Nenmara double murder Case: ലക്ഷ്മിയെ കൊലപ്പെടുത്താന്‍ ഉദ്ദേശമില്ലായിരുന്നു; അവരേയും കൊല്ലണമായിരുന്നു’; പ്രതി ചെന്താമര

Double Murder Accused Chenthamara Statement: അയൽവാസിയായ പുഷ്പയെ കൂടി കൊല്ലാനായിരുന്നു ചെന്താമരയുടെ പദ്ധതി. ഇതിൽ നിരാശയുണ്ടെന്നും പോലീസിനോട് പ്രതി പറഞ്ഞു. ഇനി താൻ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നും പരോളിന് ശ്രമിക്കില്ലെന്നും പ്രതി പറഞ്ഞു.

Nenmara double murder Case: ലക്ഷ്മിയെ കൊലപ്പെടുത്താന്‍ ഉദ്ദേശമില്ലായിരുന്നു; അവരേയും കൊല്ലണമായിരുന്നു; പ്രതി ചെന്താമര

പ്രതി ചെന്താമര

Published: 

05 Feb 2025 08:28 AM

പാലക്കാട്: നാടിനെ നടുക്കിയ ഇരട്ടക്കൊലകേസിലെ പ്രതി ചെന്താമര പോലീസിനു നൽകിയ പുതിയ മൊഴി പുറ‍ത്ത്. ലക്ഷ്മിയെ കൊലപ്പെടുത്താന്‍ ഉദ്ദേശമില്ലായിരുന്നുവെന്നും ഒരാളെ കൂടി കൊല്ലാൻ താൻ പദ്ധതിയിട്ടിരുന്നതായി പോലീസിനോട് ചെന്താമര പറഞ്ഞു. അയൽവാസിയായ പുഷ്പയെ കൂടി കൊല്ലാനായിരുന്നു ചെന്താമരയുടെ പദ്ധതി. ഇതിൽ നിരാശയുണ്ടെന്നും പോലീസിനോട് പ്രതി പറഞ്ഞു. ഇനി താൻ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നും പരോളിന് ശ്രമിക്കില്ലെന്നും പ്രതി പറഞ്ഞു.

കഴിഞ്ഞ ദിവസം രാവിലെ ചെന്താമരയെ തെളിവെടുപ്പിനായി പോത്തുണ്ടിയിലെത്തിച്ചിരുന്നു. കൊലപാതകം നടത്തിയ സ്ഥലത്തും കൃത്യം നടത്തിയശേഷം ചെന്താമര രക്ഷപ്പെട്ട വഴികളിലുമാണ് തെളിവെടുപ്പ് നടന്നത്. ആലത്തൂർ കോടതിയിൽ പോലീസ് നൽകിയ അപേക്ഷയെ തുടർന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണു പ്രതിയെ വിട്ടുകിട്ടിയത്. വൻ പോലീസ് സനാഹത്തിലാണ് പ്രതിയെ പോലീസ് തെളിവെടുപ്പിന് എത്തിച്ചത്. എട്ടു വാഹനങ്ങളിലായി നാനൂറോളം പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിരുന്നു.

Also Read:ചെന്താമരയ്ക്ക് തൂക്കു കയർ ? കൊലക്കേസ് പ്രതി വീണ്ടും കൊലപാതകം ചെയ്താൽ വധശിക്ഷ ‌ലഭിക്കുമോ?

തന്റെ കുടുംബം തകരാൻ പുഷ്പയും പ്രധാന കാരണക്കാരിയായിരുന്നു. തനിക്കെതിരെ പോലീസിൽ പരാതി നൽകിയതിൽ പുഷ്പയ്ക്ക് പങ്കുണ്ടെന്നും അതിനാല്‍ പുഷ്പയെകൂടി കൊല്ലാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നും ചെന്താമര പോലീസിനോട് പറഞ്ഞു.
ഒരു കൂസലുമില്ലാതെയാണ് ചെന്താമര കൊലപാതകം വിവരിച്ചത്. ഇന്നും തെളിവെടുപ്പ് തുടരും. പ്രതി ആയുധങ്ങൾ വാങ്ങിച്ച കടകളിലുൾപ്പെടെയാണ് ഇന്ന് തെളിവെടുപ്പ് നടക്കുക.

സുധാകരന്റെ അമ്മ ലക്ഷമിയെ കൊലപ്പെടുത്താൻ താൻ പദ്ധതിയിട്ടിരുന്നില്ലെന്നും സുധാകരനെ ആക്രമിച്ചപ്പോള്‍ ലക്ഷ്മി ഓടിയെത്തി ബഹളംവെച്ചു. ഇതിനിടെയിൽ ലക്ഷമി പറഞ്ഞ ചില വാക്കുകൾ തനിക്ക് വേദനിച്ചെന്നും അതിനാലാണ് കൊലപ്പെടുത്തിയതെന്നും പ്രതി പറഞ്ഞു. എന്നാൽ ഇത് പോലീസ് പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല.

Related Stories
Sabarimala Gold Scam: ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ വന്‍ റാക്കറ്റോ? പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല
Kerala Local Body Election: പ്രചാരണത്തിന് സഖാവില്ല… പക്ഷെ ജീപ്പ് സജീവം, വാഴൂർ സോമന്റെ ഓർമ്മയിൽ തോട്ടം മേഖല
Accident Death: അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി; അപ്രതീക്ഷിത അപകടത്തിൽ നടുങ്ങി നാട്; വിങ്ങലായി സഹോദരങ്ങൾ
Minister V Sivankutty: സിനിമാ നടനിൽ നിന്ന് രാഷ്ട്രീയ പ്രവർത്തകനിലേക്ക് സുരേഷ് ​ഗോപി എത്തിയിട്ടില്ല; മന്ത്രി വി ശിവൻകുട്ടി
Rahul Mamkoottathil: രണ്ടാമത്തെ കേസില്‍ നിർണായക നടപടി; രാഹുല്‍ മാങ്കൂട്ടത്തിലിനെ പിടികൂടാൻ പുതിയ അന്വേഷണസംഘം
Actress Assault case: അന്ന് ആ വ്യക്തിയുടെ സാന്നിധ്യം നടിക്ക് രക്ഷയായി; പൾസർ സുനി ആദ്യ ആക്രമണം പദ്ധതി ഇട്ടത് ഗോവയിൽ
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ഗര്‍ഭിണികള്‍ക്ക് പൈനാപ്പിള്‍ കഴിക്കാമോ?
ദീർഘയാത്രകൾക്കിടെ നടുവേദനയുണ്ടാകുന്നുണ്ടോ? പരിഹാരമിതാ
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം
കോഴിക്കോട് ചെറുവണ്ണൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നു
വരി വരിയായി നിര നിരയായി ആനകൾ
മോഹൻലാലിനെ ആദരിച്ച് മമ്മൂട്ടി