ ഒമ്പത് വർഷം നീണ്ടുനിൽക്കുന്ന ഭരണ നേട്ടങ്ങളെ കുറിച്ച് വിവരിക്കുന്ന എട്ടു പേജുള്ള ഒരു ലഘുലേഖയും കൈമാറുന്നതായിരിക്കും. സർക്കാരിനെ പറ്റിയുള്ള സർവേ എന്ന ചോദ്യത്തിന് വികസനക്ഷേമ പഠനം എന്നാണ് നവകേരള ക്ഷേമ പഠന പരിപാടി സംസ്ഥാന കോഡിനേറ്റർ കെ യു സുകന്യ നൽകുന്ന മറുപടി. ഒരു പഞ്ചായത്ത് വാർഡിൽ രണ്ടുപേർ വീതമുള്ള രണ്ട് കോഡുകളാണ് വിവരങ്ങൾ ശേഖരിക്കുന്നതിനായി എത്തുക. ഒരു സ്കോഡ് 200 വീടുകളിൽ അഭിപ്രായം തേടാനായി എത്തും.