നെഞ്ചിൽ ചവിട്ടിക്കൊന്നു; ഒന്നര വയസ്സുകാരന്റെ ഏഴു വാരിയെല്ലുകൾ തകർന്നു, 91 മുറിവുകൾ

Nedumangad Child Murder Postmortem Report:വാരിയെല്ലിൽ ഏഴ് പൊട്ടലുകൾ. തലയിലെ നീർക്കെട്ടും, രക്തസ്രാവവുമാണ് കുഞ്ഞിനെ മരണത്തിലേക്ക് നയിച്ചത്. കൂടാതെ കുഞ്ഞിന്റെ കൈ രണ്ടും പൊട്ടിയ കാര്യത്തിലും ഇപ്പോൾ അവ്യക്തത തുടരുകയാണ്. കൈ ഒടിയാൻ കാരണം പടിയിൽ നിന്നും ആണെന്ന് മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല. ഇത് സംബന്ധിച്ചും കൂടുതൽ അന്വേഷണം നടത്തും.അതേസമയം പ്രതിയായ അഷ്കറിനെതിരെ കൊലപാതകം......

നെഞ്ചിൽ ചവിട്ടിക്കൊന്നു; ഒന്നര വയസ്സുകാരന്റെ ഏഴു വാരിയെല്ലുകൾ തകർന്നു, 91 മുറിവുകൾ

Ashkar

Published: 

02 Jun 2026 | 08:53 AM

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ കുഞ്ഞു നേരിട്ടത് അതിക്രൂരമായ പീഡനങ്ങൾ എന്ന് റിപ്പോർട്ട്. ശരീരത്തിൽ ആകെ 91 മുറിവുകൾ ആണ് കണ്ടെത്തിയത്. നെഞ്ചിൽ ആഞ്ഞു ചവിട്ടി. വാരിയെല്ലിൽ ഏഴ് പൊട്ടലുകൾ. തലയിലെ നീർക്കെട്ടും, രക്തസ്രാവവുമാണ് കുഞ്ഞിനെ മരണത്തിലേക്ക് നയിച്ചത്. കൂടാതെ കുഞ്ഞിന്റെ കൈ രണ്ടും പൊട്ടിയ കാര്യത്തിലും ഇപ്പോൾ അവ്യക്തത തുടരുകയാണ്. കൈ ഒടിയാൻ കാരണം പടിയിൽ നിന്നും ആണെന്ന് മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല. ഇത് സംബന്ധിച്ചും കൂടുതൽ അന്വേഷണം നടത്തും.

അതേസമയം പ്രതിയായ അഷ്കറിനെതിരെ കൊലപാതകം, കുട്ടികൾക്ക് എതിരെയുളള അതിക്രമം കൂടാതെ Sc/ ST ആക്ട് കൂടി ചേർക്കാനാണ് പോലീസിന്റെ നീക്കം. അഖിലക്കൊപ്പം ഒരുമിച്ച് താമസിക്കാൻ കുട്ടി ഒരു തടസ്സമാണെന്ന് തോന്നലാണ് അതിനെ കൊന്നുകളയാം എന്ന തീരുമാനത്തിലേക്ക് അഷ്കർ എത്തിയത് എന്നാണ് മൊഴി നൽകിയത്. കുട്ടിയെ ഉപദ്രവിക്കുന്നത് അമ്മയായ അഖില അറിഞ്ഞുകൊണ്ടാണെന്നും പോലീസ് വ്യക്തമാക്കി. അതിനാൽ തന്നെ അഖിലയ്ക്ക് എതിരെ പ്രേരണ കുറ്റം ചുമത്തി കേസെടുക്കും.

ALSO READ:പ്രണയത്തിന് തടസം; 18 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയുടെ സുഹൃത്ത് നിലത്തടിച്ചു കൊന്നു

ആ കുഞ്ഞ് ശരീരത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നും 91 മുറിവുകളാണ് കണ്ടെത്തിയത്.അഷ്‌കർ കുട്ടിയെ മർദ്ദിക്കുന്നത് പലവട്ടം കണ്ടിരുന്നുവെന്ന് അമ്മ അഖില കുറ്റസമ്മതം നടത്തിയിട്ടുണ്ട്.അമ്മയുടെ കൺമുമ്പിൽ വടികൊണ്ടും കൈ കൊണ്ടും മർദിച്ചു. എന്നാൽ തന്റെ കുഞ്ഞിനെ ഇത്തരത്തിൽ ക്രൂരമായി മർദ്ദിക്കുന്നത് കണ്ടിട്ടും അമ്മ അഖില തടയാനും ശ്രമിച്ചില്ല മാത്രമല്ല അഷ്കർ ചെയ്യുന്ന ഈ കൃത്യങ്ങളെല്ലാം തന്നെ മറച്ചുവെക്കുകയും ചെയ്തു. ഇതിന് പുറമേ പനവൂരിലെ വീട്ടിൽ തെളിവ് നശിപ്പിക്കാൻ സഹായിച്ച അഷ്കറിന്റെ മാതാവിനേയും,സഹോദരിയെയും പൊലീസ് ഉടൻ ചോദ്യം ചെയ്യുമെന്നും റിപ്പോർട്ട്‌.

ലൈറ്റർ ഉപയോഗിച്ച് കുഞ്ഞിനെ പൊള്ളൽ ഏൽപ്പിക്കുകയും ചെയ്തു

ചോറ് കൊടുക്കുന്നതിനിടെ കുട്ടി കരഞ്ഞപ്പോൾ തല ഭിത്തിയിൽ ഇടിച്ചെന്നും അതോടെ ബോധം പോയി എന്നും പ്രതി നേരത്തെ കുറ്റ സമ്മതം നടത്തിയിരുന്നു. കൂടാതെ ലൈറ്റർ ഉപയോഗിച്ച് കുഞ്ഞിനെ പൊള്ളൽ ഏൽപ്പിക്കുകയും ചെയ്തു. കുഞ്ഞിനെ പൊള്ളിക്കാൻ ഉപയോഗിച്ച് ലൈറ്റർ പോലീസ് തെളിവെടുപ്പിനിടെ വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.കു‍ഞ്ഞിനെ മകളുടെ ഭര്‍ത്താവ് മര്‍ദിക്കുന്നതായി സംശയമുണ്ടെന്ന് അഖിലയുടെ അമ്മ റീന നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ നേരത്തെ തന്നെ പരാതി നൽകിയിരുന്നു.

എന്നാൽ അമ്മ അനാവശ്യമായി തന്റെ കുടുംബ കാര്യത്തിൽ ഇടപെടുന്നു എന്ന നിലപാടായിരുന്നു അഖില സ്വീകരിച്ചത് ഇതോടെ പോലീസും അക്കാര്യത്തിൽ വലിയ ശ്രദ്ധ നൽകിയില്ല എന്ന് ആരോപണവും ഉയരുന്നുണ്ട്. കുഞ്ഞിന്റെ രണ്ട് കൈയും ഒടിഞ്ഞു എന്ന് അറിഞ്ഞപ്പോഴാണ് അഖിലയുടെ അമ്മയായ റീന പോലീസിനെ സമീപിച്ചിരുന്നത്. അതിക്രൂരതകൾ ഏറ്റുവാങ്ങിക്കൊണ്ട് 29നാണ് ഒന്നര വയസ്സുകാരൻ മരിച്ചത്. ചോറ് കൊടുക്കുന്നതിനിടെ കുഞ്ഞു മരിച്ചു എന്നാണ് അമ്മയായ അഖിലയും രണ്ടാനച്ചനും പോലീസിൽ അറിയിച്ചിരുന്നത്.

ENGLISH SUMMARY

In the murder of a one and a half year old boy in Nedumangad, the child was subjected to brutal torture, according to a report. A total of 91 injuries were found on the body. The chest was stomped on. Seven fractures in the ribs. The child’s death was caused by swelling and bleeding on the head.

Loading...
Unable to load recommendations.
Follow Us
Related Stories
NH 66 Toll: തിരുവനന്തപുരം – കാസർഗോഡ് യാത്രയ്ക്ക് 6000 രൂപയിലധികം! എൻഎച്ച് 66 ടോൾ നിരക്കുകളിൽ വൻ മാറ്റമോ?
നല്ല ചൂടിനൊപ്പം പവർ കട്ട് ഫ്രീ! സംസ്ഥാനത്ത് ഇന്നും ​വൈദ്യുതി മുടങ്ങും
തൊടുപുഴയിൽ കെട്ടിടത്തിൻ്റെ സ്ലാബ് മറിഞ്ഞുവീണ് രണ്ട് മരണം; രണ്ട് പേർക്ക് ഗുരുതര പരുക്ക്
Thiruvananthapuram Metro: പാപ്പനംകോടും ആനയറയിലും മൊബിലിറ്റി ഹബ്ബുകൾ; തിരുവനന്തപുരം മെട്രോ സ്റ്റേഷനുകൾ എവിടെയെല്ലാം?
Karuvatta Murder Case: പ്രതികളെല്ലാം പ്രായപൂർത്തിയാകാത്തവർ; കരുവാറ്റ കൊലക്കേസിൽ പ്രതികളെ കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവ്
PM SHRI: ഫണ്ട് വിട്ടുകളയാൻ സർക്കാരിന് ഉദ്ദേശമില്ല, കേന്ദ്രവുമായി ചർച്ച നടത്തും; രാഹുലിനെ കണ്ട് വിഡി സതീശൻ
സാംസങ് വില 'ചെറുതായി'ട്ടൊന്ന് കൂട്ടിയിട്ടുണ്ടേ!
ദഹനം എളുപ്പമാക്കാൻ ഇതാ ഒരു കിടിലൻ ഒറ്റമൂലി
PCOD ലക്ഷണങ്ങൾ എന്തെല്ലാം?
പുതിയ ബലെനൊ വില 6.09 ലക്ഷം മുതൽ, കിടിലൻ ലുക്കും കൂടുതൽ ഫീച്ചേഴ്സും
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം